Quarantine

 ......

അടച്ചിട്ട ജനാലകൾ തുറക്കുന്നില്ല.. അടഞ്ഞു കിടന്നോട്ടെ അതാ നല്ലത് എന്തിനാ വെറുതെ.. മറ്റുള്ളവരെയും ഭയപ്പെടുത്തുന്നേ!.

ഹാ.... മുന്നോട്ട് നടന്നു കലണ്ടറിലെ ഇന്ന് മുതൽ പതിനാലാം നാൾ അടയാളപ്പെടുത്തി. 

ഇനി കുറച്ചു ദിവസം പണി എടുക്കണ്ട ഒറ്റയ്ക്കു ഇരിക്കാം... ഹാ സുഖം. 

ഇന്ന് ഒന്നാം നാൾ..  രാവിലെ മുതൽ എന്നെ ഇവിടെ എത്തിച്ചതിന്റെ കാരണങ്ങൾ അറിയാൻ ഉള്ള വിളി ആയിരുന്നു ഓരോതരുടെയും അതുകൊണ്ട് സമയം പോയത് അറിഞ്ഞില്ല തീരെ. പിന്നെ സമയത്തിന് ഭക്ഷണവും എല്ലാം സുഖം. 

ഇന്ന് രണ്ടാം നാൾ.. പതിയെ എണിറ്റു പണി ഇല്ലാത്തോണ്ട് മൊബൈൽ കുത്തി ഇരുന്നു അവിടേം, ഇവിടേം നടന്നു  കുറെ സീരീസ് കണ്ട് തീർത്തു... കൊഴപ്പമില്ലാതെ പോയി. 

ഇന്ന് മൂന്നാം നാൾ..  പതിയെ എണിറ്റു എന്തോ രാവിലെ കുറെ. മിസ്സ്‌ called അമ്മേടെ ആണ്.  എന്താ അമ്മേ.?  ഈ രാവിലേ തന്നെ? അല്ലടാ എന്റെൽ ഈ ടച്ച്‌ ഫോൺ ഒന്നൂല്യ അപ്പോ നിന്നെ വിളിക്കാ നു വച്ചു. ഓഹ് പോയിട്ട് രണ്ടു ദിവസം അല്ലേ ആയിട്ടുള്ളു എന്ന ഇപ്പോ.. ഓഹ്. പിന്നെ മൊബൈൽ കുത്തി തീർത്തു. ..... .

... ...... ....

ഇന്നേക്ക് ഏഴാം നാൾ ആയി.. വല്ലാതെ ഒറ്റപെട്ട അവസ്ഥ ആരൊക്കെയോ കാണണം എന്ന് ഒരു തോന്നൽ.  ആരൊക്കെയോ എന്നെ വിളിക്കുന്ന പോലെ. വാതിലിന്റെ മുന്നിൽ വരെ പോയി തുറക്കാൻ മനസു വരുന്നില്ല കഷ്ടിച്ച് പിടിച്ചു ഇരുന്നു കഴിയിപ്പിച്ചു. 

ഇന്ന് പത്താം നാൾ.. പറ്റുന്നില്ല.. എന്ത് എടുത്താലും അമ്മ അമ്മ എന്ന് തന്നെ വരുന്നു. ഒറ്റയ്ക്കു എന്തോ ആരൊക്കെയോ എന്നെ തള്ളിയിടുന്നു പേടിയാവുന്നു... വീണ്ടും.. ഭക്ഷണം ഇറങ്ങുന്നില്ല. അമ്മനെ വിളിച്ചാലോ.. വേണ്ട പാവം കരയും. 

കുറെ വീഡിയോ call വിളിച്ചു കഴിഞ്ഞിരുന്നു.

 ആരും ശ്രദ്ധിക്കുന്നില്ല.  അമ്മടെ മിസ്സ്‌ called മാത്രം കുറെ. ഒന്ന് കാണണം എല്ലാവരേം... ദേ എല്ലാവരും എന്റെ മുന്നിൽ സ്വപ്നം ആയിരുന്നോ.. 

വയ്യ തീരെ വയ്യ... വിശക്കുന്നു.  ഒറ്റപെട്ട അവസ്ഥ ഇനി ഒരു  നിമിഷം പോലും ഇരിക്കാൻ വയ്യ. വേണ്ട പോവണ്ട... ഞാൻ ഇല്ല... എനിക്ക് വയ്യ... 

അമ്മ അമ്മ... അലറി.. അച്ഛൻ എവിടെ... 

പാതിമൂന്നാം നാൾ.. നാളെ ഞാൻ ഇവിടെ നിന്ന് ഇറങ്ങും.. പക്ഷെ എനിക്ക് നെഗറ്റീവ് ആയില്ലെങ്കിലോ.. വേണ്ട പേടിക്കണ്ട ഒന്നും ആവില്ല. അമ്മേ നെ കാണാം, അച്ഛനെ കാണാം എല്ലാവരേം. 

പക്ഷെ എനിക്ക് വന്നാലോ... വേണ്ട വേണ്ട. കണ്ണുകൾ ചുഴിഞ്ഞു.. പോയി.. ഞാൻ ഇല്ല. 

രാവിലെ കണ്ണ് തുറന്നു.. ഡോക്ടർ മൊബൈലിൽ  വിളിച്ചു.  സാമ്പിൾ എടുക്കാൻ ആളു വരും. പേടിക്കണ്ട ഒന്നും ഉണ്ടാവില്ല. ധൈര്യമായിട്ട് ഇരിക്കു.

റിസൾട്ട്‌ വന്നു.. നെഗറ്റീവ് ആണ്. പക്ഷെ പക്ഷെ പോവാൻ ഒരു പേടി.. നാട്ടിൽ ഇറങ്ങാൻ ഒരു പേടി ഡോക്ടറെ...  ഒന്നൂല്യ പേടിക്കണ്ട വീട്ടിലേക് പോയിക്കൊള്ളൂ ആരും ഒന്നും ചെയ്യില്ല. 

അമ്മേ.. അമ്മേ... അമ്മേ നെ ഒന്ന് കെട്ടി പിടിച്ചോട്ടെ കണ്ണുകൾ നിറഞ്ഞു. അച്ഛാ.. എടി കുഞ്ഞോളെ. 

അച്ഛാ..എനിക്ക്  നെഗറ്റീവ് ആയി അച്ഛാ... 

അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...... 


(പേടിക്കണ്ട ക്രീറ്റിവിറ്റി ആണേലും. ഇങ്ങനെ സംഭവിക്കാം എല്ലാവർക്കും )


Keep social distancing, wear mask  #staysafe

അതെ ഒരു വഴി ഉള്ളു....

(Quarantine)


 ©aravinthbalakrishna


 


Comments

Popular Posts