Am a baby




ഡേയ്!!എല്ലാവരുടെയും സമയവും, മൂഹർത്തവും പിന്നെ അഹ് പെന്റിങ് ഉള്ള ലിസ്റ്റ് എല്ലാം ക്ലിയർ ചെയ്തോ? 

ഉവ്!ചെയ്താരുന്നു ദേവ അങ്ങോട്ട് നോക്കിക്കേ സമയം അടുത്തിരിക്കുന്നു ആദ്യത്തെ ലിസ്റ്റിൽ പെട്ട അവൻ ജനിക്കണ്ടേ സമയം വന്നിരിക്കുന്നു. 

ഹും! അവന്റെ ഡീറ്റെയിൽസ് വായിച്ചേ എങ്ങോട്ട് ആണ് അവൻ പോവുന്നത് എന്ന് പറഞ്ഞു തുടങ്ങിക്കോ. 

സ്ഥലം ദൈവത്തിന്റെ സ്വന്തം നാട്, ജനിക്കാൻ പോവുന്ന സ്ഥലം സാധാരണ കുടുംബം, പിന്നെ അവനു കിട്ടിയത് നല്ല അച്ഛൻ അമ്മയെ ആണ്. 

ഹാ നെക്സ്റ്റ് പോരട്ടെ! പിന്നെ ഇടാൻ പോവുന്ന നെയിം  "ആയുഷ് " നായര് ആണ് പക്ഷെ അവർ നായര് ചേർകുന്നില്ല എന്ന് തീരുന്മാനം എടുത്തിരുന്നു. 

നല്ലത്! ജാതി ബോധമില്ലാത്ത ഒരു മനുഷ്യനെ കണ്ടു കിട്ടി ഹാവു. 

നെക്സ്റ്റ്! അവന്റെ ഇഷ്ടമാണ് ഈ ജീവിതം 

ശെടാ!.. ഇത് എന്റെ ലിസ്റ്റ് ഇല്ലാത്ത ആണല്ലോ 

അതെ അതെ പുള്ളിക്കാരൻ സ്പെഷ്യൽ ആണ് ദേവ. 

ഹ്മ്മ്. വീഡിയോ കാൾ ഓൺ ചെയ്യൂ അവന്റെ ജനനം എനിക്ക് കാണണം. 

ആവാം!

അമ്മയുടെ പകുതി ശ്വാസം എടുത്ത് തന്റെ ഉള്ളിലേക്കു ആവാഹിച്ചു കൊണ്ട് അവൻ സുഖം ആയിട്ട് ഇരികുകയാണ്. 

ഹേയ്!മിസ്റ്റർ താങ്കൾക് ഒരു കത്ത് ഉണ്ട് ഫ്രം ഏതോ ഒരു ദേവൻ. 

ഓഹ്! മൈ ഗോഡ്... താങ്ക്സ്! നല്ല കീടാണു. ഒകെ ബേയ് 

നന്നായി. അപ്പോ എനിക്ക് ഇവിടെ ഇറങ്ങേണ്ട ടൈം ആയിരിക്കുന്നു. 

ശോ ഒന്ന് സുഖിച്ചു വരുവാരുന്നു എങ്ങോട്ട് ആണോ ലാൻഡിംഗ്... എന്റെ ദൈവമേ. നോക്കാം. 

അവൻ പതിയെ ഗർഭപത്രത്തിൽ നിന്ന് മെല്ലെ പതിയെ എണിറ്റു കൊണ്ട് നീങ്ങി.. ദൈവമേ എന്നെ ഒരു എഞ്ചിനീയർ ആവാൻ  പറയുന്ന കുടുംബത്തിൽ പെടുത്തല്ലേ എന്റെ ഇഷ്ടത്തിന് വിടണേ... അഹ് പിന്നെ ഒരു കാര്യം  എന്റെ ജനനം തന്നെ വേറെ ആർക്കും ഒരു പ്രശ്നമാക്കി തീർക്കല്ലേ ദൈവമേ. അങ്ങയുടെ ജോലി ഏറ്റു എടുത്തു മനുഷ്യനായി ജനിക്കുന്ന ഈ അടിയനെ കാത്തോളണേ.

പതിയെ വള്ളിക്കെട്ടുകളിൽ പെടാതെ തലയൂരി ആവാൻ സഞ്ചരിച്ചു. അപ്പോഴും വേദന കൊണ്ട് പിടയുന്ന അമ്മയുടെ കരച്ചിൽ അവനു കേൾകാമായിരുന്നു. 

അമ്മേ വിഷമികല്ലേ ഞാൻ വരാം കരയണ്ട ട്ടോ ഞാൻ വേഗം വരാം പുഞ്ചിരി നൽകാൻ. മെല്ലെ മെല്ലെ അവൻ നീങ്ങി. 

വേദനയുടെ അന്ത്യമെന്ന് പോലെ അമ്മ ഒന്ന് അലറി അവന്റെ ശരീരം ആരോ പതിയെ പുറത്തേക് എടുത്തു. 

ആരാ അത്.. അയ് ശെടാ എന്നെ എന്തിനാ തൊടണേ വിടടോ... ഇയാൾക്കു നാണം ഇല്ലേ ഒരു കുട്ടി വിവസ്ത്രയായി ആയി നിൽക്കുന്നു ചിരിക്കുന്നത് കണ്ടോ. 

ഓഹ്. പിന്നെ.. ദേ പിന്നേം ഇത് ആരാ... ഇയാൾക്കു ന്താ മുഖം മൊത്തം മുടി ആണലോ ആരാവോ ന്തോ.? 

അച്ഛന്റെ ചക്കര അല്ലെ! ഹയ്യോ അച്ഛൻ ആയിരുന്നോ.. ശോ.. 

എനിക്ക് അമ്മയെ കാണണം കണ്ണ് തുറന്നപ്പോ മുതൽ നോക്കാൻ തുടങ്ങിതാ അമ്മേ അമ്മേ... 

വേദന അനുഭവിച്ചത് എന്റെ അമ്മ ചിരിക്കുന്നത് ഇവർ ശോ... എന്തൊരു കഷ്ടമാണ്. 

ഏതോ ഒരാൾ വീണ്ടും എന്നെ എടുത്തു കൊണ്ട് പോകുന്നു ഇത് എങ്ങോട്ട് ആവോ...  ദേ  ദേ.. എന്റെ അമ്മ അതെ ശബ്‌ദം. 

പെട്ടന്ന് ചിരിക്കാൻ അറിയാത്തത് കൊണ്ട് ഞാൻ കരഞ്ഞു... അമ്മയുടെ അരികിൽ കൂടെ ചേർന്ന് ഇരുന്നപ്പോൾ ന്താ ഒരു സുഖം. 

ദൈവമേ നന്ദി.... 

കട്ട്‌... it.. എന്റെ കുളി സീൻ ഹഹ ബാക്കി പിന്നെ വരാം... 

എല്ലാവർക്കും ചോറി.. ഞാൻ വൈകി പോയില്ലേ എനിക് അറിയാമായിരുന്നു എനിക് ബേണ്ടി കാത്തിരിക്കുന്നു ന് ശോ... 

അതെ..ഏതോ വെള്ള ഡ്രസ്സ്‌ ഇട്ട ചേച്ചി എന്നെ പിടിച്ചു ഏതോ പെട്ടിയിൽ ഇട്ടു.. ഹോ എന്തൊരു ചൂട് ആയിരുന്നുവോ എന്ന് അറിയോ.. അത്കൊണ്ട് ആണേ ഇങ്ങോട്ട് വരാൻ പറ്റിയില്ല. 

ദേ.. ഇന്നലെ എന്നെ എടുത്തേ ഉള്ളു പുറത്തേക്... ആവോ. 

ഞാൻ ഇപ്പോ അമ്മടെ കൂടെ ചേർന്ന് കിടക്കുവാണ്, അമ്മ ഇങ്ങനെ എന്നെ ചേർത്തി പിടിച്ചു തലയിൽ തഴുകി, കവിളിൽ മുത്തം തന്ന് വീണ്ടും മാറോട് ചേർത്തി പിടിക്കുമ്പോ വീണ്ടും വീണ്ടും ഉറങ്ങി പോവാ.. പറ്റുന്നില്ല ഈ അമ്മടെ ഒക്കെ ഒരു കഴിവ്.. 

അങ്ങനെ ഒരു ഉറക്കം കഴിഞ്ഞു നിക്കുവാ, വയറു കാലി ആയപ്പോ എനിക് പോലും അറിയാതെ എവിടെ നിന്നോ എന്റെ ഉള്ളിൽ നിന്ന് നല്ല പോലെ സൗണ്ട് അലറി. ഇത് എന്താവോ.. ഇങ്ങനെ കരയാൻ? 

പിന്നെയാണ് മനസിലായെ അതാണ് വിശപ്പിന്റെ അലാറം ആണേ എന്ന്. പിന്നീട് മനസിലായി കരഞ്ഞാൽ എല്ലാം കിട്ടുമെന്ന് സത്യം ആയിട്ടും  അറിയാൻ പാടില്ല ഞാൻ കരയുന്നത് അല്ല വരുന്നതാണ്. 

അങ്ങനെ കരഞ്ഞു പാലും കുടിച്ചു വയറും ഫുൾ ആയിട്ട് അമ്മയുടെ തഴുകലുമായി അടുത്ത ഉറക്കത്തിലേക് വീണു കൊണ്ടരിക്കുകയാണ് അപ്പോഴാണ് ഏതോ ഒരു  സ്വർഗ്ഗത്തിലെ കട്ടുറുമ്പ് വന്ന് എന്നെ പൊക്കി... 

എടാ.. തെണ്ടി മഹാ പാപി എന്നെ വിടാടാ.. നിന്നെ ഞാൻ പിന്നെ ന്താ വിളിക്കേണ്ട എന്ന് എനിക് അറിയാൻ പാടില്ല. 

കരഞ്ഞു നോക്കി.. അയാൾ എന്നെ വിടുന്നില്ല.. ഇടയിൽ എന്തൊക്കയോ പറയുന്നുണ്ട്. 

എന്റെ മോൻ കരയല്ലേ ട്ടോ.. ഈ മാമന്റെ ചക്കരെ അല്ലെ ഇതേ ഇത് കണ്ടോ.. ഇതാണ് മിട്ടായി വേണോ. 

ഹോ നിന്നെ ഞാൻ കണ്ണിന്റെ അടുത്ത് കൊണ്ട് വച്ചിട്ട് വേണോ എന്നോ.. നിന്നെ കൊല്ലും ഡാ മാമൻ തെണ്ടി. ഞാൻ ഒന്ന് വലുതവാട്ടെ. 

പിന്നെ ഒന്നും നോക്കിയില്ല അവസാനത്തെ അടവും എടുത്തു... മുഖത്തിലേക് ടാർഗറ്റ് ചെയ്ത് സർവ ശക്തിയും എടുത്ത്.. പമ്പ് ചെയ്തു വിട്ടു.
"ഉണ്ണി മൂത്രം നല്ലത് അല്ലെ " ഇരിക്കട്ടെ ഇവന്  ഒരു മ്യമാൻ വന്നിരിക്കുന്നു. 

പിന്നെ ഒന്ന് നോക്കിയില്ല നല്ല അസൽ ചിരി വച്ചു കൊടുത്ത കൊണ്ട് എന്നെ ഒന്നും ചെയ്യാതെ അമ്മടെയിൽ കൊടുത്തു.  ഹാവു... 'വയറിനു എന്താ ആശ്വാസം '. 

അങ്ങനെ വീണ്ടും പാൽ ആയി, കൊഞ്ചൽ ആയി, ഉറക്കം ആയി.. ആരുടെയൊക്കെയോ കൈയിൽ ഞാൻ ഇങ്ങനെ മാറി മാറി കളി പന്ത് പോലെ ചുറ്റി. 

ഇറ്റ് ബേയ്! 

തിരക്കുകൾ ഒക്കെ കഴിഞ്ഞു രാത്രിയുടെ നിലാ വെളിച്ചത്തിൽ ഞാൻ പതിയെ കണ്ണുകൾ തുറന്നു. 

ആരുമില്ല!! എല്ലാവരും പോയിരിക്കുന്നു  ഹാവു.. അയ്യേ ഇവർ ന്താ എന്നെ എഴുനെല്പിച്ചിട്ട് കിടക്കുന്നെ. പിന്നെ ഒന്നും നോക്കിയില്ല നല്ലയൊരു കരച്ചിൽ തന്നെ കൊടുത്തു... 

അച്ഛന്റെ മുഖത്തെ പരിപ്രാന്തി കണ്ടപ്പോ ചിരി വന്നു. പക്ഷെ അപ്പോഴും സ്നേഹം തുളുമ്പുന്ന കരങ്ങൾ എന്നെ എടുത്തു കൊണ്ട് താലോലിച്ചപ്പോൾ അമ്മടെ മുഖം കണ്ട് വിഷമായി.
പാവം..ഞാൻ കാരണം ഉറക്കം പോയി അമ്മടെ.. 

വീണ്ടും വയറു ഫുൾ ആയി അമ്മടെ തലോടിൽ ചാഞ്ഞു. കട്ടിയുള്ള പുതപ്പിന്റെ ഉള്ളിൽ ചാഞ്ഞു അങ്ങനെ  എന്റെ കണ്ണുകൾ പതിയെ ചാഞ്ഞു..... 

പുതിയ ഒരു ദിനത്തിനായി.... 

നാളെ ഞാൻ വീണ്ടും വരും.. കട്ട്‌ ഇറ്റ്...  
©aravinthbalakrishna




Comments

Popular Posts