ഫ്രെയിം ലെ കുമു


ഇന്നലെ വരച്ച ചിത്രത്തിന്റെ പലനിറങ്ങളുടെ ഛായ അവന്റെ വിരലിലുകളിൽ പതിഞ്ഞിരുന്നു.
അവന്റെ കണ്ണിലും മുഖത്തും എല്ലാം നിറങ്ങളുടെ സഞ്ചാരം ആയിരുന്നു. രാത്രിയുടെ ഏതോ യാമത്തിൽ മയങ്ങിയ തന്റെ കണ്ണുകളിലും പാട കേട്ടിരിക്കുന്നത് പോലും അറിയാതെ അവൻ.. തന്റെ ഇഷ്ടപെട്ട ആയുധത്തെ കൈ വിരലിൽ ചുരുട്ടി പിടിച്ചു കൊണ്ട്. കിടന്നു ഉറങ്ങുകയാണ്.

അവന്റെ ചുറ്റും.. പലവർണകടലാസുകൊണ്ട് പൊതിഞ്ഞ പല നിറത്തിൽ ഉള്ള ഫോട്ടോഫ്രെയിംകൾ അത് പല വിശിഷ്ട ചിത്രകാലമാരെ തെളിയിച്ചുകൊണ്ട് ഉള്ളത് ആയിരുന്നു. 
അവന്റെ മുന്നിൽ ഉള്ള വൈറ്റ് ഡ്രായിങ് കാർബോർഡ് ഇൽ  വരയ്ക്കാൻ ബാക്കി വച്ച ചിത്രങ്ങൾ അവനെ നോക്കി കൈ കാട്ടി വിളിച്ചു കൊണ്ടിരിന്നു.

ഹൃദയസ്പർശി ആയ ഒരു ചിത്രം.. ഒരു കാമുകിയും കാമുകനും കടൽ തീരത്തു.. തങ്ങളുടെ ലോകത്തിൽ മുഴുകി ഇരിക്കുന്ന ചിത്രം അവന്റെ. കഴിവിനെ വിളിച്ചു ഓതുന്നുണ്ടായിരുന്നു.

അവന്റെ മുറിയിലെ ചുവരുകൾ  എല്ലാം നിറഞ്ഞിരുന്നുഎന്ത് കൊണ്ടോ  തന്റെ ജീവിതത്തെ സൂചിപ്പിക്കുന്ന പോലെ അവന്റെ പലനിറത്തിൽ ഉള്ള.. ചിത്രങ്ങളും, അവന്റെ തന്നെ ഫോട്ടോ കളും. ഒരു പഴയ കാലജീവിത വിജയങ്ങളെ ഓർമിച്ചു കൊണ്ട് അവിടെ ഒരു ശിലാപ്രതിമയെ പോലെ കഴിയുന്നു.
ഞാൻ ആരാ എന്നാ മട്ടിൽ.. തമ്മിൽ അടികൂടുകയാണ് അവന്റെ  പലനിറങ്ങളിൽ കുത്തിതിരിഞ്ഞ കുഞ്ഞൻ ബ്രഷുകൾ.

പഴക്കം ചെന്ന അവന്റെ മുറിയിലെ എൽ ഈ ഡി ബൾബുകൾ നിരനിരയായി മിന്നി കൊണ്ട് ഇരുന്നു. ഇന്നലെ കഴിച്ചു ബാക്കി വച്ച ജാമിൽ മുക്കിയ  റൊട്ടി തുണ്ടുകൾ ഭക്ഷണം കിട്ടിയ സന്തോഷത്തിൽ തലയിൽ ഏറ്റി കൊണ്ട് ഉറുമ്പുകൾ മെല്ലെ ക്യൂ പാലിച്ചു നടന്നു പോകുന്നു.
പൊടിപടലമായ അവന്റെ മുറിയിലെ കർട്ടൻ എല്ലാം മുഷിഞ്ഞു പോയിരുന്നു... അതിലെ തുളകൾ പ്രകാശത്തിന്റെ ആഗിരണത്തെ താങ്ങാൻ ശേഷി ഇല്ലാതെ.. അവന്റെ മുറിയിലേക്കു കടത്തി വിട്ടു കൊണ്ട് അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

അവന്റെ ജീവിതം തന്നെ ആ മുറിയിൽ ഒതുങ്ങി കൂടിയ പോലെ ആ മുറിയിലെ ഓരോ കാഴ്ചകളും ഓർമിപ്പിച്ചുകൊണ്ട്  ഒരു പിടിബലമില്ലാതെ അവശനായി കിടക്കുന്നു. എന്നെ എങ്കിലും രക്ഷപെടും എന്നാ ചിന്തമാത്രം അവർക്കു ഉള്ളു.
കാലുകൾ പകുതി പൊട്ടിയ ടേബിൾ ഇൽ ചാർജ് കുത്തി ഇട്ടിരുന്ന അവന്റെ പുത്തൻ ഫോൺ കലഹിച്ചു...

പുത്തൻ പാട്ടിന്റെ വരികൾ ഓടെ ഫോൺ ന്റെ റിങ്ടോൺ നു മറ്റൊരുസി കൂട്ടി.
കിറിയാ തുളകൾ ഉള്ള ഒരു പഴഞ്ചൻ കിടക്കമേൽ അവൻ തലതിരിഞ്ഞു കിടക്കുവായിരുന്നു.
മൊബൈൽ ന്റെ റിങ്ടോൺ ന്റെ ശബ്‌ദത്തിൽ അവൻ ഒന്ന് ഞെരിഞ്ഞു.... കണ്ണുകൾ പതിയെ വലിച്ചു തുറന്നു കൊണ്ട് പുതപ്പിന്റെ ഇടയിൽയിലൂടെ കൈകൾ ഇട്ടു കൊണ്ട്. അവൻ മൊബൈൽ എടുത്തുകൊണ്ട് അതിലേക് നോക്കി...........

"അച്ഛൻ"

കാളിങ്....

ഹോ.. രാവിലെ തന്നെ തുടങ്ങി ലോ... ഈ മനുഷ്യൻ... അവൻ വെറുപ്പോടെ. മൊബൈൽ നെ ഓഫ്‌ ചെയ്തു കൊണ്ട് കിടക്കയിലേക് വലിച്ചു എറിഞ്ഞു. കൈകൾ പരതി കൊണ്ട് കിടക്കയിൽ  ഇരുന്ന ലൈറ്റർ എടുത്തു.... വായിലേക്ക് വച്ച സിഗരറ്റ് ലേക്ക് തീ പകർന്നു.

ഹ് ഹ്.... നീളം വന്നു വലുതായ മുടി ഇഴകളെ പിന്നിലേക്ക് ഇട്ടുകൊണ്ട് അവൻ പതിയെ എണിറ്റു. തന്റെ മുന്നിൽ ഇരിക്കുന്ന ഒരു പെൺകുട്ടിടെ ചിത്രത്തിലേക്.. മിഴികൾ പായിച്ചു..
നീ ആരായിരുന്നു എന്ന്?? എനിക്ക് അറിയില്ല പക്ഷെ... എന്റെ ജീവൻ ആയിരുന്നു നീ... അവളുടെ ശബ്‌ദം അവന്റെ ഓർമയിൽ തെളിഞ്ഞു.

നിബിൻ... അച്ചായാ... ഇങ്ങു വായോ....
കനൽ തരികൾ വെന്ത്ഒടുങ്ങിയ കരിക്കട്ടകൾ പോലെ അവന്റെ മനസ് ഒന്ന് തുടിച്ചു.....
നീ എവിടെ ആണ്..??  മേഘ.. അവന്റെ ഓർമകളെ ഭേദിച്ചു കൊണ്ട് വീണ്ടും ഫോൺ മുഴങ്ങി..

"അച്ഛൻ"

കാളിങ്..

അവൻ അരിശത്തോടെ മൊബൈൽ കട്ട്‌ ചെയ്തു... മകൻ ആയി പോയി അല്ലെങ്കിൽ ഉണ്ടാലോ!! ഹാ കാണാമായിരുന്നു  
മഞ്ഞകറ പിടിച്ച അവന്റെ പല്ലുകളെ വൃത്തിയാക്കി കൊണ്ട് അവൻ പുറത്തേക് വന്നു...
ഹാവൂ.!! ഇനി ഇന്നത്തെ ഭക്ഷണം എവിടെ നിന്ന് ഒപ്പിക്കുമോ?? ഇന്നലെ പ്ലേറ്റിൽ ബാക്കി വച്ച  റൊട്ടി തുണ്ടുകളെ വേഗത്തിൽ എടുത്തു കൊണ്ട്.. വായിലേക്ക് ഇട്ടു.

ഹ്മ്മ്!! അവൻ പതിയെ.. തന്റെ കുഞ്ഞൻ ബ്രഷുകളെ എടുത്ത്..അതിൽ ചുവന്ന നിറത്തിൽ ഉള്ള.. നിറം മുക്കി കൊണ്ട്.. തന്റെ മുന്നിൽ ഇരിക്കുന്ന പാതി ആയ ചിത്രത്തെ നോക്കി...
ഇത് ഇപ്പൊ. ഞാൻ എന്താ ഉദേശിച്ചേ... വെയിറ്റ് വെയിറ്റ്.... ആലോചിക്കൂ ആലോചിക്കൂ... എന്താ ഉദേശിച്ചേ..   ഹഹ ഹഹ കിട്ടി പോയി.. 

നിബിൻ യു ആർ ഗ്രേറ്റ്‌ !!തന്നെ താനെ പുകഴ്ത്തി കൊണ്ട്  നിറം പുഴ്ത്തിയ ഛായതെ.. അവൻ ആ വൈറ്റ് കാർബോർഡ് ലേക്ക്.. തന്റെ ചിന്തയിൽ വിടർന്ന ചിത്രത്തെ പോലെ വരച്ചു.

നിറം ചാലിച്ച ആ ബ്രഷുകൾ.. അന്ത്യമില്ലാത്ത ലോകത്തെ പോലെ അതിൽ ചലിച്ചു കൊണ്ട് ഇരുന്നു....

പെട്ടന്നു.. വരച്ചുകൊണ്ട് ഇരുന്ന അവന്റെ കൈയിൽ ഉള്ള ബ്രഷ് ഇല് നിന്ന് അവന്റെ കണ്ണിലേക്കു.. ചായം തെറിച്ചു....

അഹ് ആഹ്ഹ്.... അവൻ ഒന്ന് ഞെരിഞ്ഞു... കൈകൾ ഉള്ള ബ്രഷ്.  നെ അറിയാതെ എറിഞ്ഞു പോയി.... 

കണ്ണുകൾ തിരുമി കൊണ്ട് അവൻ.. തന്റെ മുറിയിൽ ഉള്ള ബാത്റൂമിലേക് ഓടി.... വെള്ളത്തിൽ തല മുക്കി കൊണ്ട്.. ഒന്ന് പിടഞ്ഞു...
പതിയെ അവന്റെ കണ്ണിലെ ചായം നീങ്ങിയാ  കണ്ണുകൾ തുടച്ചു കൊണ്ട് അവൻ.. മുറിയിലേക് നടന്നു വന്നു.

അയ്യോ.. എന്റെ ബ്രഷ് എവിടെ?
അവൻ നിലത്തേക്ക് ഇരുന്നു കൊണ്ട് തിരയാൻ തുടങ്ങി... പ്രകാശം അധികം ഒന്നും കടന്നു വരാത്ത ആ മുറിയിൽ അവന്റെ കണ്ണുകൾ.. അതിനു വേണ്ടി പരതി....

ഹഹഹ.  കിട്ടി പോയി... ഇവിടെ ഇരിക്കുവായിരുന്നോ.. ഹ്ഹിഹ്ഹി..  അവൻ ബ്രഷ് നെ കൈലേക്ക് എടുത്തു കൊണ്ട്.. പിന്നോട്ട് വലിച്ചു. പെട്ടന്ന് അവന്റെ കൈ ഏതോ ഒരു വലിയ ഇരുമ്പ് പെട്ടിയുടെ മേൽ കൊണ്ടു.കൈ  വേദനിച്ചു കൊണ്ട് പെട്ടന്നു തന്നെ കൈകൾ പുറത്തേക് വലിച്ചു..

അത് എന്താ.  സാധനം . ങേ... അവൻ വീണ്ടും. അവിടേക്കു കൈകൾ പായിച്ചു .. പതിയെ ആ ഇരുമ്പ്പെട്ടിയെ വലിച്ചു    പുറത്തേക് കൊണ്ട് വന്നു.

ആഹ്ഹ അടിപൊളി... ഞാൻ ഇത് വരെ കണ്ടില്ല ലോ ഇതു...... നന്നായി എന്തായിരിക്കും ഇത് എന്ന് ആലോചിച്ചു കൊണ്ട് അവൻ ആ പെട്ടി തുറന്നു.
ആ പെട്ടിലെ ഓരോന്നും അവൻ പുറത്തേക് വലിച്ചു ഇട്ടു... 

ഇത് എന്താ പുസ്തക.. ലൈബ്രറിയോ.. നിറയെ പുസ്തകം ആണലോ..... വേറെ ഒന്നൂല്യെ.. ശേ.. ഹ്മ്മ്...

അതിന്റെ അവസാനമായി.. ഒരു ബുക്ക്‌ ന്റെ മേലിൽ നിന്ന്.. അവന്റെ കൈകളിലേക്.  ഒരു കത്ത് എത്തി പെട്ടു.  

ഇനി ഇത് എന്ത് കുരിശവോ എന്തോ. ങേ!
തുറക്കാം നെ... അല്ല തുറക്കണോ.. ഇനി വേറെ ആരുടെ ആണെങ്കിലോ.?? 

സാരില്ല തുറന്നേക്കാം   ലെ.. അവൻ മുഖത്തിൽ പുഞ്ചിരി വരച്ചുകൊണ്ട് ആ കത്ത് തുറന്നു.
അത് ഒരു മുഴു നിള കത്ത് ആണെന് അവനു മനസിലായി. അവൻ പതിയെ കട്ടിൽലേക്ക് ചാഞ്ഞു ഇരുന്നു കൊണ്ട്. വായിച്ചു തുടങ്ങി....


പ്രിയപ്പെട്ട
ആർക്കോ വേണ്ടി ഞാൻ എഴുതുന്നത്,,
സ്ഥലം:  #
തിയ്യതി: 11.3.77
എനിക്ക് ഒരു ചങ്ങാതി ഉണ്ടായിരുന്നു.ഞാൻ ജനിച്ചപ്പോ മുതലേ അവൻ ഉണ്ടായിരുന്നു... അവനു ഞാൻ ഇട്ട പേര് ആണ് "കുമു "..
അവൻ ഒരു മരം ആണ് എന്നും ഞാൻ അവനോട് കളിക്കും. ദിവസവും അവന്റെ ചുറ്റിലും എപ്പോഴും ഓടിക്കളിക്കും.. അങ്ങനെ പലദിവസം കടന്നു പോയി... ദിവസവും "കുമു "നെ കെട്ടി പിടിച്ചിട്ട് ചുംബിച്ചിട്ടേ ഞാൻ സ്കൂൾ ഇല് പോവു അത്രയ്ക്കും ഇഷ്ടം ആയിരുന്നു. അവനോട് എനിക്ക്.


അത്രയും വായിച്ചു കൊണ്ട് നിബിൻ പെട്ടന്നു.. ഒരു വൈറ്റ് പേപ്പർ എടുത്ത് കൊണ്ട്.. പെൻസിലിന്റെ മുന ചെത്തി.. എന്നിട്ട് വരച്ചു തുടങ്ങി.
കുമു എന്നാ മരത്തിനെ കെട്ടിപിടിച്ചു നിൽക്കുന്ന ആ കുട്ടിയെ....
നിബിന്റെ ന്റെ മൊബൈൽ വീണ്ടും ശബ്‌ദിച്ചു...
"അച്ഛൻ "കാളിങ്... അവൻ പെട്ടന് തന്നെ കട്ട്‌ ചെയ്തു കൊണ്ട്.. ആ ചിത്രം വരച്ചു തുടങ്ങി
വരച്ചു കഴിഞ്ഞ ഉടൻ അവൻ ആ ചിത്രത്തിലേക് ഉറ്റു നോക്കി കൊണ്ട്.. ആ കത്തിന്റെ ബാക്കി വായിക്കുവാൻ വേണ്ടി ആ കത്ത് കൈയിലേക്ക് എടുത്തു.
അങ്ങനെ പലദിവസങ്ങളും കടന്നു പോയി ഞാൻ കുറച്ചു വളർന്നു പോയി... ഇടയ്ക്കു ഇടയ്ക്കു മാത്രമേ ഞാൻ കുമു വിനെ കാണുവാൻ വേണ്ടി പോവുകയുള്ളു.... അങ്ങനെ ഒരു ദിവസം.. ഞാൻ കുമുവിനെ കാണുവാൻ വേണ്ടി പോയി
അവന്റെ മുന്നിൽ പോയി ഞാൻ നിന്നു..കുമു സംസാരിക്കുവാൻ തുടങ്ങി...... ഞാൻ
എന്താണ് കൂട്ടി എന്നോട് ഇപ്പോ കളിക്കുവാൻ വരാത്തത്.. എന്നോട് എന്തിനാ ദേഷ്യം കാട്ടുന്നെ.??

എനിക്ക് ഇപ്പോ.. കളിക്കാൻ ടോയ്‌സ് ഉണ്ട് മരം കൊണ്ട് ഉണ്ടാക്കിയ ടോയ്‌സ് പക്ഷെ എനിക്ക് ഇഷ്ടപെട്ടത് വാങ്ങാൻ പൈസ ഇല്ല എന്നാലും അത് വച്ചു കളിക്കാൻ നല്ല രസം ആണ് അത് കൊണ്ട് എനിക്ക് നിന്റെ കൂടെ കളിക്കാൻ രസം ഇല്ല....
ശെരി കൂട്ടി... നിനക്ക് ടോയ്‌സ്നോട് അല്ലെ ഇഷ്ടം. പൈസ ഇല്ലാത്തോണ്ട് വിഷമിക്കണ്ട.. എന്റെ ചില്ലയിൽ പൂത്തു നിൽക്കുന്ന ഈ.  പഴങ്ങൾ എടുത്തു വിറ്റിട്ട്  നിനക്ക് ഇഷ്ടം ഉള്ള ടോയ്‌സ് വാങ്ങികൂ. അവൻ പുഞ്ചരിയോടെ "കുമു " പറഞ്ഞത് പോലെ ചെയ്തു....


നിബിൻ പെട്ടന്ന് രണ്ടാമത്തെ വൈറ്റ് പേപ്പർ എടുത്ത്.. കത്തിൽ പറഞ്ഞ പോലെ ഉള്ള  സന്ദർഭം വരച്ചു കൊണ്ട് അതിലേക് നോക്കി... എന്നിട്ട് വീണ്ടും   കത്ത് എടുത്ത് വായിക്കുവാൻ തുടങ്ങി..


ഞാൻ വീണ്ടും വളർന്നു തുടങ്ങി... പതിയെ പതിയെ.. ഞാൻ   "കുമു "നെ മറന്നു.. ഞാൻ എന്റെ ജീവിത്തിൽ  എല്ലാം നേടി കൊണ്ട് ഇരുന്നു.. അങ്ങനെ ഒരു ദിവസം  ഞാൻ  .. വീണ്ടും "കുമു" നെ തേടി പോയി....
അവൻ വളർന്നു പന്തലിച്ചു...ഒരു വൻമരം ആയിരുന്നു.... എന്നെ കണ്ടപാടെ.. കുമു ചോദിച്ചു...

എന്നെ മറന്നു ലെ... ഇപ്പോ എന്നോടോ ഒപ്പം കളിക്കാൻ..  നീ വരുന്നില്ല... ഹ്മ്മ് .. സാരില്ല..
പറ്റില്ല കുമു.. എനിക്ക് കളിക്കാൻ.. ഇപ്പോ എന്റെ കല്യാണം കഴിഞ്ഞു.. എനിക്ക് കുട്ടികൾ ഉണ്ട്, ഭാര്യ ഉണ്ട് ഒരു കുടുംബം ആയി.   ഇപ്പോ എങ്ങനെയാ നിന്നോട് വന്നു കളിക്കാൻ    പറ്റില്ല.....
ശെരി ഇപ്പോ എന്തിനാ വന്നേ??  ഒന്നുല്യാ.. എനിക്ക് ജീവിക്കാൻ ഒരു വീട് ഇല്ല... ആ വിഷമം  ഉണ്ട് എനിക്ക്   അത് പറയാൻ വേറെ ആരും ഇല്ല അതാ...
ശെരി നിനക്ക് വീട് കെട്ടാം.. എന്റെ ചില്ലയിലെ ശിഖരം എടുത്ത്കൊണ്ട് നീ വീട് കെട്ടിക്കോളു...
അവന്റെ മുഖം വല്ലാതെ സന്തോഷിച്ചു....എന്തിന് എന്ന് അറിയാതെ.. "കുമു "പറഞ്ഞ പോലെ അവൻ വീണ്ടും ചെയ്തു.....


നിബിൻ വായന നിർത്തിക്കൊണ്ട്.. മൂന്നാമത്തെ വൈറ്റ് പേപ്പർ എടുത്തു കൊണ്ട്... ആഹാ സന്ദർഭം.. വരച്ചു കൊണ്ട്.. ഇരുന്നു.  

അച്ഛന്റെ കാൾ  പതിനൊന്നാം തവണയും ശബ്‌ദിച്ചു  അവൻ വീണ്ടും കട്ട്‌ ചെയ്തു...
നിബിന്റെ കഴിവ് ഓരോന്നിലും തെളിഞ്ഞു വന്നു കൊണ്ട് ഇരുന്നു... അവൻ അതിലേറെ സന്തോഷിച്ചു കൊണ്ട് ആ കത്തിന്റെ.. അവസാന ഭാഗം വായിക്കാൻ ആയി   ആ കത്ത് എടുത്തു.


എന്റെ വാർധ്യക്യ കാലം കടന്നു വന്നു.. എന്റെ ജട മുടികൾ എല്ലാം നരച്ചു തുടങ്ങി... ജീവിതം വെറും ഒരു സ്വപ്നം മാത്രമായി.. എല്ലാം ഉപേക്ഷിച്ചു കൊണ്ട് ഞാൻ  "കുമു "നെ തേടി പോയി...

നീ വന്നോ കൂട്ടി.. എനിക്ക് അറിയാം ആയിരുന്നു നീ വരും  എന്ന്.  ഇനി നിനക്ക് തരാൻ എന്റെ കയ്യിൽ ഒന്നും.. ഇല്ല.. അക്കെ ഉള്ളത്.. ഈ ശോഷിച്ച.. ചില്ലകളും.. ഈ വേരും മാത്രം ബാക്കി..
എനിക്ക് ഒന്നും വേണ്ട. ഞാൻ തന്റെ.. വേരിൽ കിടക്കാൻ പോവുകയാണ്... എന്റെ ജീവിതം ഇനി നിന്റെ കൂടെ മാത്രം. എനിക്ക് ആരും ഇല്ല.. അവൻ പൊട്ടി കരഞ്ഞു..
എനിക്ക് എല്ലാം ചെയ്തിട്ടും ഞാൻ നിന്നെ മനസിലാകില്ല... ഞാൻ പാപം ചെയ്തു!!
അവൻ കരഞ്ഞു കൊണ്ട് ആ വേരിൽലേക്ക് വീണു.!!
..............
കത്തിന്റെ അവസാന ഭാഗത്തു ഒരു ചെറിയ കുറിപ്പ് കണ്ടു.. നിബിൻ വായിച്ചു.. തുടങ്ങി
ഇതിലെ.. അവൻ   ഞാൻ തന്നെ ആണ്.. എന്റെ ജീവിതം തന്നെ ആണ്.. വരച്ചു കാണിക്കുന്നേ....
പക്ഷെ.. ആ കുമു ആണ്...എന്റെ....

എന്ന് എഴുതിയ ശേഷം.. ആ വരി വിട്ടിരുന്നു.. അവനു എന്താ ഒന്നും മനസിലായില്ല.
പക്ഷെ പെട്ടന്ന്...

അവന്റെ മൊബൈലിൽ വീണ്ടും അച്ഛന്റെ കാൾ വന്നു.. അവൻ അത് കൈയിൽ എടുത്തുവച്ചു കൊണ്ട് കുറെ നേരം നോക്കി ഇരുന്നു....അവൻ അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകി എന്തിന് എന്ന് അറിയാതെ.....

അവൻ കാൾ ബട്ടൺ ഇല് ചെന്ന് അച്ഛന്റെ നമ്പർലെക് വിളിച്ചു അപ്പോഴും അവന്റെ കണ്ണുകൾ   നിറഞ്ഞു ഒഴുകി ഒരു നിർചാലായി മാറിയിരുന്നു..
മറുപുറത്തു.. കാൾ വേഗം അറ്റൻഡ് ചെയ്തു..

അച്ഛാ... എന്തിനാ എനിക്ക് വേണ്ടി എല്ലാം!!!
മോനെ!!!!
അവരുടെ ഇടയിൽ നിശ്ശബ്ദതയുടെ തളം കെട്ടി നിന്നു.!! ഒരു അന്ത്യ അവസാനം എന്ന പോലെ!!


Comments

Popular Posts