കാരിക്കേച്ചർ


എന്ത് എന്ന് ഇല്ലാതെ അന്ന് മഴ നല്ലോണം പെയ്തു. ഒരു നിമിഷം പോലും നിർത്താതെ ഉള്ള ആ പെരുമഴയെ നോക്കി കൊണ്ട് അവൻ കിടക്കുകയാണ്... ഓരോ നിമിഷവും ഉള്ളിൽ അലതല്ലി പൊട്ടിഒലിക്കുന്ന പ്രളയത്തെ ഒന്ന് സമാധാനപ്പെടുത്തുവാൻ!!!
ഇരുട്ടിൽ പൊതിഞ്ഞ ആ ആശുപത്രി മുറിയുടെ ഒരു കോണിൽ അവനു അനുവദിച്ച കിടക്കയിൽ കിടന്നു  ചിന്തിക്കുകയാണ്... പുറത്തെ മഴയിലേക്ക് കണ്ണും നട്ട് കൊണ്ട്...

"മഴയെ കരയുന്നുവോ എന്തിന് ആണ്? ആർക്കു വേണ്ടി ആണ് നീ ഇത്രെയും കരയുന്നത്  പ്രണയിച്ച പുഴകൾ, മലകൾ, മരങ്ങൾ എല്ലാം നിന്നെ വിട്ടു പോയുവോ. നിന്റേയി തോരാമഴ പോലെ എന്റെ ഉള്ളം തുടിക്കുകയാണ് അടുത്ത് ജീവിതത്തിൽ എന്താ നടക്കാൻ പോവുന്നത് എന്ന് അറിയാതെ "

അവന്റെ കൈകൾ അറിയാതെ പുറത്തേക് നീണ്ടു .... ആർത്തലച്ചു പെയ്യുന്ന മഴയുടെ തണുപ്പ് അവന്റെ ഉള്ളം കൈയിലൂടെ അവന്റെ ശരീരത്തിലേക് പ്രവേശിച്ചു .....
അവന്റെ  ചിന്തകളെ ഭേദിച്ചു കൊണ്ട് വെള്ള വസ്ത്രം അണിഞ്ഞ മാലാഖ അങ്ങോട്ട് കടന്നു വന്നു. .

അതെ.. താങ്കൾക്കു ഉള്ള മുറി തയ്യാറായിട്ടുണ്ട് അങ്ങോട്ട് മാറിക്കൊള്ളു .. ചീഫ്  ഡോക്ടർ അറിയിക്കാൻ പറഞ്ഞു!!!
അതിനു ഞാൻ മുറി ഒന്നും പറഞ്ഞില്ല ലൊ?? എനിക്ക് ഇവിടം മതി.... ഞാൻ ഇവിടെ കിടന്നോളം!!

താങ്കൾക്കു നാളെ ഓപ്പറേഷൻ ആണ്... അത് കൊണ്ട് പല ടെസ്റ്റ്‌ എടുക്കേണ്ടി വരും.. നിങ്ങൾ മുറിയിലേക്കു മാറിയേ പറ്റു.. പ്ലീസ്...
എന്റെ കയ്യിൽ പണം ഇല്ല മാറാൻ !?  നിങ്ങൾ മുറി വാടക ക്ക് ചോദിക്കുന്ന പണം തരാൻ എന്റെ കൈയിൽ പണം ഇല്ല ന്നെ!..
ആരും പൈസ ചോദിച്ചിട്ടില്ല... നിങ്ങൾ ദയവു ചെയ്തു ഇവിടുന്നു മാറിതരണം... നിങ്ങൾ പോയിട്ട് ഇതൊന്നു ക്ലീൻ ചെയ്യണം  അടുത്ത രോഗി ഇങ്ങോട്ട് ഷിഫ്റ്റ്‌  ചെയ്യാൻ നിൽക്കുകയാണ്...

ശോ... എന്തൊരു നാണക്കേട് ആണ്.. ഇത് ഒരാൾ മാറിയാൽ അടുത്ത് ഒരാൾ.. ഈ ബെഡ് നു ഒരു വിശ്രമം ഉണ്ടാവില്ല... ന്തേ ന്ന് അറിയോ.. ഇവിടെ കിടന്നാൽ ഈ പ്രകൃതി ഭംഗി ആസ്വദിച്ചു കിടക്കാം... അത് തന്നെ ആയിരിക്കും.

അതൊന്നും എനിക്ക് അറിയില്ല.. നിങ്ങൾ മാറി തരു...

ഹ്മ്മ്.. മാറാം.. അവൻ പതിയെ.. വായിച്ചു തീർത്ത
മാധവി കുട്ടി ടെ "എന്റെ കഥ" എന്നാ ആത്മകഥ മാറ്റി വച്ചു..... മെല്ലെ എണിറ്റു കൊണ്ട് മുണ്ട് മടക്കി കുത്തി.!!!
പോവാം ലെ.
 തന്റെ വയറിലെ പലകുത്തിവരകൾ പോലെ ഉള്ള  തുന്നലുകളെ പതിയെ തഴുകി കൊണ്ട്.. അവൻ നടന്നു.. 
അവന്റെ സ്വന്തം എന്ന്  പറയാൻ ഉള്ള... കുറെ ഏറെ പേപ്പർകളും, കറുത്ത നിറത്തിൽ ഉള്ള കുറെ പെൻസിൽഉം മാത്രം... പിന്നെ കുറെ മുഷിഞ്ഞ വസ്ത്രം നിറഞ്ഞ വസ്ത്രങ്ങളും, ഉച്ചക്കത്തെ കഞ്ഞി കൂടി കഴിഞ്ഞു മാറ്റി വച്ച.. ഒരു അലുമിനിയം പ്ലേറ്റ് ഉം...

അതെ... ഈ പ്ലേറ്റ് ഇനി വേണ്ട... അവിടെ വച്ചോളു റൂം ഇൽ ഫുഡ്‌ കൊണ്ട് വരും കാന്റീൻ നു അത് കൊണ്ട് പ്ലേറ്റ് വേണ്ടി വരില്ല...

അവൻ തിരിഞ്ഞു കൊണ്ട് പ്ലേറ്റ് നെ നോക്കി..
"അയ്യോ, മുതലാളി എന്നെ വിടല്ലേ എന്ന് മട്ടിൽ പ്ലേറ്റ് എന്നെ നോക്കി കൊണ്ട് ഇരിക്കുന്നു "

നിന്നെ വിടുവോ.. എത്രെ എത്രെ പകൽദിനരാത്രികൾ നീ എനിക്ക് അന്നം ഊട്ടിയിരിക്കുന്നു..?!

അവൻ അതിനെയും കക്ഷത്തിൽ വച്ചു കൊണ്ട് മുന്നോട്ട് നടന്നു........ പകൽ വെളിച്ചത്തിലും മുറികളുടെ വരാന്തകൾ ഇരുട്ടിയിരിക്കുന്നു. ഓരോ റൂമിൽ  നിന്നും സങ്കടങ്ങളുടെ കരച്ചിലുകളും, ചില റൂമകളിൽ ഏണ്ണമറ്റ ആൾക്കാരുടെ കൂട്ടം. കലപില.. കലപില ശബ്‌ദം അവിടുന്ന് വാതോരാതെ പറഞ്ഞു കൊണ്ടരിക്കുന്നു..

എന്തോന്ന് ഇത്.. ശേ.. ആശുപത്രി യോ ചന്തയെ? അവൻ ആലോചിച്ചു... വേറെ ഒരു മുറിയിൽ.. നല്ല സന്തോഷം..തിമിർക്കുന്നു...
എന്താവോ എന്തോ.??  സിസ്റ്ററെ എന്താ ഇബിടെ.  ഈ സന്തോഷം   ആശുപത്രി ചുവരിൽ   അങ്ങനെ ഉണ്ടവില്ല ലൊ?
അത്.. 
അയാളുടെ രോഗം മാറി എല്ലാ റിപ്പോർട് ഉം  നെഗറ്റീവ് എന്ന് ആയിരുന്നു. അതിന്റെ സന്തോഷത്തിൽ ആയിരിക്കും.. മാലാഖ പറഞ്ഞു നിർത്തി!
ഹഹഹ.. അങ്ങനെ ഹ്മ്മ്.. അവൻ വീണ്ടും നടന്നു..

എന്റെ മുറി എവിടെ ആണ്? ഇത് കുറെ നേരം ആയ്യലോ നടക്കാൻ തുടങ്ങിട്ടു.. ഇത് എവിടെ ആണ്...

ഇതാ ഇവിടെ... ഈ റൂം ആണ്.!!
അവൻ തന്റെ കണ്ണുകളെ അങ്ങോട്ട് എറിഞ്ഞു..


ഹ്ഹയ്യട... അടിപൊളി നമ്പർ ഉള്ള റൂം!!
റൂം നമ്പർ :111
എങ്ങനെ ഒപ്പിച്ചു സിസ്റ്റർ . ഇത് .
അത് പിന്നെ അങ്ങനെ വന്നത് ആണ്.. ഡോ
ഹാ ലെ... എന്നാ ഞാൻ ഐശ്വര്യം ആയിട്ട് കേറിക്കോട്ടെ.

ഹ്മ്മ്!! സിസ്റ്റർ ഒന്ന് മൂളി

അവൻ റൂം ന്റെ താക്കോൽ ഇട്ട് തുറന്നു കൊണ്ട് അകത്തേക്ക് ഒന്ന് നോക്കി...

അത്യാധുനിക.. മുറി...
ഇത് എനിക്ക് ആണോ?!!  അതെ ലൊ

അവൻ ഉള്ളിലേക്കു നടന്നു... നാലുചുവരികനുള്ളിൽ ആണെങ്കിലും.. അതി ഗംഭിരം ആയിരിക്കുന്നു... എല്ലാം
ബെഡ് , ലൈറ്റ്, വിസിറ്റിംഗ് സീറ്റ്‌, വലിയ ജനാല അതിൽ വലിയൊരു കർട്ടൻ വിരിച്ചിരിക്കുന്നു, അകമൊത്തം ഒരു ചെറിയ ഫ്ലാറ്റ് പോലെ ഉണ്ട് ഇത്...

ഹഹഹ ഇത് "വി ഐ പി" റൂം ആണ് അങ്ങനെ ഉണ്ടാവു...

എനിക്ക് എന്തിനാ ഇത്??

പേടിക്കണ്ട ഇത് നിങ്ങള്ക് വേണ്ടി സ്പെഷ്യൽ സ്പോൺസർ ആണ്...

ഹ്ഹഹോ..നന്നായി മരിക്കാൻ  പോവുന്നവന് എന്തിനാ സിസ്റ്റർ..ഇത്രെയും വലിയ റൂം എന്നെ ചോദിച്ചുള്ളൂ...

അതിനു ആരാ മരിക്കുന്നേ??

കള്ളം പറയലെ സിസ്റ്ററെ.. എനിക്ക് അറിയാം.. സിസ്റ്റർ പോയിക്കൊള്ളൂ... 

എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ വിളിച്ചു കൊള്ളാം.. ഹാം..

ഹ്മ്മ്.. ഞാൻ പോവാ ആണ്... കുറച്ചു നേരം കഴിഞ്ഞു ലാബ് ഇൽ  നിന്നു നേഴ്സ് വരും ടെസ്റ്റ്‌ എടുക്കാൻ ട്ടോ... അവർക്കു.. ചോദികുന്നത്  ചെയ്യൂ ട്ടോ!!

ഹാ  സിസ്റ്ററെ!!

മാലാഖ പിന്തിരിഞ്ഞു നടന്നു...
അവൻ പിന്നേം മുറിയാകെ നോക്കികൊണ്ട് ഇരുന്നു.... 

എന്തിനു വേണ്ടി ആണ് ആരാണ് ഇത് സ്പോൺസർ ചെയ്ത്... ആരാണ് ആവോ ആരെങ്കിലും ആവട്ടെ... എനിക്ക് സുഖം ആയി....

അവൻ ബെഡ് ഇൽ കേറി ഇരുന്നു ചാടുകയാണ്!!

അഹ്... അടിപൊളി.. എന്തൊരു.. ബെഡ് ആണല്ലേ. ജീവിത്തിൽ പോലും ഞാൻ ഇങ്ങനെ കണ്ടിട്ട് ഇല്ല. അവൻ മതി മറന്നു കൊണ്ട് ചാടുകയാണ്... ഓരോ ചാട്ടത്തിലും അവൻ മേലോട്ടും താഴോട്ടും പറക്കുകയാണ്.
പെട്ടന്ന് വാതിൽ തള്ളി തുറന്നു കൊണ്ട്.. 
ഒരു ലാബ് നേഴ്സ് അകത്തേക്കു നടന്നു വന്നു...

ഹേയ്  മിസ്റ്റർ!! എന്താ നിങ്ങൾ കാട്ടുന്നെ.. ഇത് എന്താ... ഇത് ചാടി കളിക്കാൻ ഉള്ള സ്ഥലം അല്ല. നിങ്ങൾ താഴെ ഇറങ്ങു...

നോ... ഇത് ഇപ്പോ എന്റെ അവകാശത്തിൽ ഉള്ള മുറി ആണ് ഇവിടെ ഞാൻ എന്ത് വേണമെങ്കിലും ചെയ്യും. അത് ചോദിക്കാൻ നിങ്ങൾ ആരാ?

ഞാൻ ആരോ ആയിക്കോട്ടെ... നിങ്ങൾ ആദ്യം താഴെ....ഇറങ്ങു 

ആദ്യം നിങ്ങൾ ആരാ എന്ന് പറയു എന്നിട്ട് ഞാൻ താഴെ ഇറങ്ങാം....

ഞാൻ.. ലാബ് നേഴ്സ് ആണ് നിങ്ങളെ കുറച്ചു ടെസ്റ്റ്‌ എടുക്കാൻ വന്നതാ...

ഹ്ഹോ അതായിരുന്നോ... നേരത്തെ പറയണ്ടേ. ശേ.... ഹ്മ്മ്..

അവൻ പതിയെ താഴേക്കു ഇറങ്ങി. ഇനി പറയു. എന്താ വേണ്ടേ..
നിങ്ങളുടെ ബ്ലഡ്‌ എടുക്കണം!!ആദ്യം
നിങ്ങളുടെ പേര് പറഞ്ഞാട്ടെ????

എന്റെ പേരോ.. അതിനു ഇവിടെ പ്രസക്തി ഇല്ല മാലാഖ..

പറയു എനിക്ക് നേരായി....
"അഖിൽ "

പക്ഷെ ഈ പേരിനു ഒരു ദിവസത്തെ ജീവനെ ഉള്ളു.

ഹ്മ്മ്... തങ്ങളുടെ കൈ നിട്ടു... കുറച്ചു ബ്ലഡ്‌ സാമ്പിൾ എടുക്കണം..

അവൻ പതിയെ കൈ നീട്ടി കൊടുത്തു......ചെറു വേദനയോടെ.. സിസ്റ്റർ ബ്ലഡ്‌ സാമ്പിൾ എടുത്തു മടങ്ങി.....

അവൻ പതിയെ.. ബെഡ് ഇൽ നിന്നും എണിറ്റു കൊണ്ട്.... അവന്റെ ബാഗിൽ പൊതിഞ്ഞു വച്ചിരിക്കുന്ന... ഒരു പൊതി എടുത്തു..
അതിൽ നിന്നും... കറുത്ത നിറത്തിൽ ഉള്ള നന്നായി മൂർച്ച ഉള്ള ഒരു പെൻസിൽ എടുത്തു...
തലയിൽ ഉദിക്കുന്ന ചില വരികൾക്ക് ഒപ്പം അവൻ വരയ്ക്കാൻ തുടങ്ങി....
പാരമ്പര്യമായി സാരി ഉടുത്തു നിൽക്കുന്ന ഒരു പെൺകുട്ടി അവളുടെ കൈയിലെ കറുത്ത നിറത്തിൽ ഉള്ള  പെൻസിൽ കൊണ്ട്... അവളുടെ മുന്നിൽ ഉള്ള വൈറ്റ് ബോർഡ്‌ ഇൽ വരയ്ക്കുന്നു !!
അതെ ഞാൻ തന്നെ ആണേ നാളെ മാറാൻ പോവുന്ന ഞാൻ... അവൻ ഒരു പുഞ്ചിരിയോടെ ആ ചിത്രത്തെ നോക്കി കൊണ്ട് നിന്നു ....
പതിയെ അവന്റെ കണ്ണുകൾ... ബെഡ് ഇൽ വാരി വലിച്ചിട്ടു ഇട്ടിട്ട് ഉള്ള... ആരോ എഴുതിയ "ട്രാൻസ് ജെൻഡർ " എന്നാ ബുക്ക്‌ലേക്ക് കൈ നീണ്ടു !!
ഞാൻ ആരായിരുന്നു... എന്തിനു വേണ്ടി ആണ് ഞാൻ എന്റെ ജീവിതത്തിനെ ഇങ്ങനെ തിരിച്ചു വിട്ടത്... എന്തിനുവേണ്ടിയായിരിക്കും??
ഓർമയിൽ തെളിഞ്ഞ... ചില സ്ഥലകാല ബോധ്യങ്ങളിൽ.. അവൻ ചിന്താവിഷ്ടയായി കടന്നു ചെന്നു !!!
...............................

ഞാൻ  അഖിൽ സുരേഷ്  നായർ
മുന്നിൽ നിന്നും നയിക്കുന്ന പേരും പിന്നിലെ തള്ളി വിടുന്ന ജാതി പേരും...

ജാതി... "നായർ " എന്തോ... ജാതിയോട് എനിക്ക് മതിപ്പ് തോന്നിട്ടില്ല ഇത് വരെ ആർക്കു വേണ്ടി ആണ്  നമ്മൾ ഇതൊക്കെ ചെയ്തു കുട്ടുന്നെ..??
നാട്ടുകാർക്കു കാണിക്കാൻ വേണ്ടിയോ, അല്ല സ്ഥാനമാനങ്ങൾക്കു വേണ്ടിയോ... എന്ന് അറിയില്ല !?

ജനിച്ചപ്പോ തന്നെ കൂടെ ചേർന്നത് അല്ലെ ഇരുന്നോട്ടെ കൂടെ.... മ്മ്മ്മ്
പറഞ്ഞ പോലെ നായർ കുടുംബത്തിൽ ജനനം...
എന്റെ അച്ഛനും അമ്മയ്ക്കും ജനിച്ച രണ്ടാമത്തെ
കൂട്ടി !!

മൂത്തത്.. ചേച്ചി ആണേ.. പാവം...

രണ്ടാമത്തെ ഞാനും.....ആ കുടുംബത്തിലേ ഏകസന്തതി... ഒരു ആൺതരി.... എന്ന് പറയാം !!

കുടുംബം മൊത്തം പെൺകുട്ടികൾ ആയപ്പോൾ തനിച് ആയി പോയത് എന്റെ ബാല്യം മാത്രം ആയിരുന്നു... ജനനം മുതൽ കൂടെ ഇവരൊക്കെ ആയിരുന്നു....
പഴകി പഴകി.... ജീവിതം അവരെ പോലെ ആയി !!

ചെറുപ്പത്തിൽ അവർക്കു ഇടുന്ന അതെ ഡ്രസ്സ്‌ പോലും ഞാൻ ഇടാൻ തുടങ്ങിയിരുന്നു..
ആൺകുട്ടി ആയി പിറന്നാലും... എന്റെ സ്വാഭാവഗുണങ്ങൾ എല്ലാം പെൺകുട്ടിയെ പോലെ ആയിരുന്നു.....
ഇതെല്ലാം തിരിച്ചു അറിഞ്ഞത്  കൊണ്ടോ.. എന്തോ.. അച്ഛൻ നമ്മളെയും കൂട്ടി സ്ഥലം മാറി താമസിച്ചു... 

അവിടന്ന് ആണ് എന്റെ ലൈഫ് ഇൽ ഞാൻ പ്രതിഷിക്കാതെ.  കടന്നു വന്ന ചില സ്വാഭാവങ്ങൾ കടന്നു കൂടിയത്...
എന്നും പെൺകുട്ടികളോട് മാത്രം.. പഴകിയിരിക്കുന്ന എനിക്ക്... പെട്ടന്ന് ഉള്ള എല്ലാ മാറ്റങ്ങളും സഹിക്കാവുന്നതിൽ അപ്പുറം ആയിരുന്നു.പതിയെ പതിയെ  ഞാൻ മാറി തുടങ്ങി...


ഒരു ആൺകുട്ടി എങ്ങനെ ആണോ.. അത് പോലെ
എന്റെ സ്വാഭാവത്തിലും മാറ്റങ്ങൾ ഉണ്ടായി...
സാധാരണ ജീവിതം പോലെ ഞാനും തള്ളി നീക്കി.
അതിന്റെ ഇടയിൽ ഉണ്ടായ ചില ഏറെ പ്രശ്നങ്ങൾ എന്നെ.. എന്റെ ജീവിതത്തെ വഴി തിരിച്ചു വിട്ടു... അതിലെ... ഒന്ന് ആണ്...
കുടുംബ... തറവാട് നു വേണ്ടി അടി ആയ. സഹോദരങ്ങൾ അതിൽ... എല്ലാം നഷ്ടപ്പെട്ടത് എനിക്ക് മാത്രം ആണ്... സഹോദരങ്ങളെ ജീവനോളം സ്നേഹിച്ച  എന്റെ  അച്ഛനു കിട്ടിയത്
ജീവൻ തകർത്ത തളർവാതം ആയിരുന്നു...


പിന്നെ ഇത് വരെ അച്ഛൻ ബെഡിൽ നിന്ന് എണീറ്റിട്ടില്ല.. അച്ഛനെ നോക്കി അമ്മയും. എന്തോ തറവാട് ലെ ചെറിയ ഒരു ഭാഗം... അച്ഛനു കൊടുത്തു ഇരുന്നു. അതിൽ നിന്ന് ഉള്ള പൈസ കൊണ്ട് ആണ് അച്ഛന് ചികിത്സ നടത്തിയത്.
ഒരു സ്ത്രീയുടെ ഏറ്റവും അധികം വിഷമം കണ്ടത് ആണ്.. ഞാൻ... എന്റെ "അമ്മ"!!!
അച്ഛനു എണിറ്റു നടക്കാൻ പോലും പറ്റാത്ത അവസ്ഥ.. പക്ഷെ അമ്മ ആയിരുന്നു എല്ലാം.......
അച്ഛനു ആഹാരം കൊടുക്കലും, കുളിപ്പിക്കലും, വസ്ത്രം മാറി കൊടുക്കലും, മരുന്ന്, അച്ഛന്റെ എല്ലാം കാര്യങ്ങളും അമ്മ ആയിരുന്നു നോക്കിയത്....
അന്ന് ആയിരികണം എന്റെ മനസിലേക് ആദ്യമായി ആ ചിന്ത കടന്നു വന്നത്  "പെൺ ".

ഹ്ഹോ.. ജീവിതം ഒന്നും ഇല്ലാതെ പറന്നു കളിക്കുക ആണ് ആർക്കു വേണ്ടിയോ, എന്തിനു വേണ്ടിയോ !!

ഞാൻ വളർന്നു... പത്താം തരം വരെ ബോയ്സ് സ്കൂൾ ഇൽ ആയിരുന്നു.... അവിടെ നിന്ന്.. പിന്നെ അങ്ങോട്ട്.. പെൺകുട്ടികളും ഉണ്ടായിരുന്നു കൂടെ.. പഠിക്കാൻ.. പക്ഷെ എനിക്ക് പുതിയ ഒരു  അനുഭവം ആയിരുന്നു......
അവരുടെ വസ്ത്ര ധാരണ, സ്വാഭാവം, വിത്യസ്ത തരം ഉള്ള ഓരോ..കഴിവുകളും, സംസാരവും.. എനിക്ക് അവരോട്.. ബഹുമാനം ആയിരുന്നു !!
ചെറുപ്പത്തിലേ ഓർമ്മകൾ എല്ലാം എന്നെ തേടി എത്തുന്ന പോലെ ഉള്ള.. ഒരു തരം... ജീവിതം ആയിരുന്നു.. ആ രണ്ടു വർഷം.....
ചിലപ്പോ അവിടെ നിന്ന് ആവാം എനിക്ക് ആ ചിന്ത വന്നത്... "പെൺ "!!


ജിവിതത്തിൽ.. ഒരു പാത പോലെ പഠിപ്പും തുടർന്നു... എഞ്ചിനീയറിംഗ് ജീവിതം.. ശെരിക്കും ഒരു എന്ജോയ്മെന്റ് ആയിരുന്നു...


വാകമാരാ ചോട്ടിലെ പ്രണയവും, കാമുകി കാമുകൻ മാരുടെ... പ്രണയആവിഷ്കാരങ്ങളും എല്ലാം... ഒരു ആൺ എന്നാ നിലയിൽ എന്നെ നല്ല പോലെ പ്രജോദിപ്പിച്ചിരുന്നു....


പ്രണയം, വിരഹം, സങ്കടം, വിഷമം, കരച്ചിൽ, മൗനം... എല്ലാ...അവളിൽ ഉണ്ടായിരുന്നു.....
ഒരു ആൺകുട്ടിയിൽ കാണുന്നതിനെകാൾ.. ഞാൻ ഇതൊക്കെ കണ്ടത്.. പെൺകുട്ടികളിൽ ആയിരുന്നു......


എന്തിനോ വേണ്ടി പറിച്ചു നട്ട പോലെ ഉള്ള ജിവിതത്തിൽ ഇതെല്ലാം... ഒരു തരം ബഹുമാനം ആയിരുന്നു അവരോട്.....
ഞാൻ ആഗ്രഹിച്ചിട്ടുണ്ട് ഒരു നാൾ എങ്കിലും പെൺ ആയിട്ട് ജീവിക്കണം എന്ന്...

ചിലപ്പോ അതായിരിക്കും ദൈവം.. എന്നെ നേരത്തെ വിളിക്കാൻ പ്ലാൻ ഇട്ടത്.....

കഥാഇല്ലാത്തവന് എന്ത് കഥാ എന്ത് എന്ന് പോലെ.. അച്ഛന്റെ.. വിടപറച്ചിലിൽ കരഞ്ഞു തീർത്ത... ഒരു നിമിഷം ഞാൻ അധികമായി കരഞ്ഞത്..  എന്റെ അച്ഛന്റെ മൃതദേഹം എടുക്കുമ്പോൾ ആണ്... 

അച്ഛന്റെ  ചിത കൊളുത്തുമ്പോൾ പെണ്ണിനെ അടുത്ത് കണ്ടു കൂടാ... എന്താ ലെ...
അച്ഛന്റെ മൃതദേഹം വിട്ടിൽ നിന്നും കൊണ്ടുവരുമ്പോൾ ചേച്ചിയും, അമ്മയും അലമുറി ഇട്ട് കരഞ്ഞിട്ടുണ്ടാവും... ഒരു പ്രാവശ്യം കൂടി അച്ഛന്റെ മുഖം കാണുവാൻ കൊതിച്ചിട്ടുണ്ടാവും.... ഒരിക്കലും ഇനി തിരിച്ചു വരില്ല എന്ന് അറിഞ്ഞിട്ടും  ഇപ്പോഴും അച്ഛനെ ഓർത്തു കൊണ്ട് അമ്മ ഇരിക്കുമ്പോൾ ആണ്.  മനസിൽ... സ്ത്രീകളോട് ഉള്ള ആദരം ഒന്നും കൂടി വർധിച്ചത്.
എല്ലാ വേദനകളും ഒരു കരച്ചിലിൽ ഒതുക്കി... ജീവിതം തള്ളി നീക്കുന്ന ഓരോ സ്ത്രീകളോടും അന്ന് എനിക്ക് ബഹുമാനം തോന്നി. !!

ചിലപ്പോ അവിടെ നിന്നും ആയിരിക്കണം എനിക്ക് ആ ചിന്ത വന്നത് "പെണ്ണ്!!"


എന്റെ ജീവിതം എന്ത് എന്ന് ഇല്ലാതെ.... കൈകളിലെ വിരലുകളെ മന്ത്രിച്ചു കൊണ്ട് തന്റെ കയ്യിൽ നിന്നും വിടരുന്ന കാരിക്കേച്ചർ വീടിന്റെ ഉൾവശം കൊണ്ടു നിറഞ്ഞു!!

ഒരു തോണിയിൽ എന്നാ പോലെ ജീവിതം മറിഞ്ഞും, തിരിഞ്ഞും... പോവുമ്പോൾ ആണ് ദൈവം ചിലപ്പോ ചില വേദനകൾ നമുക്ക് തരുന്നത്..  അത് ആയിരുന്നു എന്റെ ജീവിതം എന്ന തോണിയെ  മറിച്ചു ഇട്ടത്....


ചില നേരങ്ങളിൽ.. കണ്ണുകൾ അതികഠിനമായി വേദനിക്കാറുണ്ട്, തലവേദനയും കൂടെ... പക്ഷെ ഞാൻ അത് കാര്യം ആകിയിരുന്നില്ല... അവിടെ നിന്നും ആയിരുന്നു എല്ലാം തുടക്കം....


ഒരു രാത്രി.. വേദനസംഹാരികൾ എല്ലാം തളർന്നു പോയ വേദനക്ക് മുന്നിൽ.... എന്തോ വരാൻ പോവുന്നു എന്നാ സൂചന... പക്ഷെ അതികഠിനം ആയിരിക്കും എന്ന് വിചാരിച്ചില്ല.  അമ്മയും പെങ്ങളും കൂടി.. അർദ്ധ രാത്രിയിൽ.. എന്നെ മെഡിക്കൽ കോളേജ് ലേക്ക് കൊണ്ടു വന്നു...

ചിലപ്പോ അന്ന് തൊട്ട് ആയിരിക്കണം ഞാൻ ഹോസ്പിറ്റലിനെ പ്രണയിച്ചു തുടങ്ങിയത്. ആദ്യം ഒന്നും.. എന്നോട് ഇഷ്ടമല്ലായിരുന്ന... എന്നെ അടച്ചിട്ടിരുന്ന നാലുചുവരുകൾക്കും, ജനാല, വാതിലുകളും എന്നെ പ്രേമിച്ചു തുടങ്ങിയിരുന്നു.

ഡോക്ടർ ഒരു കുറിപ്പ് എഴുതി തന്നു

"ബയോസ്‌പിക് "

നാളെ രാവിലെ തന്നെ.... ആ വാക്ക് ന്റെ അർത്ഥം പോലും അറിയാത്ത ഞാൻ...ആ പരിശോധനക്കു  വേണ്ടി കാത്തിരുന്നു... രാവിലെ ആയി.... ആരൊക്കെ വന്നു    എന്തൊക്കെയോ എന്നെ ചെയ്തു.... ഞാൻ എല്ലാത്തിനും കൂടെ നിന്നു കൊടുത്തു... അത്ര മാത്രം ഓർമ ഉണ്ട്.... ബാക്കി എല്ലാം ബോധം ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു.
പകൽ ആയി രാത്രിയായി...എല്ലാം മറന്നു കൊണ്ട് കട്ടിൽമേൽ മലർന്നു കിടന്നു... നാളേക് ഉള്ള വിശപ്പിന് എന്ത് ചെയ്യും എന്ന് ഓർത്തുകൊണ്ട്. ഇരുട്ട് മാഞ്ഞു വെളിച്ചം തേടി എത്തി....

ഒരു സംഘം ഡോക്ടർമാരുടെ  വരവ് കണ്ടുകൊണ്ട് ഞാൻ കണ്ണുകൾ തുറന്നു...

"അഖിൽ "?  അല്ലെ...

അതെ.!! നിങ്ങൾ കുറച്ചു ദിവസം ഇവിടെ കിടക്കണം... എല്ലാം ശെരി ആവും.... എന്ന് പറഞ്ഞു കൊണ്ട് ആ സംഘം വന്നപാടെ മടങ്ങി.

എനിക്ക് എന്താ പറ്റിയെ എന്ന് ചോദിക്കണം എന്ന് ഉണ്ടായിരുന്നു പക്ഷെ... ചോദിക്കാൻ ഉള്ള ശേഷി എനിക്ക് ആ നിമിഷത്തിൽ ഇല്ലാതെ പോയി.....

പിന്നീട്.. ഉള്ള ദിവസങ്ങളിൽ വന്നു പോയ മാലാഖ മാരിൽ ഒരാൾ എന്നോട് രഹസ്യം എന്നാ പോലെ ചൊല്ലി.....

എനിക്ക് എന്താ?? അസുഖം...
അത് ഒന്നൂല്യ... നിങ്ങൾക് ഒരു ചെറിയ "ക്യാൻസർ" അത്രേയുള്ളു....


വാക്കുകളിൽ മാത്രം പരിചയം ഉള്ള ആ വാക്ക് എന്റെ ജീവിതത്തിലും കടന്നു വന്നപ്പോ... ജിവിതത്തിൽ ആദ്യം ആയി ഞാൻ ജീവിക്കാൻ കൊതിച്ചു.

ആശുപത്രിലെ എല്ലാം എനിക്ക് പെട്ടന്ന് തന്നെ സുപരിചിതമായി... രക്തം, മണം, വ്യത്യസ്തത പുലർത്തുന്ന മനുഷ്യർ... എല്ലാം എന്റെ മനസിന്റെ അടിത്തട്ടിൽ പതിഞ്ഞു.
ഡോക്ടർ ഓരോ പ്രാവശ്യം വരുമ്പോഴും ഞാൻ ചോദിക്കും...

എന്നെ എപ്പോഴാ ഡോക്ടറെ.. വീട്ടിലേക്  വിടുക എന്ന്... അപ്പോഴേക്കെ  എന്നെ ആശ്വസിപ്പിക്കുന്ന മട്ടിൽ  "പെട്ടന്ന് "പോവാ ട്ടോ എന്ന് പറഞ്ഞു പറ്റിക്കും.

കാലം മാറി കോലം മാറി.... ഞാൻ വരണ്ട്, ചുരുണ്ടു....വേറെ ഒരു മനുഷ്യൻ ആയി മാറിയിരിക്കുന്നു.  മുന്നേ പുസ്തകം തൊടാൻ ഇഷ്ടം അല്ലാത്ത എന്നെ... ആഴത്തിലേക് വായിച്ചു പഠിക്കുവാൻ പ്രേരിപ്പിച്ചു.... ഓർമകൾ വന്നു കണ്ണിൽ നിന്നും കണ്ണീർ നീർച്ചാലായി ഒഴുകുമ്പോൾ.
കുർത്ത പെൻസിൽ എടുത്ത്... ഞാൻ പേപ്പർ ലേക്ക് വരച്ചു പകർത്തും... "കാരിക്കേച്ചർ "
ജീവിതം അങ്ങനെ ക്യാൻസർ വാർഡ് ലേക്ക് .. പതിച്ചു വീണു.....

ചിലപ്പോ അന്ന് ആയിരികം എന്റെ ചിന്തകളെ സ്നേഹിച്ച.  എന്നെ ആ ചിന്തയിലേക് കൊണ്ട് പോയത്... "പെണ്ണ് "
................
................................
പെട്ടന്ന് ആരോ വിളിച്ചു കൊണ്ട്.. റൂം ലേക്ക് നടന്നു വന്നു...

തന്റെ ഓർമകളെ വേട്ടയാടി കൊണ്ടിരുന്ന  ഞാൻ.. ബോധകാലത്തിലേക് മടങ്ങി വന്നു....
 
ആരാ..??  ആരും ഇല്ല.. ഹ്മ്മ് മ്മ്മ്

ഞാനാ.... നിങ്ങളോ എന്തെ?? വന്നത്...
ഒന്നൂല്യ.. നിങ്ങൾ ഫുഡ്‌ കഴിച്ചോ??
ഇല്ല... കഴിക്കണ്ട.. ഇന്ന് ഒന്നും കഴിച്ചില്ല ലൊ ലെ?

ഇല്ല ആരും തന്നില്ല... ഒന്നും!! ഹ്മ്മ്

തരുല്യ...നാളെ ഓപ്പറേഷൻ ആണ്...

ഹ്ഹോ.. ഞാൻ എത്രെ കണ്ടിരിക്കുന്നു... ഇതൊക്കെ എന്ത്...? !

അപ്പോ ഒരു പേടിയും ഇല്ലേ? തനിക്...
ഹ്മ്മ് ഇല്ല!

ഞാൻ ഒന്ന് ചോദിച്ചോട്ടെ.. എന്തിനാണ് ഈ ഓപ്പറേഷൻ ചെയ്യുന്നത്...
ആരാരും എടുക്കാത്ത തീരുമാനം...ആണ് പക്ഷെ താങ്കൾ എന്തിനാണ്?!

ഹഹഹ ഹഹാ... മരിക്കാൻ  പോവുന്നവന് എന്തിനാ മാലാഖ പേടി...
പിന്നെ ഓപ്പറേഷൻ. അത് വേണം എന്റെ ചിന്തകളെ.. എന്റെ ആഗ്രഹം... ഞാൻ ആദരിച്ച സ്വാഭാവ സവിശേഷങ്ങൾ...
എല്ലാം കൊണ്ട് ഞാൻ ഒരു ദിവസം എനിക്ക്
"പെണ്ണ് "ആയിട്ടു ജീവിക്കണം...
"എന്റെ ആത്മാവ് ന്റെ അവസാനത്തെ ആഗ്രഹം ആണ്... "

ഞാൻ മാറുകയാണ്...  ആൺ എന്നാ പദത്തിൽ നിന്നും... പെണ്ണിലേക്.....
ഈ രാവ് മാത്രമേ ഞാൻ... എന്നാ ഈ മനുഷ്യൻ ഉണ്ടാവു..!!

അവൻ അതും പറഞ്ഞു കൊണ്ട് തന്റെ കണ്ണുകളെ... രാത്രിയിൽ തിളങ്ങുന്ന നക്ഷത്ര.. ലോകത്തിലേക്കു എറിഞ്ഞു ...
ഒന്നും പറയാനാവാതെ... ആ നേഴ്സ് മടങ്ങി!
"കാലമേ നീ കാണുന്നില്ലേ നിൻ ചരിത്രം മാറുകയാണ്  എന്നിലൂടെ ".......
അവന്റെ കണ്ണുകൾ പതിയെ അടഞ്ഞു!


അതിരാവിലെ... അവൻ കണ്ണ്തുറന്നു കൊണ്ട് ചുറ്റും നോക്കി...

ഹഹ എല്ലാവരും ഉണ്ടാലോ... എന്താ ആവോ ഇത്രേ നേരത്തെ!!

നിനക്ക് ഓപ്പറേഷൻ ആണ് രാവിലെ  ഏഴുമണിക് അതാ.....
അതിനു മുന്നേ കുറച്ചു ടെസ്റ്റ്‌ ഉണ്ട് അത് എടുക്കണം... എന്നിട്ട് അല്ലെ ബാക്കി...
സമയം നീണ്ടു അവരുടെ മുന്നിൽ അവൻ ഒരു കാഴ്ച വസ്തുവായി... നിന്നു...

കഴിഞ്ഞാലോ ലോ ലെ എല്ലാം..??
അതെ കഴിഞ്ഞു!!വരു പോവാം തീയേറ്റർ ലേക്ക്..

എനിക്ക് ഒരു ആഗ്രഹം ഉണ്ട് എന്റെ മുഖം ഒന്ന് കാണണം... അവസാനമായി കണ്ടത്... ഇവിടെ വന്നു കിടക്കുന്നതിന്റെ തൊട്ടു മുന്നേ കണ്ണാടി നോക്കി മുടി വരുമ്പോൾ ആണ്....
എനിക്ക് ഒന്ന് എന്നെ കാണണം.?!
ഒരു നേഴ്സ് വന്നു കണ്ണാടി എടുത്തു കൊടുത്തു..
അടച്ച കണ്ണുകൾ പതിയെ തുറന്നു കൊണ്ട് അവൻ അതിലേക് നോക്കി.. ഒരു പുഞ്ചിരി തൂവി കൊണ്ട്!!
മുടി ഇല്ലാത്ത മൊട്ട തല, മീശ, താടി ഇല്ലാത്ത മുഖം... വറ്റി ചുണുങ്ങിയ മുഖം, വറ്റിവരണ്ട പുഴയെ പോലെ ഉള്ള രണ്ടു കണ്ണുകൾ.... എല്ലാം കൂടി അവന്റെ മുഖം തന്നെ അവന്റെ അസുഖത്തെ വിളിച്ചു ഓതുന്നു ഉണ്ടായിരുന്നു!!

എന്തൊരു ചന്തം ഹാ ലെ ഞാൻ?! സ്വയം ചിരിച്ചു കൊണ്ട് അവൻ കണ്ണാടി തിരികെ നൽകി...

പോവാം... ഡോക്ടർ!!!

അവനെ പതിയെ സ്ട്രെക്ചർ ഇല് കിടത്തി ഓപ്പറേഷൻ തീയേറ്റർലേക്ക് കൊണ്ടുപോയി...
വാതിലിന്റെ മുന്നിൽ അവനെയും കാത്തു ഒരു സ്ത്രീ കരയുന്നുണ്ടായിരുന്നു..

 മോനെ....

അമ്മ പേടിക്കണ്ട ഞാൻ വരും.... അമ്മയുടെ
"മകൾ"ആയിട്ട്!!!

ഉള്ളിലേക്കു പോവും തോറും അവന്റെ കണ്ണുകൾ അമ്മയുടെ മേലേക്ക് പതിഞ്ഞുകൊണ്ടിരുന്നു.....


അനസ്തേഷ്യയുടെ.. ബലത്തിൽ അവൻ മയങ്ങി..
ഡോക്ടർമാരുടെ.. വിദഗ്ദ്ധ സംഘം... അവനെ മാറ്റി കൊണ്ടരിക്കുകയാണ്.....പതിയെ പതിയെ.....
മുന്നിലെ.. ചുവപ്പ് ബൾബ്.. അണഞ്ഞു... പച്ച വെളിച്ചത്തിലേക്കു നീങ്ങി.....
ഡോക്ടർമാർ പുറത്തേക് വന്നു... അവിടെ നിന്ന സ്ത്രീയോടെ പറഞ്ഞു തുടങ്ങി..
.
"നിങ്ങളുടെ മകൾക് ഒരു കൊഴപ്പവും ഇല്ല... "

എല്ലാം ശുഭം!!
കരഞ്ഞു വിങ്ങിയ കണ്ണുകൾ... തുടച്ചു കൊണ്ട് അവർ പുഞ്ചിരി തൂകി.....
...............
...................
അല്പനേരത്തിനു ശേഷം അവൾ  കണ്ണ് തുറന്നു... വയറിലെ സ്റ്റിച്കൾ കണ്ടു അവൾ  സന്തോഷിച്ചു..  
"അതെ ഞാൻ ഒരു
 സ്ത്രീ ആയിരിക്കുന്നു
അതെ ഞാൻ ഒരു സ്ത്രീ ആയിരിക്കുന്നു "

സന്തോഷകൊണ്ട് കണ്ണുകൾ നിറഞ്ഞ അവന്റെ.. മുഖം ആദ്യമായി... തന്റെ ആഗ്രഹം നിറഞ്ഞ സന്തോഷത്താൽ പുഞ്ചരി വർണങ്ങൾ തൂകി...

ആശുപത്രി പടി കേറി  വന്നതിനു ശേഷം അവൾ ആദ്യമായി ആയി ചിരിച്ചു....
ഞാൻ ഞാൻ... അവൾ ആയി മാറി...

അവളുടെ സന്തോഷത്തിനു മറ്റൊരുസി കൂട്ടി അവളുടെ അമ്മയുടെ ചിരിയും!!
പക്ഷെ...

ദൈവം കാത്തു നിന്ന പോലെ.... അവനെ വീണ്ടും വിഷമത്തിലേക് വലിച്ചു ഇട്ടു!!
പെട്ടന്ന് അവന്റെ ശരീരം.. വലിഞ്ഞു തുടങ്ങി.. വേദന സഹിക്കാൻ വയ്യാതെ.. അവന്റെ മുക്കിൽ നിന്ന് രക്തം ഒഴുകി തുടങ്ങി.....
ഡോക്ടർ... ഡോക്ടർ... ഡോക്ടർ... എന്നാ വിളികൾ അവിടെ നീണ്ടു...
സിനിമയിൽ എന്നാ പോലെ ഡോക്ടർമാർ ഓടി എത്തി....
അവന്റെ ശരീരത്തെ പിടിച്ചു നില്കാൻ ശേഷി ഇല്ലാതെ.. ഓരോത്തരും.. കൈ, കാലുകൾ പിടിച്ചു അടക്കി....

നിർനിമിഷത്തിനുള്ളിൽ.. അവന്റെ ശരീരം.. ശാന്തമായി.... ഒന്നും പറയാതെ.. താഴേക്കു വീണു!!

അവന്റെ കൈകൾ അയഞ്ഞു, കാലുകൾ ചലനം നഷ്ട്പെട്ട... ബെഡിലേക് കുഴഞ്ഞു വീണു..

മോളെ... എന്നാ നീണ്ട വിളികൾ മാത്രം അവിടെ ബാക്കി ആയി.....
വെള്ളപുതപ്പിന്റെ കരഭാഗം കൊണ്ട് അവന്റെ മുഖം മറച്ചു......
ഒരു  യാത്രയപ്പ് പോലെ....
..........................
അവന്റെ ശരീരം.... വെള്ളപുതച്ച... ബെഡ് ലേക്ക് എടുത്തു വച്ചു....

പോസ്റ്റ്മോർട്ടം... ചെയ്യണ്ടേ!!

ഹ്മ്മ്മ്!!

ഒരു പേപ്പർ ലേക്ക്.. നോക്കി കൊണ്ട് ഡോക്ടർ ആ സ്ത്രീ യോടെ ചോദിച്ചു
പേര് എന്താ..... കുട്ടി ടെ?

അഖിൽ.!! അല്ല..
"അഖില സുരേഷ് " എനി അതാണ്.. എനിക്ക് മകൻ ഇല്ല മകൾ ആണ്....

എങ്ങനെയാ മരണം...??

ക്യാൻസർ.... തലച്ചോറിൽ!!

അവന്റെ മുഖം അപ്പോഴും പുഞ്ചിരി തൂവുന്നുണ്ടായിരുന്നു...  അവൻ ആദരിച്ച...സ്ത്രീ  എന്നാ നാമം.. അവളുടെ ആയിരിക്കുന്നു!!

അതെ ഞാൻ അഖിൽ അല്ല "അഖില  സുരേഷ് "

അപ്പോഴും അവൻ വരച്ചു കുട്ടിയ ചിത്രങ്ങളും, കാരിക്കേച്ചർ.,  പുസ്തങ്ങളും... അവനെ മാടി വിളിക്കുന്നുണ്ടായിരുന്നു... അവളുടെ തിരിച്ചു വരവിനായി....
എനി ഒരു ജന്മമുണ്ടെങ്കിൽ ഞാൻ സ്ത്രീ ആയിരിക്കും!! അവളുടെ വേദന ഞാൻ അറിയുന്നു!!
പുഞ്ചിരിതൂക്കിയ ആ മുഖം വെള്ളപുതപ്പിനാൽ മുടികഴിഞ്ഞിരുന്നു.....
ആ സ്ത്രീയുടെ നിലവിളികൾ അവിടെ... പടർന്നു പന്തലിച്ചിരുന്നു... ഒരു അന്ത്യം ഇല്ലാതെ....


Comments

Post a Comment

Popular Posts