പരിപ്പുവടയും മുത്തശ്ശനും, പിന്നെ ഞാനും!.

എന്താടാ ഇങ്ങനെ തിന്നു കൊണ്ടരിക്കുന്നെ? 

ഓഹ്! പരിപ്പുവട.. നോക്കിക്കോ വയറു വേദനിച്ചു നീ ഇരുന്നു കരയും. ഇങ്ങനെ ഒക്കെ തിന്നുവാൻ പാടുവോ? 

ഓഹ്.. ഒന്ന് പോയെ പറയുന്ന ആൾ ഒന്ന് കഴിക്കാത്ത പോലെ ആണല്ലോ? 

ഞാൻ കഴിക്കും പക്ഷെ നിന്നെ പോലെ ഇതിനോട് ഇത്രേ ആർത്തി ഇല്ല ഹേ... 

പോയെ .. പോയെ കണ്ണ് വയ്ക്കാതെ. 

ഉവ്വ്!പോയി തരാം.. 

ഹഹഹ........ 

എല്ലാവരോടും എന്നോട് ചോദിക്കുന്ന ഒരു ചോദ്യം ഇന്നും ഉണ്ട് എന്താടാ ഇത്രേ പരിപ്പുവടയോട് ഇഷ്ടം? 

ചോദിക്കുന്നവരോട് ഒരു പരിപ്പുവട വാങ്ങി തരുവോ എന്ന് ഞാൻ വീണ്ടും ചോദിക്കും എന്നോട് ഹാ കളി. 

അത് ഇന്നും ഇന്നലെയും തുടങ്ങിയത് അല്ല മാഷേ അതിനു കുറച്ചു കാലത്തെ പഴക്കം  ഉണ്ടെന്നേ!

ഏറെ കുറെ നേരെ...... പിന്നോട് പോയാൽ അതായത് രണ്ടായിരത്തി പതിനാലാം വർഷം. എന്റെ പതിനാലാം വയസിൽ ഒരു വൈകുന്നേരം സ്കൂൾ വിട്ടു വരുന്ന എന്നോട് പെട്ടന്ന് ഒരു കരച്ചിലോടെ എന്റെ ചേച്ചി പറഞ്ഞു. 

മുത്തശ്ശൻ പോയെടാ..  

കരഞ്ഞപ്പോൾ അറിയില്ലായിരുന്നു ഇനി ഒരിക്കലും കുറെയേറെ പൊതിയുമായി ഇനി മുത്തശ്ശൻ വരില്ലെന്ന്. എന്റെ കുട്ടികാല ഓർമകളെ വിസ്മയമാക്കിയ എന്റെ മുത്തശ്ശൻ എന്നെ വിട്ട് പോയി എന്ന്... 

അന്ന് വൈകുന്നേരം തന്നെ അമ്മയും എല്ലാവരും കൂടി അങ്ങ് തമിഴ്നാട്ടിലേക്കു പോയി. മുത്തശ്ശൻ അവിടെ ആണ്. ചിരി മാത്രം കണ്ടു വളർന്ന ആ സ്ഥലത്തെ ആദ്യമായി ഞാൻ അന്ന് കണ്ടു  കരഞ്ഞു കണ്ണുകൾ
 വീങ്ങിയ ചെറിയ കുട്ടിയെ പോലെ തോന്നി ഓർമകളിൽ ഇന്നും മായാത്ത ആ സന്ദർഭം. 

എല്ലാവരും കരയുന്നു.. മുത്തശ്ശൻ ഒന്നും മിണ്ടാതെ അങ്ങനെ കിടക്കുന്നു.   ആരൊക്കെയോ വരുന്നു പോവുന്നു, കാണുന്നു കുറച്ചു നേരം മൗനമായി നോക്കി നിന്ന് കൊണ്ട് പടി കടന്ന് പോവുന്നു. ഞാൻ മുത്തശ്ശനെയും നോക്കി അങ്ങനെ ഒരു ഓരത്തു ചാരി നിൽക്കുന്നു.. 

അന്ന് രാത്രി മുത്തശ്ശനെ കൊണ്ട് പോയില്ല രാവിലെ ആവട്ടെ എന്ന് തീരുമാനം. വൈകുന്നേരം കഴിച്ച മിൽക്ക് ബിക്കിസ് ഉം ഒരു ചായയും മാത്രം. അന്ന് രാത്രി അങ്ങനെ  മാമന്റെ മക്കളും, പിന്നെ എന്റെ ഏട്ടനും... കുറെ സംസാരിച്ചു എപ്പോഴോ ഉറങ്ങി പോയി... രാവിലെ എണീറ്റ ഉടൻ പല്ലുതേച്ചു അങ്ങോട്ടേക്ക് ഓടി... 

വയറു കാലി!..  ചായ കുടിക്കാറില്ല രാവിലെ വീണ്ടും ആരൊക്കെയോ വരുന്നു പോവുന്നു... ഏകദേശം  പതിനൊന്നര മണി കഴിഞ്ഞിരുന്നു . മുത്തശ്ശനെ എടുത്തു കൊണ്ട് ശ്‌മശാനത്തിലേക്. വീണ്ടും ഒരു നോക്കു കാണുവാൻ എല്ലാവരും പിന്നാലെ.... 

ഇലക്ട്രിക് ശ്മാശാനത്തിലേക് മുത്തശ്ശനെ കയറ്റിവിടുമ്പോഴും  വയറു കാളുന്നുണ്ട്, കണ്ണുകൾ നിറഞ്ഞു ഒഴുകുന്നും ഉണ്ട്. പതിയെ മുത്തശ്ശനെ വിട്ട് തീയിലേക് കണ്ണും നട്ട് കൊണ്ട് ഞാൻ ഒരു ഓരത്തു ആരോടും ഒന്നും പറയാതെ ഇരുന്നു.  വിശപ്പും, മുത്തശ്ശനും അങ്ങനെ മാറി മാറി എന്നെ വേദനിപ്പിച്ചു. 

മുത്തശ്ശാ.. എന്ന് മനസിൽ അങ്ങനെ പറഞ്ഞു കൊണ്ടരിക്കുന്ന നിമിഷം. അതാ.. വരുന്നു ദൈവ ദൂതനെ പോലെ സൈക്കിൾ ഉരുട്ടി കൊണ്ട് ചായകാരൻ. എനിക് അല്ല എന്ന് അറിയാം എന്നാലും ഒരു പ്രതിഷ അത്ര തന്നെ. 

പെട്ടന്ന്  ആണ് എന്റെ മുന്നിലേക്ക്  ഒരു ചായയും രണ്ടു ചെറിയ "പരിപ്പുവടയും " വന്നത് ഒന്നും നോക്കാതെ  വായിലേക്ക് ഇട്ടു കൊണ്ട് ഞാൻ മാനത്തേക് നോക്കി ഇരുന്നത് ഇന്നും എനിക് ഓർമയാണ്. ഒരു പക്ഷെ അന്ന് മുതൽ എന്റെ മുത്തശ്ശനും, പരിപ്പുവടയും എനിക് ഒന്ന് ആണ്. 

ജീവിതത്തിൽ വിശപ്പടക്കിയ മുത്തശ്ശൻ അന്നും എന്നെ വിശപ്പടക്കി.. അന്ന് മുതൽ പരിപ്പുവട എന്റെയും ആത്മബന്ധമായി വളർന്നു വന്നു. 

പരിപ്പുവടയും മുത്തശ്ശനും, പിന്നെ ഞാനും. 

ആത്മബന്ധമാണ് രണ്ടിനോടും. കഥകൾ ഒരുപാട് ഉണ്ട് പറയുവാൻ. (തമാശ അല്ല ഒന്നും എന്റെ ജീവിതവും എന്റെ മുത്തശ്ശനും അത്രേ പ്രിയപ്പെട്ടത് ആണ്. പിന്നെ എന്റെ പരിപ്പുവടയും. ആർക്കും അറിയാത്ത എന്റെ കൊച്ചു ആത്മബന്ധ കഥ ).  

നന്ദി 
Aravinth Balakrishna

Comments

Post a Comment

Popular Posts