മുഖച്ഛായമായ ഇന്റർനെറ്റ്‌ ലോകം!


"ചാപല്യരെ ചിരിക്കുവിൻ, കണ്ണുകൾ കുഴിച്ചുടുവിൻ ആരോ നെയ്ത ലോകത്തിൽ "

ഞാൻ ആരോ ഒരാൾ എനിക്ക് തന്നെ സംശയം ആയിരിക്കുന്നു ഞാൻ  ആരാണെന്നു. ഒരിക്കലും മണ്ടത്തരം വിളിച്ചു പറയാത്ത ഞാൻ തന്നെ അങ്ങനെ പറയണമെങ്കിൽ എന്തോ ഒരു കാര്യം  വിളിച്ചു ഓതുന്നുണ്ട് എന്ന് വായിക്കുന്നവർക് മനസിലായി കാണും. 

മേലെ കൊടുത്ത രണ്ടു വരികൾ തന്നെ ആണ് ഓരോ യുവതത്തിന്റെയും ഇപ്പോഴത്തെ അവസ്ഥ എന്ന് വേണെമെങ്കിൽ പറയാം.   2000-2005 സമയത്തിൽ ഒക്കെ നമ്മൾ വഴിയിൽ കണ്ട് മുട്ടുന്ന പലവരോടും നമ്മൾ കുശലം ചോദിച്ചു ഹാ എന്തൊക്കെ ഉണ്ട് ഡാ വിശേഷങ്ങൾ എന്ന് ചോദിച്ചു ഇരുന്ന കാലം മാറി ഇപ്പോൾ 

"ഹായ്!! ഇൻസ്റ്റാ ഐഡി അല്ലെങ്കിൽ വാട്സ്ആപ്പ് നമ്പർ തായോ നമുക്ക് സംസാരിക്കാം "

എന്നൊക്കെ ആയി... ഒരു മിനിറ്റ് നേരം പോലും മുഖത്തു നോക്കി സംസാരിക്കാൻ തയ്യാറാവാത്ത ഈ യുവത്വം എങ്ങോട്ട് ആണ് വഴി കാട്ടുന്നത്? അവരുടെ ചിന്തകൾ എങ്ങോട്ട് ആണ് വഴി മാറി പോവുന്നത്? 

റോഡിൽ വണ്ടികൾ ഉണ്ട് ശ്രദ്ധിക്കുക എന്നാ പോലെ ഇനി റോഡിൽ  ഇങ്ങനെയും ഒരു ബോർഡ്‌ തുക്കണം. 

"റോഡിൽ തല താഴ്ത്തി പോകുന്ന ആളുകൾ ഉണ്ട് ശ്രദ്ധിക്കുക "

ഒരിക്കലും തമാശ അല്ല ഒന്നും.. മുന്നേ ഒക്കെ എങ്ങോട്ട് പോയാലും നമ്മുടെ തിരിച്ചറിയൽ കാർഡുകൾ വേണമായിരുന്നു അത് ഇപ്പോ 'ഓ ടി പി " വരെ ആയി നിൽക്കുന്നു.  എനിക്ക് ഇന്നും അറിയില്ല ഒരു (otp ) വച്ചു ഒരാളെ എങ്ങനെ മനസിലാകുന്നു എന്ന്??.  കാലം പോയ പോക്ക് എന്ന് പറഞ്ഞു നടക്കാതെ ചിന്തിക്കണം നമ്മൾ എവിടെ എത്തി എന്ന്.. ഇതിനു പിന്നാലെ എത്രെ എത്രെ ചതിക്കുഴികൾ വീണ്ടുകിറിയിരിക്കുന്നു? ആവോ ആർക്കറിയാം. 

ഒരാളെ മനസിലാക്കുവാൻ ഇപ്പോൾ വേറെ ഒന്നും ആവശ്യം ഇല്ല കുറെയേറെ ഡിജിറ്റൽ വേൾഡിലെ കുറെ റൂൾസ്‌ തന്നെ മതിയാവും. 

ഒരിക്കൽ ഞാൻ ഒരു പ്രൊഫസർ ആയി ചർച്ചയിൽ ഏർപ്പെട്ടു. അദ്ദേഹം എന്നോട് പറയുക ഉണ്ടായി?  ഇപ്പോൾ സ്വന്തം മാതാപിതാക്കൾ ഏറെ ഇന്റർനെറ്റ്‌ ഒരാളെ മനസിലാക്കിയിരിക്കുന്നുവെന്ന്?? 

ഞാൻ അതിശയിച്ചു പോയി!!.പക്ഷെ അതിന്റെ പൊരുൾ പിന്നെയാണ് എനിക്ക് മനസിലായത്. അതായത് നമ്മൾ ഇന്റർനെറ്റ്‌ വേൾഡിൽ കേറുന്ന ഓരോ നിമിഷവും നമ്മളെ ഓരോ ആളുകൾ വാച്ച് ചെയ്യുന്നുണ്ട്. നമ്മുടെ ഇഷ്ടങ്ങൾക് അനുസരിച്ചു ഫീഡ് പോസ്റ്റുകളും, വീഡിയോസ്, ഇമേജസ് എല്ലാം കലങ്ങി മറയുമ്പോൾ നമ്മൾ അറിയുന്നില്ല എത്രെയോ പേർ നമ്മുടെ എല്ലാം കാണുന്നുണ്ട് എന്ന്. ഒരുപക്ഷെ  ഇപ്പോഴത്തെ മാതാപിതാക്കളും ഇന്റർനെറ്റും ആരാണ് കൂടുതൽ സ്വന്തം കുട്ടികളെ മനസിലാക്കിയിരിക്കുന്നത്  എന്ന മത്സരത്തിൽ ജയിക്കുന്നത്  'ഇന്റർനെറ്റ്‌ 'ആയിരിക്കും. കാരണം എത്രെതോളം ഇന്റർനെറ്റ്‌ ലോകം നമ്മളെ കിഴടക്കിയിരിക്കുന്നു എന്ന് നമ്മൾ സ്വയം മനസിലാക്കണം. 

ഫേസ്ബുക്, വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഹലോ ആപ്പ്, ഷെയർ  ചാറ്റ്, ടിക് ടോക്  എന്നിങ്ങനെ പല സോഷ്യൽ മാധ്യമങ്ങൾ അടങ്ങി വാഴുന്ന ലോകത്തിൽ നമ്മൾ വിത്യസ്തരാണ്. 

ഒരു തമാശ പറയാം! ഫേസ്ബുക്കിലെ പ്രൊഫൈൽ പിക്കിൽ രണ്ടു കണ്ണുകൾ ഇട്ട് ലൈക്കമെടിക്കുന്ന പെൺകുട്ടികൾക്കു അറിയില്ല "ടിക് ടോകിൽ " വൈറൽ ആവുന്ന അവരുടെ വീഡിയോസ് ആരുടെ കൈയിൽ ഇതൊക്കെ രീതിയിൽ മാറുന്നുവെന്ന്. പക്ഷെ അർകാർക്കും ഇതിനെ കുറിച് ഒന്നും അധികം അറിയില്ലെന്ന് വരാം.. 

നമ്മൾ പോസ്റ്റ്‌ ചെയ്യുന്ന ഓരോ ഫോട്ടോസ്, വീഡിയോസ് എല്ലാം എവിടെ സേവ് ആവുന്നു ഇപ്പോൾ എടുത്താലും കാണുന്നുണ്ട് അപ്പോ ഇത് എവിടെയാണ് സേവ് ചെയ്യുന്നത്?  അറിയില്ല?  എവിടെ  ഈ കാര്യങ്ങൾ ഒക്കെ ആയിരിക്കും കമ്പനി മുതലാളിമാർക്ക്‌ ലാഭം കൊയ്യുക!!.

ഒന്ന് ഓർത്താൽ നന്നായി! ' ആരും ഒന്നും വെറുതെ തരുകയില്ല.  ഫ്രീ എന്ന കേട്ടെ ഓടുന്ന മനുഷ്യരെ പിന്നിൽ കുത്തുന്ന ചിലരും ഉണ്ട് ഇതിൽ ഓർക്കുക '.

ലൈക്സ്, ഷെയർ, കമന്റ്‌ ഇതിന്റെ പിന്നാലെ ഓടി ജീവിതം തുലച്ചു കളയുന്ന ജനതയെ ഇനി നമ്മൾ കാണും, ഇപ്പോഴും കണ്ടു കൊണ്ടരിക്കുന്നുണ്ട്. 

ഇന്നലെ ഞാൻ ഒരു പോസ്റ്റ്‌ കണ്ടാർന്നു  "ഈ കൂട്ടി നല്ല കറുപ്പ് ആണ് അതുകൊണ്ട് ആരും എന്നെ  ഇഷ്ടപ്പെടുന്നില്ല  അതുകൊണ്ട് എനിക്ക് ഒരു ലൈക്‌ തരാമോ എന്ന്?  ആരുടെ സൃഷ്ടി എന്ന് എനിക്ക് അറിയില്ല പക്ഷെ.. നാട്ടിൽ ജാതിമത വ്യതിയാസം വേണ്ട എന്ന് വച്ചു പോരാടുന്നവർ പോലും ലൈക്‌, ഷെയർ, കമന്റ്‌ അടിച്ചു പോവുന്നുണ്ട് എന്ന് അറിയാതെ തന്നെ നമ്മൾ അറിയുന്നു. 

വെളുത്തവർക് കൊടുത്താൽ ലൈക്‌, എനിക്ക് ചന്തമില്ലെന്നു പറഞ്ഞു ഒരു പോസ്റ്റും ഇടാത്ത കുറെ കൂട്ടർ ഇവരൊക്കെ ഇനി ജീവിതത്തിൽ കാണാൻ കിടക്കുന്ന പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യും ചിലപ്പോൾ പ്രാന്തന്മാരും, പ്രാന്തികളും ആയി മാറുമോ?  കണ്ട് അറിയാം ഇനി മുതൽ. 

"സ്വയം നന്നാവുക എന്ന് അല്ലാതെ വേറെ ഒരു വഴിയും ഇല്ല എന്റെ മകനെ" നിന്റെ ഓരോ അക്കൗണ്ട് എടുത്തു നോക്കിയാൽ അറിയാം നിന്റെ സ്വാഭാവ ശുദ്ധി എന്ന് പറയുന്നവരോട് തേപ്പ് കഥകളും, തേപ്പുകാരി എന്ന വാചകത്തെ വച്ചു എഴുതുന്ന വരികളും അതിൽ വരുന്ന പലതരം ന്യൂ ജെൻ വാക്കുകളും അർത്ഥമില്ലാത്ത ഒരാളെ വരച്ചു കാട്ടുന്നുവെന്ന് നമുക്ക് ഓർത്തിടാം. 

എല്ലാം നല്ലതിന് തന്നെ പക്ഷെ ചിന്തകൾ മാറിയാൽ പലവരുടെയും വായിൽ നിന്നും വഴി തെറ്റിയവൻ  എന്ന് പറയിപ്പിക്കേണ്ടി വരും. 

ഒന്ന് ഓർക്കുക "സ്വയം നന്നാവുക!ഇല്ലെങ്കിൽ നന്നാവാൻ ശ്രമികുക "

"ചൊല്ലുക ഒരുനാൾ എങ്കിലും ഞാൻ ഒരു ചാപല്യനെന്ന് "

Comments

Post a Comment

Popular Posts