A smile

പാടവരമ്പിന്റെ അറ്റം നോക്കി നിൽക്കുവാൻ തുടങ്ങിട്ട് ഒത്തിരി സമയം കഴിഞ്ഞിരുന്നു. കുറച്ചു അകലെ നിന്ന് അവൾ നടന്നു വരുന്നത് കണ്ടപ്പോൾ ഒരു ആശ്വാസമായി, വരുന്ന വരവ് കണ്ടപ്പോഴേ എന്തോ പന്തികേട് തോന്നിയിരുന്നു. അരിലേക് എത്തിയപ്പോൾ എന്നെ ഒന്ന് നോക്കികൊണ്ട് തിരിഞ്ഞു ഇടവഴി കേറി പതിയെ നടന്നു . ഇതവളുടെ സ്ഥിരം ഏർപ്പാട് ആണെന്ന് അറിയാവുന്നത് കൊണ്ട്, ഞാൻ പതിയെ ഓടി ചെന്ന് കൂടെ നടക്കാൻ തുടങ്ങി.
ഇന്ന് എന്താ താമസിച്ചേ?. ഒന്നും മിണ്ടാതെയിരുന്നപ്പോൾ വീണ്ടും ഞാൻ ഒന്നുടെ ആവർത്തിച്ചു. ദേ ആമി എന്നോട് വേണ്ട ട്ടോ.. കാര്യന്താണ് ന് പറയ്?.
എന്റെ മുഖത്തേക് നോക്കികൊണ്ട് അവിടെ നിന്നു പെട്ടന്നു എന്റെ മുന്നിലേക്ക് തിരിഞ്ഞു നിന്ന്കൊണ്ട് ഒറ്റ ചോദ്യം .

ഇപ്പോ മനസിലായോ?
ചോദ്യം ഉള്ളിലേക്കു കുത്തുന്ന പോലെ തോന്നി.
ന്താ ഉണ്ടായേ? ആരാ അടിച്ചേ നിന്നെ?.

അതിപ്പോ ശീലമായതാണ്, ഞാൻ പതിമുന്നാമതേം മുടക്കി.

നിനക്ക് വട്ട് ആണ്, അടിയും കൊണ്ട് വന്നിരിക്കുന്നു, ഇഷ്ടല്ല കല്യാണത്തിന് എന്ന് പറഞ്ഞാപ്പോരേ നിനക്ക്?.

ഹാ കേറി ചെന്ന് കൊടുക്ക്, ഒരു കവിളിൽ കൂടെ ചേർത്തി അധികം വാങ്ങാൻ ആണോ നീ പറയണേ?.

ഞാൻ ഒന്നും പറഞ്ഞില്ലേ. നീ ഇന്ന് വർക്കിന് പോവണ്ട, വാ നമക്ക് ഹോസ്പിറ്റൽ പോയി അങ്ങനെ പോലീസ് സ്റ്റേഷനിലും പോയിട്ട് നിന്റെ അച്ഛന്റെ പേരിൽ കേസ് കൊടുക്കാം!.

നീ മിണ്ടാതിരിക്കോ!. അവർക്ക് മടുത്തു!. അതാണ് കാര്യം അല്ലാണ്ട് എന്നെ ഇങ്ങനെ തല്ലില്ല എന്ന് നിനക്ക് അറിയണത് അല്ലെ?.
ഹാ... ഞാൻ ശബ്‌ദം താഴ്ത്തി ഒന്ന് മൂളി. ചാറ്റൽ മഴ പോലെ മൗനം അങ്ങ് പടർന്ന കേറിയപ്പോ.. ഞാൻ പതിയെ..
അതെ? ഞാൻ കാര്യം ചോദിച്ചോട്ടെ?.
മ്മ്!.
എന്ത് വിശ്വസിച്ചിട്ട് ആണ് എന്റെ കൂടെ നടക്കണേ?.
അടി പ്രതിഷിച്ച ഇടത്ത് എന്നെ കണ്ണുകൊണ്ട് ഒന്ന് ഉരുട്ടി നോക്കികൊണ്ട്, എന്തോ പറയാൻ ആലോചിക്കുന്ന പോലെ മുന്നോട്ട് പതിയെ നടന്നുകൊണ്ട് ഒറ്റ ചോദ്യം.

എടാ നിനക്ക് മനുഷ്യനെ അറിയോ?

സ്വയം ചിന്തിക്കാൻ അറിയാതെ, മറ്റുള്ളോരോട് ചോദിച്ചു നടന്നു, അവസാനം ഒന്നും നടന്നില്ലേൽ അവരെ വീണ്ടും കുറ്റം പറഞ്ഞു നടക്കും. ജീവിതത്തിൽ ഒന്നും ആയില്ലെങ്കിലോ 'എനിക്ക് ആരും ഇല്ലേ'  എന്നും പറഞ്ഞു നടപ്പാണ് . പക്ഷെ എല്ലാ മനുഷ്യരും വ്യത്യസ്തൻ ആണെന്ന് എനിക്ക് ഉറപ്പാണ്. ചിലർ അവർക്ക് ബുദ്ധി ഉണ്ട് എന്ന് കാണിക്കാൻ ജീവിക്കുന്നവർ, മറ്റുചിലർ എന്തിനാണ് ജീവിക്കുന്നത് എന്ന് പോലും അറിയാതെ , ജീവിച്ചു മരിക്കുന്നവർ. ഈ പറഞ്ഞ വ്യത്യസ്തയിലും ഒരു വേറെ മനുഷ്യൻ ഉണ്ട്. മറ്റുള്ളവരുടെ ജീവിതം അടിപൊളിയാക്കിട്ട് തന്റെ ജീവിതം ഒന്നും എത്തിക്കാതെ തെണ്ടി തിരിഞ്ഞു നടക്കുന്നവർ, അവർക്ക് ഒരു ലക്ഷ്യം ഉണ്ടവാം, ചിലപ്പോൾ ഉണ്ടാവില്ല പക്ഷെ അവർ മറ്റുള്ളരുടെ ആരുടേലും ഒരാളുടെ ജീവിതത്തിൽ വെളിച്ചം നിറച്ചിട്ട് ഒന്നും അറിയാത്ത പോലെ നടക്കും. ആ ഒരാൾ ചിലപ്പോൾ അതിനെ ജീവനു തുല്യം സ്നേഹിക്കും, ചിലപ്പോൾ മറന്നു അതിനേം കൊണ്ട് പുതിയ ജീവിതത്തിലേക്കു കടക്കും!.അവസാനം ആ മനുഷ്യൻ ഒന്നും ചെയ്തിട്ടില്ല എന്ന മട്ടിൽ ആൾകൂട്ടത്തിൽ അങ്ങനെ മറഞ്ഞു ജീവിക്കും. ആ മനുഷ്യൻ എന്റെ ജീവിതത്തിലും ഉണ്ട്. വെളിച്ചം നിറച്ചിട്ട് ഒന്നും അറിയാത്ത പോലെ നടക്കുന്ന ഒരു മനുഷ്യൻ അയാളെ കാത്തിരിക്കുന്ന ഒരു വിശ്വാസം ഉണ്ടാലോ അത് തന്നെ ആണ് മനുഷ്യരിൽ ഉള്ള ഏക വിശ്വാസവും. പിന്നെ നീ അത്... ഹാ!.

ആമി ഒരു നെടുവിറപ്പോടെ പറഞ്ഞു നിർത്തി

ആരാ?

നിനക്ക് അറിയണോ? കാത്തിരിക്കൂ ഉടനെ നിനക്ക് അറിയും എന്നും പറഞ്ഞു അവൾ ഓടി കൊണ്ട് രാവിലത്തെ 'എട്ടേ മുക്കാലിനുള്ള '  രാജമാതാ ബസ് കേറി മുന്നിലെ സീറ്റിൽ ഇരുന്നു. മഴ ചെറുതായി ചാറ്റൽ മഴയായി ശക്തി പ്രാപിച്ചിരുന്നു. പാർട്ടി കൊടിമരത്തിന്റെ ചുവട്ടിൽ നിന്ന് ഞാൻ അവളേം നോക്കി അങ്ങനെ നിന്നു . 

രാജമാതാ മുന്നോട്ട് നീങ്ങും തോറും അവൾ എന്നെ തുറിച്ചു നോട്ടത്തിലൂടെ എന്തോ പറയാൻ ശ്രെമിക്കുകയാണ് എന്നാ പോലെ ഒരു തോന്നൽ... കവലയുടെ ഇടവഴി കഴിഞ്ഞപ്പോൾ ഞാൻ ബസിന്റെ പിന്നാലെ ഓടി. അവൾ... ആ തുറിച്ചു നോട്ടത്തെ, ഒരു പ്രണയം നിറഞ്ഞ ചിരിയിൽ ഒരു കഥ തന്നെ എന്നോട് പറഞ്ഞു കൊണ്ട് അവൾ എന്റെ മുന്നിൽ നിന്ന് പതിയെ മാഞ്ഞു. രാജമാതാ എന്റെ കണ്ണിൽ നിന്നും സിറ്റിയിലേക്ക് ഉള്ള ഓട്ടത്തിലായിരുന്നു.

അതെ ആ വ്യത്യസ്ത മനുഷ്യൻ ഞാൻ തന്നെയാണ് എന്ന് ന്റെ ഓർമയുടെ ഉള്ളിൽ ഒരു ഭ്രാന്തൻ അപ്പോഴും എന്നോട് നിലവിളിച്ചു പറയുന്നുണ്ടാർന്നു.
മഴയിവിടെ താളഭാവത്തിൽ പെയ്യുമ്പോഴും ആ ശബ്ദത്തെ ഉള്ളിലേക്കു ആവാഹിച്ചു കൊണ്ട് ഞാൻ ഒരു നിറഞ്ഞ ചിരിയിൽ ഒതുക്കി, മഴയുടെ കൂടെ കവലയിലെ മഴയെ മറന്നുകൊണ്ട് പോവുന്ന ആൾക്കൂട്ടത്തിലേക് ഞാനും മറഞ്ഞു .

പക്ഷെ ആ ചിരി അപ്പോഴും അവിടെ വേരോടെ പടർന്നു പന്തലിച്ചു കഴിഞ്ഞിരുന്നു....

"For all that different Human beings!.


                  - Aravinth Sasikala Balakrishna

.













             




Comments

Post a Comment

Popular Posts