അവൾ!!

"മാറിലെ കൈലി മുണ്ട് മാറ്റിടുവാൻ പറയുന്ന ജന്മിമാരുടെ മുന്നിൽ അടിപതറിയ കാലമേ നീ മറക്കുക. നാക്ക് കൊണ്ട് അടിപതറിയവരുടെ മുന്നിൽ നാലെണ്ണം പറയുന്ന സ്ത്രീകളുടെ ജനതയുടെ വാർത്തെടുക്കലാണ് ഈ യുഗം"
      - വാക്കുകൾ

"മാറുക ചിന്തകൾ തെളിഞ്ഞിടാം വഴിയിൽ നീളെ.... "

യുവത്വം നിറഞ്ഞ കനൽ എരിയുന്ന മനസിലേക് ഇത്തിരി എണ്ണയും കൂടെ കലർന്ന് ചേർന്നാൽ എന്തിനെയും പ്രതികരിക്കാം എന്ന് കാണിച്ചു തന്ന ജനതയുടെ ഒരു ഭാഗമാകുവാൻ  എപ്പോഴും നമ്മൾ ഓടിക്കൊണ്ടിരിക്കുകയാണ്!. എന്ന് എന്നും പ്രതികരിക്കാൻ മടിച്ച,  കണ്ണുകൾ ചിമ്മി മനസിൽ പാവമെന്നു ഓർത്തു ഒരു മിനിറ്റ് നേരം മാത്രം ആ മുഖത്തെ ഓർത്തു വീണ്ടും സ്വന്തം ചക്രനാള ജീവിതത്തിലേക് തിരിക്കുമ്പോൾ ആരും വീണ്ടും ഓർക്കില്ല അവിടെ ഒരു പെൺകുട്ടി വിണ്ടുകിറി ജീവിത്തോട് മല്ലടിക്കുമ്പോൾ... ഞാൻ ഒരു പെൺകുട്ടിയാണ് എന്ന് പറഞ്ഞു വീടിന്റെ നാലുകെട്ടിൽ ഒതുങ്ങി കൂടി ജീവിതം തച്ചുടച്ചു കളയുന്ന പെണ്ണെ...

"മാറ്റുവിൻ നിൻ ചട്ടങ്ങളെ".....

എന്ന വാചകത്തോടെ ആയിരിക്കും 2000 എന്ന കാലഘട്ടത്തിലേക് നമ്മൾ കടന്നത്.  ഒരു പെണ്ണിന് അവളുടേതായ ലോകവും സ്വതന്ത്രവും ഉണ്ടെന്ന് തെളിയിച്ചു കൊണ്ട് നടന്നപ്പോഴും പലപ്പോഴും വാർത്തകളിൽ,  ന്യൂസ്‌ ചാനലുകളിൽ ഹെഡിങ് ന്യൂസ്‌ മാറി മാറി വരുന്ന പെൺകിടാവുകൾ ആണ് എന്ന് മാത്രം!

"പുച്ഛം!! നാക്കിൽ എല്ലില്ലാത്ത ജനതയോട്."

പക്ഷെ.... അന്ന് ഒരുനാൾ പിച്ചി ചിന്തി റോഡിലേക്ക് ആ പെൺകിടാവിനെ വലിച്ചു എറിഞ്ഞപ്പോൾ ലോകം കണ്ട, ഇന്ത്യ എന്ന മഹാ രാജ്യം കണ്ട ഏറ്റവും വലിയ സംഭവമായപ്പോൾ ആരും വിചാരിച്ചില്ല പ്രതികരിക്കാൻ ഒരു പെണ്ണ് പോലും ഇറങ്ങുകയില്ല എന്ന്?  എന്നാൽ ആളുകളുടെ മനസിന്റെ നിഗുഢമായ ആ പുഴുത്ത മനസിലേക്...

ആ പെൺകിടാവ് കിടന്നു ജീവന് വേണ്ടി പിടയുമ്പോഴും ജിവൻപോയാലും സാരമില്ലെന്ന് മട്ടിൽ ഇറങ്ങി തിരിച്ച ഓരോ സ്ത്രീകളും ഉണ്ട് രാജ്യത്തിൽ.

യുവത്വം എന്ത് എന്ന് അടിവരയിട്ടു കാണിച്ച ജനാദ്യപത്യ രാജ്യത്തിൽ പലവരും കൈകളെ ചുണ്ടിലേക് വച്ചു... ഇത് എന്താണ് എന്ന മട്ടിൽ നിന്ന് കുറച്ചു ദിവസത്തിനു ആ കൈയിനെ താഴെ ഇറക്കി കൊണ്ട് അവർ പകരം വീട്ടി. കൂട്ടിനു നന്മയുള്ള യുവാക്കളും.

ലോകം കണ്ട ഒരു പ്രതികാര ദാഹം ആയിരുന്നു അന്നത്തെ ചുടുള്ള, ചങ്ക്ഉറപ്പുള്ള ആ പോരാട്ടം വിജയം കണ്ടത് ഒരുപക്ഷെ അടുത്ത ദശാബ്ദത്തിൽ ആണെന്ന് മാത്രം.

അന്ന് കൊളുത്തി വിട്ട യുവത്വത്തിന്റെ പോരാട്ടങ്ങൾ വീണ്ടും തുടർന്ന്... കലാലയം കടന്നു പൊങ്ങി റോഡിലേക്ക് ഇറങ്ങി സ്ത്രീകൾക് വേണ്ടി പോരാടുവാൻ..ഒരു ചങ്ങലകെട്ടായി ഒരുമിച്ച് ഇറങ്ങികൊണ്ട് സ്വ:രാജ്യത്തെ ഞെട്ടിച്ചു.

വീണ്ടും പത്രങ്ങളിൽ നിറഞ്ഞ ഓരോ സ്ത്രീകളുടെയും പേരിനു പുറകെ അല്ല അതിന്റെ ക്രൂരതക്ക് കടിഞ്ഞാൺ ഇടാൻ ഇറങ്ങി തിരിച്ചു. കേരളമെന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലും സ്ത്രീകൾ ആരുടെയോ കൈകളാൽ പീഡിപ്പിക്കപ്പെട്ടു എന്നാലും പൊരുതി... ആ കപാലനെ പിടിച്ചുവെങ്കിലും അവന്റെ കഴുത്തിൽ കയറുമുറുക്കുവാൻ ഇപ്പോഴും പോരാടുന്നത് എത്രേയത്രെപേർ.....

ഇനിയുമുണ്ട് ഏറെ കഥകൾ പ്രതികാരത്തിന്റെയല്ല നല്ല ഉറപ്പുള്ള യുവത്വം നിറഞ്ഞു തുളുമ്പുന്ന മനസിലെ ശക്തി മാത്രമാണ് ഓരോന്നിനും വേണ്ടി പോരാടുന്ന മനസിൽ ഉള്ളത്...

ഇനിയും മാറിയിട്ടില്ല ജനത.. സ്വന്തം കാര്യം നോക്കി നടന്നു  വാട്സാപ്പിൽ രണ്ട് സ്റ്റാറ്റസ് ഇട്ടു കഴിഞ്ഞാൽ തീരാവുന്നത് അല്ല ഒന്നും. ഫേസ്ബുക്കിൽ കുറിക്കുന്ന വരികൾ നെഞ്ചോട് ചേർത്ത  തുറന്ന സദസിൽ പറയുന്ന മടിക്കുന്നവരാണ് പലരുമെന്നു ഓർക്കുക!.

"മാറട്ടെ ജനത.. അസമയം എന്നത് തുലയട്ടെ... നാലു ചുവരിൽ നിന്ന് അവർ പറക്കട്ടെ പ്രകാശം പരത്തുവാൻ"

Comments

Popular Posts