പേഷ്യന്റ്!

എനിക്ക് ഇച്ചിരി വെള്ളം തരോ?

തരില്ലലേ!.

അതെ ഞാൻ പറഞ്ഞത് വല്ലോം ആ ചെവിയിൽ കേൾക്കുന്നുണ്ടോ??

ആ!!!!!

ആ അല്ല ഈ   എന്ത് പറഞ്ഞാലും ഇത് ആണലോ കർത്താവെ.

എടൊ താൻ എന്ത് അറിഞ്ഞിടാ തരാൻ പാടില്ല എന്ന് പറഞ്ഞ തരാൻ പാടില്ല അത് ഡോക്ടർ അല്ല ദൈവ തമ്പുരാൻ വന്നു പറഞ്ഞ പോലും പോലും ഡോക്ടർ കേൾക്കില്ല നമുക്ക് നിങ്ങടെ ജീവൻ ആണ് വലുതെ.

അത് എന്താ അങ്ങനെ?

അത് അങ്ങനെ ആണ്,  അത്രേ അറിഞ്ഞ മതി ട്ടോ.

അതെ ഞാൻ ഇവിടെ പൈസ അടച്ചിട്ട് ആണ്  കിടക്കണേ.

അതിന് എന്താ! വെള്ളം തരില്ല നു പറഞ്ഞ തരില്ല.

പുറത്ത് നിന്ന് ഷൂ ന്റെ കാലടികൾ മെല്ലെ ഉയർന്നു വന്നു.

ഹാ മെയിൻ ഡോക്ടർ വരുന്നുണ്ട് കാണിച്ചു തരാട്ടോ.

അഹ്  പിന്നെ നോക്കട്ടെ?

ഡോക്ടറെ അതെ ഈ സിസ്റ്റർ വെളളം തരണില്ല കുറെ നേരായി കെഞ്ചുന്നു.  ദഹിച്ചിട്ട് വയ്യ ഒരു ഇത്തിരി തരാൻ പറയു.

ആയോ ആം റിയലി സോറി എനിക്ക് അതിന് പറ്റില്ല.

പിന്നെയും അത് എന്താ വെള്ളം തന്ന ഞാൻ ചത്തു പോവോ.

ഏയ്യ് ചാവതില്ല പക്ഷെ തരാൻ പാടില്ല എന്ന നിയമം.

ഒടുക്കത്തെ നിയമം ആയി പോയി ഡോക്ടറെ.

ഉം. സോറി!.

അഹ്... പലവർക്കും വെളളം കൊടുക്കാത്തതിന് ഉള്ള ശിക്ഷ ആയിരിക്കും.

കുറെ നേരം ശ്രെമിച്ചു വിയർത്തു ഒഴുകാൻ കൊതിച്ച വിയർപ്പു തുള്ളികളെ പോലും കുടിക്കാൻ അവനു തോന്നി. നാക്കു വരണ്ടു തൊണ്ടയിലെ അവസാനത്തെ വെള്ള നീരും വറ്റി പോയ പോലെ അവനു തോന്നി.

ഉമിനീര് ഇറക്കുവാൻ ശ്രെമിച്ചു പറ്റുന്നില്ല, കുറെ ശ്രെമിച്ചു പറ്റുന്നില്ല. 

വെളളം വെള്ളം വെള്ളം അവൻ അലറി

എനിക്ക് വെള്ളം താ. അവൻ അലറി വിളിച്ചു.

നേഴ്സ് ഓടി പോയി ഡോക്ടറെ വിളിച്ചു.

ഡോക്ടറെ ആ പേഷ്യന്റ് അലറുന്നു വെള്ളം കിട്ടാതെ.

അഹ്! ഒരു ഡോസ് കൊടുത്തക് ശെരി ആയിക്കൊള്ളും ഓരോ മനുഷ്യരും വെള്ളത്തിന്റെ വില അറിയുന്നത് ഇപ്പോഴല്ലേ ശെരി ആയിക്കൊള്ളും കൊടുത്തേക്.

ഒക്കെ ഡോക്ടറെ!.

പതിയെ നടന്നു കൊണ്ട് ഒരു ഇൻജെക്ഷൻ എടുത്ത് അതിലേക് മരുന്നിന്റെ അംശം കേറുന്നതും നോക്കി നേഴ്സ് മെല്ലെ  അവന്റെ കയ്യിലേക് കുത്തി വച്ചു.

പതിയെ അവന്റെ കണ്ണുകൾ അടഞ്ഞു  ഓരോ കൺപീലികൾ അടയുമ്പോഴും അവൻ വാവിട്ടു പറയുന്നുണ്ടാർന്നു

വെളളം വെള്ളം!. എന്ന്....

പതിയെ കണ്ണുകൾ അടഞ്ഞു ഓർമയിൽ എവിടെയോ അവൻ വെള്ളത്തിൽ നീന്തുന്നു.

വെള്ളത്തിൽ ചാടി മറിയുന്നു.

വെള്ളം വെള്ളം മതി മറന്നു പോയ തന്റെ കണ്ണുകൾ  അത്ഭുതം കൊണ്ട് നിറഞ്ഞു ഒഴുകി ഓടി ചെന്ന്  വെള്ളത്തെ കൈ കൊണ്ട് കോരി കുടിക്കാൻ നോക്കി....

അയ് നീ എന്താണ് കാട്ടുന്നെ സിമിങ് പൂൾ ലെ വെള്ളത്തെ കുടിക്കുന്നുവോ.

സിമ്മിങ് പൂൾ ഓ ഇത് നീർത്തടം അല്ലെ??

സ്വയം കാലം മറന്നു കൊണ്ട് തന്നെ താൻ നോക്കി

ങേ ഞാൻ എപ്പോ ചെറുതായി?

ചെറുതായി എന്നോ നിനക്ക് എന്താ പറ്റിയത് പെട്ടന്നു സിമിങ് പൂൾ നിന്ന് കേറി പോയി പിച്ചും പെയ്യും പറയുന്നുവോ.

എന്താ! അല്ല ഞാൻ ഹോസ്പിറ്റൽ?

ഏത് ഹോസ്പിറ്റൽ?

നമ്മൾ ഇവിടെ വന്നിട്ട് കുറെ നേരം ആയാലോ!

അപ്പൊ ഞാൻ..നീ കളിയാക്കരുത് ഞാൻ മമ്മയോട് പറഞ്ഞു കൊടുക്കുവെ ഹാ പറഞ്ഞേക്കാം.

ഞാൻ പോവാണ് വേണമെങ്കിൽ വന്നോ.

അല്ല നമ്മൾ എങ്ങോട് പോവുന്നു?

വീട്ടിലേക്! നിനക്ക് ശെരിക്കും എന്താ പറ്റിയെ അത് പറഞ്ഞോ.

ഒരു പത്താം ക്ലാസ്സ്‌കാരന്റെ ബുദ്ധി അല്ല നിനക്ക് ഓരോന്ന് ചുമ്മാ പറഞ്ഞു തള്ളുവാ മര്യാദക്ക് കേറി പൊന്നോ ഇല്ലെങ്കിൽ ചാച്ചന്റെ നു നല്ലോണം കിട്ടുമ്പോ എല്ലാം മനസിലാവും.

അല്ല ഞാൻ ഉണ്ട്!. ഹാ നല്ലത്

അവർ രണ്ടുപേരും ചേർന്ന് പതിയെ സൈക്കിൾ  ചവിട്ടി വീട്ടിലേക് പാഞ്ഞു.

ഇത് ആണോ എന്റെ വീട്?  ഇത് അല്ല ലോ ദേ അതാണ് ഇത് എന്റെ വീട് ഹാ..

ഓർമയിൽ എവിടെയോ കണ്ട പോലെ ഒരു മിന്നൽ  പാഞ്ഞു.

ഇത് ഞാൻ കണ്ടിട്ടുണ്ട് പക്ഷെ ഇത് എന്റെ വീട് അല്ല!.

ദൈവമേ ഞാൻ ഇവനെ.

ഇത് നോക്ക്  അവൻ കൈകൾ ഉയർത്തി കാട്ടി കൊണ്ട് ചോദിച്ചു?.

മൂന്ന്!. അപ്പോ ബോധം ഉണ്ട്

അല്ലടാ നീ ആരാ? 

ഞാനോ എന്നെ കൊല്ല് എനിക്ക് അത് തന്നെ വേണം പോടാ പോടാ.

നില്ക്കു
എനിക്ക് ഒന്നും ഓർമ ഇല്ല.  ഞാൻ ഇത്രേം നേരം ഹോസ്പിറ്റൽ ആയിരുന്നു വെള്ളത്തിനു വേണ്ടി കുറെ കരഞ്ഞു അങ്ങനെ കണ്ണ് അടച്ചു കിടന്നു മയങ്ങി എണീറ്റപ്പോ ഇവിടെ.

എന്തോന്ന് നിനക്ക് പ്രാന്താടാ പന്നി. ഞാൻ പോവാ മാങ്ങാ തൊലി!.

ബോധം വരുമ്പോ അങ്ങ് വായോ ഞാൻ ഉണ്ടാവും.

ഹും! എന്നാലും ഞാൻ എങ്ങനെ ചെറുതായി.

മാനം നോക്കി കൊണ്ടരിക്കെ അവൻ പെട്ടന്ന് മാഞ്ഞു.

ദേ ഞാൻ വീണ്ടും വേറെ എവിടെയോ അവൻ തിരിഞ്ഞും മറിഞ്ഞും നോക്കി പല ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ഇല്ലാതെ നടക്കുന്നു റോഡിൽ പല തരത്തിൽ ഉള്ള വണ്ടികൾ പായുന്നു  ഞാൻ ഏതോ ഒരു റോഡ് ന്റെ അരികു വശത്തു നിന്ന് ആർക്കോ വേണ്ടി കാത്തിരിക്കുന്നു.

സ്വയം നോക്കി വലുതായിട്ടുണ്ട് ഇപ്പോ മീശയും താടി ഒക്കെ വച്ചിട്ട് കുറച്ചു ഗ്ലാമർ ആയിട്ടുണ്ട് പോവുന്ന പെൺകുട്ടികൾ ഒക്കെ എന്നെ നോക്കുന്നു എന്താണ് എല്ലാവരും എന്നെ നോക്കുന്നെ?

വീണ്ടും ചുറ്റും തിരിഞ്ഞു നോക്കി

അയ്യോ ഏതോ ബോധത്തിൽ ഞാൻ നടന്നു റോഡ് ന്റെ നടുക്കിൽ എത്തിയിരിക്കുന്നു അപ്പുറത്, ഇപ്പുറത്തും നിന്ന് നല്ല ചീത്ത വിളി കേൾകുന്നുണ്ട്.

റോഡ് ന്റെ മറുവശത്തു നിന്ന് അവൻ വിളിച്ചു കൂവി കൊണ്ടരിക്കുന്നുണ്ട്.

ഡാ.. ഡാ എന്ന്

സ്വയം ബോധം തിരിച്ചു എടുത്ത് ഞാൻ ഓടി!.

നീ എന്താ ചവാൻ ഉള്ള മൈൻഡ് ആണോ അത് ആണോ റോഡ് നു നടുവിൽ പോകണേ??

ഞാൻ എപ്പോഴാ പോയെ?

പിന്നേം എന്നെ  കലിപ്പ് ആക്കരുത് പ്ലീസ് നിനക്ക് പിന്നേം പല വർഷം മുന്നത്തെ രോഗം വന്നോ?

ഏത് രോഗം!

മുന്നത്തെ സ്വയം പിച്ചും പേയും പറയുന്നതേ?

ഒന്ന് പോടാ! ഞാൻ

പെട്ടന്ന് അവന്റെ കണ്ണുകൾ വേറെ എവിടെയോ ചലിച്ചു നീങ്ങി!

വെള്ളത്തിനു വേണ്ടി ടാപ് തുറന്നു വെള്ളം വരാതെ നിരാശനായി ഇരുന്നു വായയിലേക് ആ ടാപ് നെ കേറ്റി ഒരു തുള്ളി വെള്ളത്തിനു വേണ്ടി അയാൾ കേഴുന്നു.

എടാ ഒരു ബോട്ടിൽ വെള്ളം വാങ്ങു.

എന്തിനാ ആകെ ഉള്ളത് അമ്പതു രൂപ അത് ഇവിടെയും പോയാൽ.

നിന്നെ കൊണ്ട് വാങ്ങാൻ ആണ് പറഞ്ഞെ?

ആ വാങ്ങി ദേ അയാൾക് കൊടുക്ക് പാവം വെള്ളം ദഹിച്ചിട്ട കൊടുക്ക്.

അയാളുടെ കയ്യിലേക് വച്ചു കൊടുത്ത ഉടനെ മൂടി തുറന്ന് നിർത്താതെ വെള്ളത്തിനെ കുടിച്ചു തീർത്തു അവസാനം പതിയെ നിർത്തി വെള്ള ബോട്ടിൽ നെ ഭാണ്ഡ കെട്ടിലേക് തിരുകി വച്ചു എന്നിട്ട് നന്ദിയോടെ അവരെ നോക്കി അയാൾ മടങ്ങി.

എടാ അത് അല്ല നമ്മുടെ കണ്ണിൽ മാത്രം അയാൾ പെട്ടെ?  വേറെ ആരും കണ്ടില്ലേ നമ്മളെ പോലെ കുറെ പേര് ഉണ്ടാവും ലോ?

ഹേ ഹേ സ്വന്തം കാര്യം അതാണ് ഇവിടത്തെ രീതി!.

അവൻ വീണ്ടും ആലോചിച്ചു കൊണ്ട് നിന്നു പെട്ടന്ന്  തന്നെ വീണ്ടും മാഞ്ഞു......

ദേ ഞാൻ വീണ്ടും!.

ഇപ്രാവശ്യം ഒന്നും തെറ്റിയില്ല

ആരുടെയോ ഫോൺ കാൾ കണ്ടിട്ട് ആണ് സ്വയ ബോധത്തിലേക് വരുന്നത്.

മൈഡിയർ വൈഫ്‌!

അയിന് ഞാൻ എപ്പൊ കല്യണം കഴിച്ചു?

ശെടാ....

പെട്ടന്ന് തന്റെ ചുറ്റും ആരൊക്കെയോ ആർത്തുവിളിക്കുന്നു.

ഇവിടെ എന്താ നടക്കണേ?

അല്ല മുതലാളി സാധനം കയറ്റണ്ടെ?

എന്ത് സാധനം?

വെള്ളം! വാട്ടർ ക്യാൻ നമ്മൾ അല്ലെ ഇവിടത്തെ മെയിൻ വാട്ടർ  ക്യാൻ സപ്ലൈ.

അല്ല ഇത് എപ്പൊ?

അവൻ എവിടെ?

ആര്?

എന്റെ കൂടെ എപ്പോഴും നടക്കില്ലേ ഒരുത്തൻ.

ഹാ അവൻ വേറെ ബ്രാഞ്ച് വരെ പോയിരിക്ക ഇപ്പോ വരും!.

ഉം. ഇവൾ എന്തിനാ വിളിച്ചേ?

സ്വന്തം ഭാര്യ എന്ന് അറിയാത്ത ആദ്യത്തെ ഭർത്താവ്!

ഹലോ!. എത്രെ വട്ടമാണ് മനുഷ്യ വിളിക്കണേ നിങ്ങൾക് ഒന്ന് ഫോൺ എടുത്ത എന്താ.

അല്ല അത് പിന്നെ തിരക്കായിരുന്നു ഇവിടെ.

ഇന്ന് മോളുടെ പിറന്നാൾ ആണ്  മറന്നോ

ഇല്ല ഇല്ല  വരാം!.

മോൾ ഓ??  ഇതൊക്കെ എപ്പൊ?

അല്ല എന്താണ് ഞാൻ എവിടെ നോക്കിയാലും വെള്ളം.

വെള്ളം വെള്ളം വെള്ളം അവൻ തല ചൊറിഞ്ഞുകൊണ്ട് എണിറ്റു നിന്ന് ആലോചിച്ചു തുടങ്ങി.

അവന്റെ ചുറ്റും വീണ്ടും എന്തൊക്കെയോ ശബ്‌ദങ്ങൾ ഉണ്ടാവാൻ തുടങ്ങി.

വെള്ളം വെള്ളം  വെള്ളം....

അവൻ പതിയെ കണ്ണുകൾ തുറന്നു....

നഴ്സ് ഹേ വെള്ളം തായോ..

ഒരു നാലു മണിക്കൂർ സമാധനം ആയിരുന്നു ചിരിച്ചു പറഞ്ഞു തുടങ്ങി..

എടൊ മനുഷ്യ നിങ്ങൾ ഓപ്പറേഷൻ ചെയ്യാൻ  വന്നത് അറിയില്ലേ?

ഹാ അറിയാലോ  എനിക്ക് ഒരു ചെറിയ ഓപ്പറേഷൻ അല്ലെ പിന്നെ എന്താ?

എന്ത് ആണെങ്കിലും ഓപ്പറേഷൻ നു കുറച്ചു മണിക്കൂറുകൾ മുന്നേ വെളളം തരില്ല ഓപ്പറേഷൻ കഴിഞ്ഞാലും തരില്ല കുറച്ചു മണിക്കൂർ ന്.

നന്നായി ഇത് എന്താ ഇങ്ങനെ?

അത് അങ്ങനെ ആണ് ഓരോത്തരും ഈ സ്റ്റേജിൽ എത്തുമ്പോ പിടികിട്ടാതെ താഴെ വീഴും മരണം പോലും നേരിൽ കാണുന്നു എന്ന് തോന്നും ഒരിറ്റ് വെളളം കിട്ടാൻ കൊതിക്കും അറിയോ??  വലിയവനോ ചെറിയവനോ എന്ന് ഇല്ലാതെ.

ഇതൊക്കെ എത്രെ കണ്ടതാ നമ്മൾ മനുഷ്യന്റെ അഹങ്കാരവും, അഹന്തയും എല്ലാം ഒറ്റ നിമിഷത്തിൽ തച്ചുടയും ഹി ഹി....

അത് അങ്ങനെ ആണ് അനുഭവം വരുമ്പോൾ മാത്രേ മനുഷ്യൻ പടിക്കു.. ഇനി താൻ വെള്ളത്തിനെ പാഴാകില്ല ഒരിക്കലും.

എനിക്ക് സംസാരിക്കാൻ പറ്റണില്ല നേഴ്സ് ഹേ

ഹും അതാണ് ഇൻജെക്ഷൻ ഇട്ടേ അതിന്റെ ഷീണം ആയിരിക്കും കിടന്നോളു ഇനി മൂന്നു മണിക്കൂറിൽ നിങ്ങൾക് ഓപ്പറേഷൻ ആണ്.

മ്മ്! ഒന്ന് ഇരുത്തി മൂളി കൊണ്ട് അവൻ മിഴികൾ ചായിച്ചു!.

അലപനേരത്തിന് ശേഷം ഒരു നേഴ്സ് വന്നു തട്ടി ഉണർത്തി.

ഓപ്പറേഷൻ നു മുന്നേ ഓതേരിസ്സ്ഡ്‌ സൈൻ വാങ്ങണം.

പേര് എന്താ?

ആദികേശവ്!

വീട് എവിടെ?

അങ്ങ് പാലക്കാട്‌!

ജോലി എന്താ?

ഐ ടി കമ്പനി ലാ ജോലി
കല്യണം കഴിഞ്ഞോ
ഇല്ല!
ഹാ ഇവിടെ സൈൻ ഇട്ടേക്ക്!!
ഹും.
നേഴ്സ് ഹേ അതെ ഓപ്പറേഷൻ കഴിഞ്ഞു  കുറച്ച കഴിഞ്ഞാൽ വെളളം തരോ?
തരും ഡാ മനുഷ്യ
ആദ്യം തുള്ളി മരുന്ന് തരും പോലെ പിന്നെ പിന്നെ മെല്ലെ ഉയരും.. പേടിക്കാതെ
വെള്ളം വെള്ളം വെളളം സർവത്രെ!
..........................
ഇതിൽ പറഞ്ഞിരിക്കുന്ന ചിന്തകൾ തികച്ചും സ്വപ്നം മാത്രമാണ് നമ്മൾ കൂടുതൽ ആയി എന്താണ് ഉറങ്ങുന്നതിനു മുന്നേ ചിന്തിക്കുന്നുവോ അത് നമ്മുടെ ചിന്തയിലും, സ്വപ്നത്തിലും  ബന്ധനങ്ങൾ ഇല്ലാതെ കടന്നു വരും.
സ്വയം അനുഭവം, പിന്നെ കുറച്ചു ഫാന്റസിയും!
©അരവിന്ദ് ബാലകൃഷ്ണ

Comments

Post a Comment

Popular Posts