മിഥ്യയിലെ അവളും ആ മരവും


അയാളുടെ കാലുകൾ ഇടറുന്നുണ്ടായിരുന്നു. നടക്കുന്ന വഴിയിലെ മുള്ളുകൾ അയാളുടെ വില കൂടിയ ചെരുപ്പ് കളെ അതിക്രമിച്ചു അയാളുടെ കാലിലെക്ക് തറച്ചു കേറി...
ആഹാ.. അയാളുടെ ശബ്‌ദം ദരിദ്രപൂർണമായ ആ ഗ്രാമത്തിൽ നീണ്ട ഒരു വേദനയോടെ നിലവിളികൾ  അപ്രത്യക്ഷമായി. ചോര ഒലിക്കുന്ന കാലുമായി അയാൾ മുന്നോട്ട് നടന്നു... അയാളുടെ പോക്കറ്റ് ഇൽ നിന്നും നാണയ തുട്ടുകൾ വീണു കൊണ്ട് ഇരുന്നു... പക്ഷെ അയാൾ അത് കണ്ടിട്ട് പോലും. തിരികെ എടുക്കാതെ കുറച്ചു വെള്ളം തേടി  മുന്നോട്ട് ആഞ്ഞു നടന്നു.....
ഇത് എന്തൊരു ഗ്രാമം ആണ്.. ഒരു തുള്ളി  വെള്ളം പോലും ഇല്ലേ   ഇവിടെ..!!  എനിക്ക് എന്തിന്റെ കേട് ആണ് കുറച്ചു മനഃസമാധനം കിട്ടാൻ വേണ്ടി ഇറങ്ങി പുറപ്പെട്ട എന്നെ പറയണം...
ദരിദ്ര ഗ്രാമം..!! അയാൾ പിറു പിറുത്തു കൊണ്ട്.. ദൂരേ കാണുന്ന.... ഒരു വലിയ മരത്തിന്റെ ചുവട്ടിലേക് നടന്നു നീങ്ങി....
തന്റെ പോക്കറ്റ് ഇൽ നിന്നും വീഴുന്ന നാണയ തുട്ടുകൾ... കാറ്റിന്റെ അതിവേഗത്തിൽ മണ്ണ് കൊണ്ട് മൂടപ്പെട്ടു.  തന്റെ കാലിൽ നിന്നും ഒഴുകുന്ന ചോര തുള്ളികൾ മണൽ തരികളിൽ ഒട്ടിപ്പിടിച്ചു..... ഓരോ കാലുകളും മുന്നോട്ട് വെക്കുമ്പോൾ താൻ ക്ഷിണിതൻ ആവുകയാണ്.
വേറെ ഒരു വഴിയും ഇല്ലാത്തതിനാൽ അയാൾ ആ മരചുവട്ടിലേക്  ചാഞ്ഞു ഇരുന്നു.. 
ഹഹ്ഹ!!! ഇത്തിരി വെള്ളം എങ്കിലും കിട്ടിയിരുന്നെങ്കിൽ....നാട്ടിൽ ആണെങ്കിൽ പ്ലാസ്റ്റിക് ബോട്ടേൽ വെളളം കിട്ടിയേനെ.. ഇത് ഇപ്പോ ഇവിടെ.... എവിടുന്നാ?? പുഴയിലെ ചളി വെള്ളം കുടിക്കേണ്ടി വരുമൊ?? അവശനായി  അയാൾ മരത്തിലേക് ചാഞ്ഞു കൊണ്ട് കണ്ണുകൾ അടച്ചു...
മനസമാധാനം എന്നത് തീരെ ഇല്ല... എത്രെ തന്നെ പണം ഉണ്ടായിട്ടും... എന്താ കാര്യം.... ഇതാ പോക്കറ്റ് നിറച്ചും പണം ആണ് എന്നിട്ട് എന്താ.. ഒരു തുള്ളി വെള്ളം കിട്ടാൻ ഇല്ല .....സന്തോഷം എന്നത് അറിഞ്ഞിട്ട് പല നാളുകൾ ആയി ഒന്ന് മനസ് അറിഞ്ഞു ചിരിച്ചിട്ട്.... എവിടെ പണം പണം പണം ഇത് തന്നെ.. അല്ലെ എന്നിട്ട് എന്താ ഇവിടെ ആരും ഇല്ലാതെ ഒറ്റയ്ക്കു കിടക്കുന്നെ....
അയാൾ ചുറ്റും ഒന്ന് കൺഓടിച്ചു കൊണ്ട്.. ശെടാ ഈ ഗ്രാമത്തിൽ മരം ഒന്നും ഇല്ലേ ആകെ ഉള്ളത് ഇത് മാത്രം ആണോ...? ഇതിന് ആണെങ്കിലോ ആകെ ശോഷിച്ച അവസ്ഥ ആണലോ...
ശെരിക്കും ഇത് ഏതാ ഗ്രാമം.. ആവോ....അയാളുടെ മുറിവുകൾ അയാളെ വല്ലാതെ തളർത്തിയിരിക്കുന്നു അയാളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു....ദാഹം കൊണ്ട് വറ്റിയ അയാളുടെ വായിൽ നിന്നും ഉമിനീരുകൾ ഇറക്കി.കൊണ്ട്.. സ്വയം സമാധാനിച്ചു...
ശോഷിച്ച  ഒരാളുടെ ശബ്‌ദം കേട്ട് കൊണ്ട് അയാൾ മെല്ലെ കണ്ണ് തുറന്നു....മകനെ... നീ ആരാ?
അയാൾ പതിയെ കണ്ണുകൾ തുറന്നു.. അല്ല താൻ ആരാ?? ഞാനോ.... ഞാൻ വൻമരം നീ എന്റെ ശോഷിച്ച ചില്ലകളിൽ ആണ് വിശ്രമിക്കുന്നത് മകനെ..... ! ങേ... അതെ വറ്റി വരണ്ട ഈ ഗ്രാമത്തിലെ ഒറ്റയായ മരം..  എന്ത് കൊണ്ടും ആർക്കും വേണ്ടാത്ത... ഒരുമരം....
തനിക് ഉള്ള വെള്ളം തരാൻ എന്റെ വേരിൽ ഒന്നും ഇല്ല എന്റെ ചില്ലകളിൽ.. പഴം ഇല്ല.. നിനക്ക് തണൽ തരാൻ ഇലകൾ കൊണ്ട് മൂടിയാ ചില്ലകൾ ഇല്ല.. അങ്ങനെ ഒന്നും ഇല്ലാത്ത മരം ആണ് ഞാൻ... !!
അല്ല മരം എങ്ങനെ സംസാരിക്കും എനിക്ക് വിശ്വസിക്കാൻ പറ്റണില്ല.!! ഇല്ല ജീവജാലങ്ങളും സംസാരിക്കും പക്ഷെ.. അത് മണ്ടബുദ്ധിജീവികൾ ആയ മനുഷ്യർക്ക്‌ മനസിലാവുന്നില്ല എന്നെ ഉള്ളു.
പക്ഷെ എന്നാലും...
മകനെ നീ പറഞ്ഞത് എല്ലാം ഞാൻ കേട്ടു....പണം ഏറെ ഉണ്ടായിട്ടും.  സ്വസ്ഥമായ ജീവിക്കാൻ പറ്റാത്ത ജീവിതം ലെ അത് തന്നെ ആയിരുന്നു എനിക്കും... എല്ലാം ഉണ്ടായിരുന്നപ്പോ അഹങ്കരിച്ചു
ഇപ്പോഴോ കണ്ടില്ലേ.....
തന്റെ സന്തോഷത്തിനു ഒരു കുറവും ഇല്ല പക്ഷെ തനിക് അത് നേടാൻ ഉള്ള സമയം ഇല്ല... അതിന് ഉള്ള പരിഹാരം ഞാൻ ചെയ്തു തരാം...
ഇവിടന്ന് നേരെ കുറച്ചു ദൂരം ചെന്നാൽ. ഒരു കുടിൽ കാണാം.... ആരാരും ഇല്ലാത്ത. നശിച്ച ഒരു ഗ്രാമവും ഉണ്ടാവും അവിടെ.. അതിന്റെ അടുത്ത് ചേർന്ന് ഒരു ഓല കൊണ്ട് മേഞ്ഞ ഒരു കുടിൽ.. ഉണ്ടാവും.... അവിടെ പോയിട്ട് വരൂ... നിന്റെ ദാഹത്തിനു അവിടെ നിന്ന് ചിലപ്പോൾ പരിഹാരം കിട്ടും.... പോയിട്ട് വരു...
പക്ഷെ... ഈ മുറിവ്.. എങ്ങനെ ഞാൻ.. നടന്നു പോവും!!  ഈ  മുറിവ് തനിക് മരണം ഒന്നും തരില്ല.. നീ പോവു......എല്ലാം ശെരി ആവും..!!
അയാൾ തന്റെ കാലുകൾ എടുത്ത് വച്ചു കൊണ്ട് മെല്ലെ എണിറ്റു നടന്നു... വഴികൾ അറിയാത്ത.. ആ കൊച്ചു ഗ്രാമത്തെ തേടി....അയാളുടെ കണ്ണിൽ അപ്പോഴും... നിര് ഉറവകളിൽ നിന്ന് തല യിട്ട് വെള്ളം കുടിക്കുന്ന ആളെ യാണ് കണ്ടത്.. ചിന്തകൾക് മൂർച്ചയേറി കൊണ്ട് അയാൾ നടന്നു നീങ്ങി....
ദൂരെ കാണുന്ന ആ കൊച്ചു കുടിൽ ലേക്ക്  അയാൾ  ലക്ഷ്യം വച്ചു കൊണ്ട് നടന്നു. പതിയെ പതിയെ... അയാൾ അതിന്റെ മുന്നിൽ എത്തിപ്പെട്ടു...
ആ കുടിലിന്റെ വാതിലുകൾ അടഞ്ഞിരിക്കുന്നു....
ഹേയ്.. ഇവിടെ ആരും ഇല്ലേ??  ആരും ഒന്നും പ്രതികരിച്ചില്ല ... അയാൾ പലവട്ടം ആവർത്തിച്ചു. ആ വാചകം...അല്പനേരത്തിന് ശേഷം ഒരു പിഞ്ചു ബാലിക കടന്നു വന്നു....
തന്റെ പൊട്ടിയ പല്ലുകൾ കാട്ടികൊണ്ട് വാതിലിന്റെ പിറകിൽ നിന്ന്.. ഒളിഞ്ഞു നോക്കി....
ഹേയ് കൂട്ടി ഇങ്ങോട്ട് വരൂ.! അവൾ അവിടെ നിന്നും അനങ്ങിയില്ല.... മോളെ ഞാൻ ഒരു പാവപെട്ട ആൾ ആണ്. എനിക്ക് ഇത്തിരി വെള്ളം തരുമോ..??? നല്ല ദാഹം.!!!.
വെള്ളമോ.!! ഇപ്പോ  തരാം... പറഞ്ഞിട്ട് അവൾ അകത്തേക്കു ഓടി പോയി.... പക്ഷെ തിരിച്ചു വരുമ്പോൾ അവളുടെ കൂടെ.. കുറച്ചു പ്രായം ആയ ഒരു സ്ത്രീ കടന്നു ചെന്ന് അയാളുടെ മുന്നിൽ വന്നു നിന്ന്..  
ആരാണ് താങ്കൾ? എന്തിനാണ് ഇവിടെ വന്നത്..
എനിക്ക് വഴി തെറ്റിയത് ആണ്. . ചേച്ചി... വരുന്ന വരുന്ന വഴിയിൽ എന്റെ കാലിൽ മുള്ളുകൾ തറച്ചു കേറി... ഞാൻ വയ്യാതെ.. ആ മര ചുവട്ടിൽ കിടന്നു അപ്പോഴാ ആ മരം എനിക്ക് ഇങ്ങോട്ട് വഴി പറഞ്ഞു തന്നത്..  
മരമോ?  ഏത്... ആ സ്ത്രീ അതിശയത്തോടെ ചോദിച്ചു...
ഞാൻ വരുന്ന വഴിയിൽ കണ്ടു വലിയ ഒരു മരം അവിടെ ആണ് ഞാൻ കുറച്ചു നേരം കിടന്നതു.. പിന്നെ ആണ് ഇങ്ങോട്ട് വഴി പറഞ്ഞു  തന്നത് ആ മരം..!!
താങ്കൾ എന്തൊക്കെ യാണ് പറയുന്നത്. ഈ നാട്ടിൽ അങ്ങനെ ഒരു മരം ഇല്ല..... നിങ്ങൾ അല്ലെ ബുദ്ധി ജീവികൾ ആയ നഗരമനുഷ്യർ വന്നു ഇവിടെ ഉള്ള എല്ലാം മരത്തിനെയും.., പുഴയെയും വറ്റിച്ചു കൊണ്ട് പോയത്    ഒന്നെങ്കിലും ബാക്കി വച്ചോ.. .??
പുഴകളുടെ നാട് ആയിരുന്നു ഈ ഗ്രാമം അതിന്റെ ചുറ്റിലും തിങ്ങി നിറഞ്ഞ കുറെ മരങ്ങളും.. അതൊക്കെ ഒരു കാലം... ഇപ്പോ വെള്ളം ഇല്ല, മഴ ഇല്ല, മരം ഇല്ല ഒന്നും ഇല്ല.!!
അവൾ വെള്ളം നിറച്ച ചെറു മൺഗ്ലാസ്‌ കൊടുത്ത് കൊണ്ട് പറഞ്ഞു നിർത്തി....
തങ്ങളുടെ കാലുകൾ നല്ലോണം മുറിഞ്ഞിട്ടുണ്ട് ഉണ്ടാലോ..... പറഞ്ഞുകൊണ്ട് അകത്തേക് ഓടി.. പെട്ടന്ന് തിരികെ വന്നു.... കൊണ്ട് കാലിൽ.. പച്ച ഇലകളുടെ നിര് കാലിൽ ഒറ്റിച്ചു... ഒരു നീളം ഉള്ള തുണി കൊണ്ട് മുറിവ് പൊതിഞ്ഞു കെട്ടി...!
അൽപനേരം വിശ്രമിക്കു എന്നിട്ട് ആവാം വേറെ എല്ലാം.... അയാൾക് വേണ്ടി ആ സ്ത്രീ കിടക്കാൻ ഉള്ള സ്ഥലം ഒരുക്കി കൊടുത്തു.!! അയാൾ മെല്ലെ വീണ്ടും കണ്ണുകൾ അടച്ചു!!
ആരോ.. തട്ടി വിളിക്കുന്നതായി അയാൾക് തോന്നി   അയാൾ മെല്ലെ കണ്ണുകൾ തുറന്നു....
തന്റെ പൊട്ടിയ പല്ലുകൾ കൊണ്ട്  നല്ലവണ്ണം ചിരിക്കുന്ന അവളെ അയാൾ  കണ്ടു...
മോളുടെ പേര് എന്താ...  "അറിയില്ല " അവൾ വേഗം മറുപടി പറഞ്ഞു..! അത് എന്താ അങ്ങനെ??
എനിക്ക് ഇത് വരെ ആരും പേര് ഇട്ടിട്ടില്ല...അവളുടെ മോണ കാട്ടി കൊണ്ട് അവൾ വാവിട്ടു ചിരിച്ചു..... പെട്ടന്ന് ആ സ്ത്രീ കടന്നു വന്നു. 
തങ്ങൾക് വിശക്കുന്നിലെ??  അതെ ഉണ്ട്.. ആ സ്ത്രീ വേഗം.. ഒരു മൺപത്രത്തിൽ കഞ്ഞി പകർന്നു കൊണ്ട്.. വന്നു....
എന്നും.. ആഡംബര ഭക്ഷ്ണം കഴിച്ച അയാൾ.. വിശപ്പിന്റെ ലഹരിയിൽ.. ആ കഞ്ഞി.. ഒരു ഇറ്റു പോലും ബാക്കി വെക്കാതെ കഴിച്ചു കൊണ്ട് എണിറ്റു ഒരുപാട്  നന്ദി ഉണ്ട്.. എല്ലാത്തിനും... അയാൾ ആ സ്ത്രിയയുടെ നേരെ നിന്ന് പറഞ്ഞു.
അയാൾ തന്റെ പോക്കറ്റ് ഇൽ ഉള്ള.. കുറച്ചു പണ നോട്ടുകൾ എടുത്തു കൊണ്ട് അവളുടെ കൈയിലേക്ക് കൊടുത്തു...
പണമൊ വേണ്ട... നമ്മൾ ദാരിദ്രർ  ആണ്.. പക്ഷെ ചെയ്ത സഹായത്തിനു പണം വാങ്ങാറില്ല...
ആഴ്ചയിൽ ഒരിക്കൽ മാത്രം കാള വണ്ടിയിൽ വരുന്ന.. ചരക്കു വില്പനക്കാരന്റ യിൽ നിന്നും കിട്ടുന്ന കുറച്ചു അരിയിൽ നിന്നും ആണ് നമ്മൾ ജീവിതം പിടിച്ചു നില്കുന്നെ..!! വെള്ളം.. അത്. ഇവിടന്ന്.. പത്തു ഇരുപത് കിലോമീറ്റർ അപ്പുറം പോയാൽ നഗര അതിർത്തി ഉണ്ട് അവിടെ നിന്നും കുറച്ചു എങ്കിലും വെള്ളം കിട്ടും.!!!
നിങ്ങൾക് പറ്റുമെങ്കിൽ... ഈ ഗ്രാമത്തെ രക്ഷിക്കണം. പഴയ പോലെ.. ജീവിക്കാൻ ഉള്ള ഒരു കൊതി കൊണ്ട് ആണ്... ആരാണ് എന്താണ് എന്ന് 
അറിയില്ല പക്ഷെ... നിങ്ങളുടെ മുഖത്തോടെ എന്തോ.. നല്ല. വിശ്വാസം... രക്ഷിക്കും എന്ന് തോന്നുന്നു.!!
അയാൾ. ആ സ്ത്രീക്ക്  ഞാൻ തിരിച്ചു വരും എന്ന്  ഉറപ്പ് കൊടുത്ത് കൊണ്ട്.. അവിടെ നിന്ന് ഇറങ്ങി..!!
മെല്ലെ അയാൾ വാതിൽ കടന്നു കൊണ്ട് മുറ്റത്തേക്കു ഇറങ്ങി.. കൊണ്ട് നടന്നു..... നീങ്ങി..
പിന്നിൽ നിന്ന് ഒരു വിളി കേട്ട് അയാൾ തിരിഞ്ഞു..
മാമ..!! തിരിച്ചു വരില്ലേ... ആ പിഞ്ചു ബാലിക യുടെ  ചോദ്യം കേട്ട് അയാൾ തരിച്ചു ജീവിതത്തിൽ ആദ്യം ആയി അയാൾ..... മനസ് കൊണ്ട്.. സന്തോഷിച്ചു.. കണ്ണുകൾ നിറഞ്ഞു... അയാൾ വേഗം നടന്നു കൊണ്ട് അവളുടെ മുന്നിലേക് എത്തി.. നിലത്തേക്ക്.. ഇരുന്നു കൊണ്ട്...അവളെ കെട്ടി പിടിച്ചു.... അവളുടെ നെറ്റിയിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു
ഞാൻ വരും മോളെ... പേടിക്കണ്ട ട്ടോ..? !
അതും പറഞ്ഞു കൊണ്ട് അയാൾ എണിറ്റു മുന്നോട്ട് നടന്നു.... ആദ്യം ആയി.. മനസ് സന്തോഷിച്ചതിന്റെ.. തിളക്കത്തിൽ.. അയാളുടെ കണ്ണുകൾ നിറഞ്ഞു.
വന്ന വഴിയിൽ അയാൾ തേടി.. അയാൾക് വഴി പറഞ്ഞു തന്ന.. ആ മരത്തെ പക്ഷെ അയാൾക് അവിടെ ഒന്നും കാണാൻ കഴിഞ്ഞില്ല... എങ്ങോട്ട് പോകും എന്ന് അറിയാതെ... അയാൾ പരതി...
മെല്ലെ മെല്ലെ മെല്ലെ നടന്നു കൊണ്ട് അയാൾ ഏതോ വഴിയിലൂടെ നടന്നു......കുറച്ചു ദൂരം പിന്നിട്ടപ്പോൾ അയാൾ കണ്ടു തനിക് വേണ്ടി കാത്തിരിക്കുന്നപോലെ... ആ നഗര ജീവിതം.. അയാൾ വെറുത്തു കൊണ്ട്.. അങ്ങോട്ട് നടന്നു കേറി.... !!!
വഴി തെറ്റിയ അയാളുടെ ജീവിതത്തിൽ... അയാളുടെ. ആ ഓർമകൾക്ക്.. എന്നും ഒരു പുതു ജീവൻ ആയിരുന്നു... ഒരു  തിരിച്ചു പോവൽ നു വേണ്ടി അയാൾ.. കൊതിച്ചു....
മാസങ്ങൾ നീണ്ടു... അയാൾ രണ്ടും കല്പിച്ചു കൊണ്ട്... താൻ വഴി തെറ്റി ചെന്ന ആ വഴിയിലൂടെ ഒന്നും കൂടി... പോയി...
നടന്നു കൊണ്ട്... അയാളുടെ കാലുകൾ മുള്ളുകൾ കൊണ്ട് തറച്ചു കേറിയ സ്ഥലത്തു കൂടെ നടന്നു നീങ്ങി കൊണ്ട് കുന്ന് കേറി......
അതാ ആ  മരം കാണുന്നു.. അയാളുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞു... അയാൾ നടത്തത്തിന്റെ വേഗം കൂട്ടി കൊണ്ട്. ആ മരത്തിന്റെ.. അടുത്തേക്... വേഗം ചലിച്ചു.. പക്ഷെ അയാളുടെ വേഗം കുടും തോറും.. ആ മരം അയാളെ വിട്ട് അകന്നു പോയി കൊണ്ട് ഇരുന്നു..!!
മരത്തെ കാണാൻ ഉള്ള വേഗത്തിൽ.. അവൻ ഏറെ ദൂരം പിന്നിട്ടു... അവസാനം അയാൾ എത്തി നിന്നത്...
ആ കുടിൽ നിന്ന സ്ഥലത്തു തന്നെ.... അയാൾ ചുറ്റും പരതി... എവിടെ.... അവർ.... എവിടെ ആ കുടിൽ....
ഞാൻ എന്താ കാണുന്നെ... അപ്പൊ ഞാൻ കണ്ടത് എല്ലാം.. മിഥ്യ ആയിരുന്നുവോ??
എന്താണ് സംഭവിക്കുന്നെ...???
ഞാൻ എന്താ കാണുന്നെ??
അയാൾ പതിയെ....തന്റെ കാലുകളിലേക് നോക്കി.... മുളളുകൾ തറച്ചു കേറിയ കാലിൽ നിന്നും ചോര ഒഴുകി പടരുന്നു.... !!!
ഞാൻ........ !!!


Comments

Post a Comment

Popular Posts