ഫയിസ!

 

അമ്പലത്തോൽ തറവാട്ടിലെ നെല്ലുകുത്തിയുടെ മകൾ "ഫയിസ".

"ഫയിസ "... വീണ്ടും വീണ്ടും ആ ശബ്‌ദം കാതിൽ കേട്ട് ഉണരുന്നത് ആണ് ശീലം.അന്നും പതിവ് തെറ്റിക്കാതെ ആ ശബ്‌ദം വന്ന് എത്തി.

അമ്മയുടെ മുഖം ഒന്ന് വാടി പോയോ എന്ന് ഞാൻ ഓർത്തു. അതെ ഞാൻ നെല്ലുകുത്തിയുടെ മകൾ തന്നെയാണ് അതിനു എന്തിനാണ് അവർ ഇങ്ങനെ വിളിച്ചു കുവുന്നത് എന്തോ?

മീൻകാരൻ മുതൽ....മൺ ചട്ടി വിൽക്കുവാൻ വരുന്ന തള്ള വരെ വിളിച്ചു കൂവും.

മേലേ ഉള്ള പുതപ്പ് മാറ്റിയിട്ട് ഒന്ന് എണിറ്റു മെല്ലെ മുടി ഒന്ന് ചികികൊണ്ട് അടുക്കള തിണ്ണയിലേക് നടന്നു കേറി. മുന്നോട്ട് പോവും തോറും ആഴ്ചയിൽ പതിവുള്ള വീടിന്റെ അകത്താളം മുതൽ പിന്നാലെ വരെ ഉള്ള വെള്ളത്തിന്റെ റൂട്ട് മാപ് തെറ്റിക്കാതെ കുടത്തിൽ നിന്ന് ഒഴുകുന്നുണ്ട്.

അമ്മയുടെ അരയെടുപ്പിന്റെ മീതെ ഭംഗി യായി ഇരിപ്പുണ്ട്..ഹും.

ഇന്ന് അമ്മ പാവം....ചത്തു പണി എടുക്കും..

അതെ...ഫർസാനയുടെ മകൾ ഫയിസയുടെ ജീവിതം ഇങ്ങനെയാണ്..പറയാനും ഒന്നും ഇല്ല ഇങ്ങനെ ഒക്കെ തന്നെ ആണ്.

സ്കൂൾ പോകണം ആനുവൽ ഡേ ആണ്............പോകണം.

....

നെറ്റിത്തടത്തിൽ ഇത്തിരി പൗഡർ ഇട്ട് കണ്ണിൽ ചെറുതായിട്ട് ഒന്ന് കണ്മഷി എഴുതി. മുടിയിലേക് ഒരു തട്ടവും ഇട്ട് സ്കൂൾ യൂണിഫോം ഇട്ട്..ഇറങ്ങി ഞാൻ.

അമ്മക് പണി ആണ് ഇടയ്ക് ഇടയ്ക് എന്തൊക്കെയോ ശബ്‌ദം വരുന്നുണ്ട്  ഞാൻ ഒരു നീട്ടി വിളിയിൽ എല്ലാം ഒതുക്കി കൊണ്ട് വച്ച കഞ്ഞിയും കുടിച്ചു..ആ കുന്നിൻ  പുറത്തെ ഓലകൊണ്ട് മേഞ്ഞു ഇരുന്ന വീട്ടിൽ നിന്ന് ഇറങ്ങി..

അതെ എന്റെ വീട് തന്നെ ആണ്..അമ്മയുടെ അകെ ഉള്ള സമ്പാദ്യം!.

പതിയെ ഇറങ്ങി നടന്നുകൊണ്ട് ഇട വഴിയിലൂടെ കേറി....ആരൊക്കെയോ മൊബൈലും പിടിച്ചു കാതിൽ ഹെഡ്സെറ്റ് തിരുകി ഓടുന്നുന്നുണ്ടായിരുന്നു.ഇവരൊക്കെ എന്തിനാവോ ഇങ്ങനെ ഓടുന്നെ..ശരീരം നന്നാവാൻ ആണോ?. അങ്ങനെയെങ്കിൽ എന്റെ അമ്മയുടെ ശരീരം എന്നെ നന്നായത് തന്നെ.

കുന്നിൻ മുകളിലേക് ഓരോ വട്ടവും ഇരു കുടങ്ങളുമെന്തി നടക്കുമ്പോൾ അമ്മയെത്രെ വട്ടം വേദനിച്ചു കരഞ്ഞു കാണും...?

ഓരോന്ന് ആലോചിച്ചു നടക്കുമ്പോൾ നടത്തതിന്റെ ചലനം കുറയും. ആരെങ്കിലും കൂടെ നടക്കുവാൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ എപ്പോഴും ആഗ്രഹിക്കും.

പക്ഷെ. ആരും ഇല്ല!അതാണ് നല്ലത് പരിഹാസ ചിരിയിൽ നിന്ന് എനിക്ക് മാറി നടക്കുവാൻ ആണ് ഇഷ്ടം തെറ്റുകളെ വീണ്ടും വീണ്ടും എടുത്ത് കഴുകി അടിച്ചേൽപ്പിക്കുന്ന സമൂഹത്തിന് മുന്നിൽ ഞാൻ എന്നും  ഒരു നെല്ല്കുത്തിയുടെ മകൾ തന്നെ.

നടത്തതിന്റെ വേഗത ഇച്ചിരി അധികം വേഗത്തിലാക്കി കൊണ്ട്..സ്കൂളിന്റെ പ്രവേശനകാവടവും കടന്ന് കേറി.

എന്റെ സ്കൂൾ അധികം വലിപ്പം ഒന്നുമില്ല താനും പക്ഷെ എന്തോ ഈ സ്കൂൾ നല്ല ഇഷ്ടാ...ചെറുപ്പം മുതൽ ഇവിടെ തന്നെ പഠിച്ചത് കൊണ്ട് എന്തോ? ദിവസവും ഈ കാര്യം ഞാൻ കയറുമ്പോൾ ഓർത്തു പോവും....പക്ഷെ ഒന്ന് ഉണ്ട്..

എട്ടാം ക്ലാസ്സിൽ നിന്ന് ഒൻപതാം ക്ലാസ്സിലേക് പോവുമ്പോൾ ഇംഗ്ലീഷ് മീഡിയത്തിലേക് പോകണം എന്ന്  ഉണ്ടായിരുന്നു പക്ഷെ മാധവൻ മാഷ് അച്ചയിട്ട് പറഞ്ഞു

"നിനക്ക് മലയാളം മീഡിയം മതി എന്ന് "

ഇംഗ്ലീഷ് സാർ ഹ..ദുഷ്ടൻ..എനിക്ക് ഇഷ്ടല്ല..അയാളെ ഓർക്കുന്നത് പോലും.

പിന്നെ ആകെ  ഇഷ്ടം സീത ടീച്ചറെ മാത്രം..

"മലയാളത്തിന്റെ അധ്യാപിക ".

നടന്നു കയറിയതും ടീച്ചറെ കണ്ടപ്പോ സന്തോഷമായി..ടീച്ചറെ എന്ന് വിളിച്ചു കൊണ്ട് അങ്ങോട്ട് ഒന്ന് പോയി.

ഹാ..നീ വന്നോ..നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് വാ... എന്താ ടീച്ചറെ?

നീ എന്തെങ്കിലും പരിപാടിയിൽ പേര് കൊടുത്തിട്ടുണ്ടോ?

ഇല്ല!..  അത് നന്നായി!. നീ ഇന്ന് പ്രസംഗ മത്സരത്തിൽ പങ്കെടുക്കണം.

വേണ്ട ടീച്ചറെ. എനിക്ക് ഒന്നും അറിയത്തില്ല വെറുതെ ഞാൻ എന്തിനാ ക്ലാസ്സിന്റെ പേരും കളയുന്നെ?

വേണ്ട..വേണ്ട. ഈ മുഷിഞ്ഞ ഡ്രസ്സ് ഇട്ടു കേറിയാൽ പിന്നെ എല്ലാവരും കുവി വിളിക്കും എന്നെ.

കുട്ടി നീ ചെയ്യും.നിനക്കു മലയാളം നന്നായിട്ട്  അറിയാം അത് മതി കേറി സ്റ്റേജിലേക് പോണം  പറയണം അത്രേയുള്ളു.


വേണോ ടീച്ചറെ? വേണം.


"11.30 am 12.30pm. വരെ ആണ് അത് കഴിഞ്ഞു ..ഉച്ചഭക്ഷണതിന് വിടും.നീ  റെഡി ആയിക്കോ.

ടീച്ചറെ എന്താ പറയണ്ടേ?

അത് അവർ പറയും അപ്പോ ഓരോന്ന് ഉണ്ടാക്കി പറഞ്ഞ മതി.

ഹും! ശരി ടീച്ചറെ.

മനസിൽ ഓരോന്ന് അടി തുടങ്ങിയിരുന്നു.മനസ് ഒക്കെ ആകെ വിഷമത്തിൽ  ആണ്. ഇന്ന് ഉച്ചഭക്ഷണം ഇല്ല താനും.

വിശന്നിട്ട് ഇരിക്കണം ഇനി വൈകുനേരം അമ്മ എന്തെങ്കിലും കൊണ്ട് വന്നാൽ ആയി അല്ലാതെ ഇനി എന്താണ്. പടച്ചോനെ  സ്റ്റേജിൽ കേറുമ്പോ തല ചുറ്റി വീഴല്ലേ.

സ്റ്റേജിൽ ഓരോ കലാപരിപാടികൾ നടക്കുന്നു. മോഹിനിയാട്ടവും,ഭാരതനാട്ട്യാവും തുടരുന്നു.

ഇനിയും കുറച്ചു സമയം ഉണ്ട്. മെല്ലെ നടന്നു കൊണ്ട് ആൽമരത്തിന്റെ ചുവട്ടിൽ പോയി ഇരുന്നു. ചെറുതായിട്ട് ഒന്ന് കാറ്റു വീശിയപ്പോൾ മുടിയിഴകൾ അങ്ങോട്ടും ഇങ്ങോട്ടും ഉഴഞ്ഞു ഒന്ന് ആടി. വിയർപ്പിന്റെ കണങ്ങൾ മുഖത്തു ഒട്ടിപിടിച്ചുയിരുന്നു.

എല്ലാവരും കളർ ഡ്രസ്സ് ഇട്ടിരിക്കുന്നെ ഞാൻ ഇട്ടില്ല..യൂണിഫോം തന്നെ ഇട്ടു വന്നു. എന്റേൽ വേറെ ഇല്ല എന്ന് അല്ല പക്ഷെ ഉള്ളതിൽ നല്ലത് ഇത് തന്നെ എന്ന് തോന്നി.

സാരമില്ല...അമ്മ പോയിട്ടുണ്ടാവും വീട്ടിൽ നിന്ന് .ഇപ്പൊ ഏകദേശം അവിടെ തുടങ്ങിട്ടുണ്ടാവും ആ തറവാട്ടിൽ നെല്ല്കുത്തി ആണേലും അമ്മ എല്ലാം ചെയ്യും,ഇതേ ചെയ്യൂ എന്ന് ഒന്നും ഇല്ല  അടുക്കള പണി തൊട്ട് തമ്പുരാൻ ന്റെ വെറ്റില്ല തുപ്പുന്ന കിണ്ടി വരെ ചിലപ്പോ കഴുകേണ്ടി വരും.ചില രാത്രിയിൽ അമ്മയുടെ മടിയിൽ തലവച്ചു ഉറങ്ങുമ്പോൾ കൈയിലെ തഴമ്പുകൾ മുടിയിഴകളെ തഴുകും. ചിലപ്പോ കണ്ണീർ മുടിയെ നനയിക്കും. ഓരോ ദിവസവും..വൈകുനേരം അമ്മ കൊണ്ട് വരുന്ന പഴകിയെ ചോറിനു വേണ്ടി ഞാൻ കാത്തിരിക്കും എത്രെ എത്രെ ദിനങ്ങൾ കടന്നു പോയി.

അന്നും ഇന്നും അമ്മയ്ക് ഒരു മാറ്റവും ഇല്ല ഞാനും കൂടെ പോവണം എന്ന് ഉണ്ട് പക്ഷെ അമ്മ വേണ്ടെന്നു പറയും.ചിലപ്പോ ഒറ്റ വരിയിൽ എല്ലാം ഒതുക്കും.

"അവിടെ കഴുകൻ കണ്ണുകൾ ഉണ്ട് "

അതിന്റെ അർഥം മനസിലായിലെലും ഞാൻ ഒന്നും മിണ്ടില്ല.  അയൽകാരോട് അധികം മിണ്ടാതില്ല,മിണ്ടിയാൽ തന്നെ ഓരോന്ന് പറഞ്ഞു ബഹളം ഉണ്ടാകും. പിന്നെ എല്ലാവരും നോക്കി നിൽക്കേ വായിൽ നല്ല വാർത്തമാനം മാത്രേ അവർ പറയു. എന്തിനാ...അതിനു ഒന്നും വേണ്ട.പറയുവാണേൽ ഒരുപാട് ഉണ്ട്.

അയ്യോ സമയം പോയാലോ...ഓരോന്ന് ആലോചിച്ചു ഇരുന്നിട്ട്.  ദിവസവും ഇത് തന്നെ ആണോ ആലോചന എന്ന് ഞാൻ എന്നോട് തന്നെ ചോദിക്കാറുണ്ട്.

പതിയെ സ്റ്റേജിന്റെ മുൻവശത്തേക് കേറി അവിടെ അനൗൺസ്‌മെന്റ് തുടങ്ങിയിരുന്നു.

"പ്രസംഗ മത്സരത്തിൽ പങ്കെടുക്കുവാൻ ഉള്ള വിദ്യാർഥികൾ  മാധവൻ മാഷിന്റെ കൈയിൽ പേരും,ക്ലാസ് ഡിവിഷനും കൊടുക്കുക ".

ഞാൻ മെല്ലെ നീങ്ങി...പുറകു വശത്തേക് നടന്നു. അതാ ആരും ഇല്ലാതെ ഒഴിഞ്ഞു കിടക്കുന്ന കസേരയുടെ മുൻ വശത്തു നിരയായി  രണ്ടു പേർ വരിയിൽ നിൽക്കുന്നു.

ഹം അതേനെ...ആ പഠിപ്പി ടെ നിൽപ് കണ്ട അറിയാം എല്ലാം വട്ടവും അവൾക് തന്നെ കിട്ടാറുള്ളു. അവളെ മാത്രം പങ്കെടുപ്പിച്ചു അവൾക് മാത്രം സമ്മാനം നൽകുന്ന ഒരു വിചിത്ര മത്സരമാണ് ഇവിടുത്തെ പ്രസംഗം.

എന്റെ ഉഴം എത്തിയപ്പോ മാഷ് എന്നെ  ചരിഞ്ഞു നോക്കി.

നീ എന്താ ഇവിടെ?

സാറെ പങ്കെടുക്കാൻ വന്നതാണ്!.

നിയോ?

അതെ സാർ. വെറുതെ എന്തിനാ സമയം കളയുന്നെ? സാരമില്ല ഇനി ഇല്ല വർഷവും ആരും ഇല്ലാത്തത് കൊണ്ട് ആണ് അവൾക് സമ്മാനം കിട്ടുന്നെ എന്ന് ചീത്ത പേര് മാറട്ടെ.

ഹാ..പേര് പറ? 

ഫയിസ ഫർഹാനാ!

ങേ! അച്ഛന്റെ പേര്?അല്ലെ പറയാ.

എനിക്ക് അച്ഛൻ ഇല്ല.

ഹും! എങ്ങനെ ഉണ്ടാവാൻ?? ഹി ഹി...ആ കൊച്ചിന്റെ മോൾ ആണല്ലേ.

എന്റെ മുഖം വാടിയോ..ഏയ്  പതിനാലു വർഷങ്ങളായി കേൾക്കുന്ന വേദത്തിനു എന്തിനാ ഇപ്പൊ ഒരു പുച്ഛം...ഓരോ കാരണങ്ങളെ.. മനസിൽ പറഞ്ഞു കൊണ്ട്  വീണ്ടും ഒരു ചോദ്യം അങ്ങോട്ട് ഇട്ടു.

സാർ..ടോപ്പിക്ക്?

ഹ...സ്റ്റേജിൽ കേറുമ്പോ പറയും. അവിടെ എവിടെങ്കിലും പോയി ഇരിക്ക്!.

മിണ്ടാതെ...സ്റ്റേജിന്റെ മുൻ വശത്തു വന്ന് കൊടിമരത്തിന്റെ കൂടെ ഒന്ന് ചാഞ്ഞു നിന്നു.

ഇന്ന് അവൾ വന്നിട്ട് ഇല്ല തോന്നുന്നു ഇല്ലെങ്കിൽ എന്നെ കണ്ടപാടെ വന്നനേ. പാറു! കറുത്തവളാ എന്നെ പോലെ.ന്റെ അമ്മടെ കൂടെ പണിയെടുക്കുന്ന സുജ ചേച്ചിടെ മോൾ.

ഹും...ഓരോ അസുഖമേ....പടച്ചോനെ....

സ്റ്റേജിൽ കലാപരിപാടികൾ അരങ്ങേറുന്നു ശബ്ദവും...വിശപ്പും എല്ലാം കൂടെ ന്റെ സമനില തെറ്റിക്കുമോ എന്ന് ഒരു തോന്നൽ  ഇല്ലാതില്ല.

പെട്ടന്നാണ് മൈക്കിൽ പേര് വിളിച്ചത്. പുറകിലേക് ചെല്ലാൻ ആണ്.

ഞാൻ മൂന്നാമത്തെ കോണ്ടെസ്റ്റ് ആണ്.സൊ അവിടെ പോയി വെയിറ്റ് ചെയ്യണം തോന്നുന്നു.

മെല്ലെ നീങ്ങി.......

ആര്യ കയറി കഴിഞ്ഞിരുന്നു സ്റ്റേജിലേക്.

മാധവൻ മാഷ് അലറുന്നുണ്ട് അവിടെ ഇരുന്ന്.

ആര്യ...റൂൾസ്  അറിയാമല്ലോ

മുഴുവനും ടോപ്പിക്ക് ബേസ്ഡ് ആയിരിക്കണം..തെറ്റിക്കരുത്...മാർക്ക് കുറയുന്നത് ആയിരിക്കും.

ഓക്കേ സാർ.

ടോപ്പിക്ക് ഇതാണ്...

"മൊബൈൽകൊണ്ട് ഉള്ള നല്ലതും,ചീത്തയും "

പ്രസംഗ രൂപത്തിൽ പറയുക.

അവൾ തുടങ്ങി....എന്തോക്കെയോ വിളിച്ചു അലറുന്നുണ്ട്.

സമരം ചെയ്യുന്ന പോലെ  വാക്കുകളെ കൊല്ലുന്നുണ്ട്  എന്ന് എനിക്ക് തോന്നി.

ഇടയ്ക്...എവിടെയോ വാക്കുകൾ പിഴച്ചു. വീണ്ടും ഉച്ചരിച്ചു കൊണ്ട് അവൾ മലയെ തുക്കിയ പോലെ ഉള്ള അട്ടഹാസവും കൂടെ ചേർത്തി വാക്കുകൾ അവസാനിപ്പിച്ചു. കയ്യടിയുടെ ശബ്ദങ്ങൾക് ഇടയിൽ അവൾ തലയുർത്തി എന്നെ നോക്കി പുച്ഛിച്ചു എന്ന് തോന്നുന്നു...മെല്ലെ ഇറങ്ങി പോയി.

അടുത്തതായി... ശരൺ കേറി.

ഒരു പാവം ചെക്കൻ ആണ് എന്ന് മാത്രം അറിയാം എന്നോട് മിണ്ടിയിട്ട് ഇല്ല പക്ഷെ കണ്ടിട്ടുണ്ട്.

അവനുള്ള..ടോപ്പിക്ക് സാർ പറഞ്ഞു തുടങ്ങി.

പത്തു വർഷത്തിനുള്ള അപ്പുറമുള്ള ഇന്ത്യയുടെ വളർച്ചയും, പതർച്ചയും.

അവന്റെ..നല്ല രീതിയിൽ ഉള്ള ശബ്ദതത്തിൽ തുടങ്ങിയിരുന്നു.

അബ്ദുൽ കാലം സാറിന്റെ അംഗ്നി സാക്ഷി കടന്നു വന്നിരുന്നു. മിസ്സെയിലുകളും...,ചൈനയുടെ കുതന്ത്രങ്ങളും..ഇന്ത്യയുടെ വളർച്ചയും..കലർന്നു വന്നിരുന്നു..കേൾക്കാൻ തന്നെ ഒരു രസം.ഇന്ത്യ എന്ന രാജ്യത്തിന്റെ മഹിമയിൽ ഞാൻ അവന്റെ വാക്കുകളിൽ അറിയിക്കുന്നുണ്ടായിരുന്നു. ജി ഡി പിയുടെ വളർച്ചയും..താഴ്ചയും അവൻ...എടുത്തു പറഞ്ഞിരുന്നു. പതിയെ വാക്കുകളെ സ്വാതന്ത്രനാക്കി കൊണ്ട് അവൻ അവസാനിപ്പിച്ചു........

അടുത്തത് എന്റെ ഉഴം!

തീകനലിലേക് വിഴുന്ന ഒരു ഉറുമ്പിന്റെ രോധനം ആയിരുന്നു എനിക്ക് ആ സമയത്തു.

ങേ! ഉറുമ്പ് എങ്ങനെ തീകനലിൽ വിഴുന്നേ..ഹാ എന്തെങ്കിലും.... മനസിൽ ഓരോന്ന് ആലോചിച്ചു സ്റ്റേജിന്റെ  സ്റ്റെപ്പുകൾ കഴിഞ്ഞത് അറിയാതെ കാല് ഒന്ന് എടുത്തു വച്ചതും.

ധും! താഴേക്കു കാൽ കുത്തി മടങ്ങി വീണു ഇല്ലെങ്കിലേ എന്റെ മുഖം കണ്ടാൽ എരിഞ്ഞു വിഴുന്ന ഇവരുടെ മുന്നിലേക് ഇത് കൂടി കിട്ടിയപ്പോൾ പിന്നെ പറയണ്ട എല്ലാം ശുഭം.

എന്റെ മനസ് മൊത്തം ശുന്യം തന്നെ.

എങ്ങനെയോ എണിറ്റു നടന്നു മൈക്കിന്റെ മുന്നിൽ എത്തിയതും...എല്ലാവരുടെയും പരിഹാസ ചിരിയിൽ...ആഴ്ന്നു പോയിരുന്നു.

എത്രെ കണ്ടിരിക്കുന്നു...ജനിച്ച മുതൽ തുടങ്ങിയതാ ഇവരൊക്കെ.

സൈലന്റ് പ്ലീസ്! സ്റ്റുഡന്റ്‌സ്.

ഹും! ഫയിസ. തനിക്ക് റൂൾസ്  എല്ലാം അറിയാം എന്ന് വിചാരിക്കുന്നു. അവസാനത്തെ കോണ്ടെസ്റ്റ് ആണ്. മൂന്നു പേർക്കും വിത്യസ്ത ടോപ്പിക്ക് തന്നു കൊണ്ട് ആണ് ഇന്ന് വിജയിയെ  തീരുമാനിക്കാൻ ഞങ്ങൾ ഒരുങ്ങിയത്.

അവസാനത്തെ ടോപ്പിക്ക്..

"ജീവിതത്തിന്റെ രൗദ്ര ഭാവങ്ങൾ അടങ്ങിയ മുഖം."തുടങ്ങാം. സൈറോൺ മുഴങ്ങി.

ആദ്യം തന്നെ എല്ലാവർക്കും നമസ്കാരം അറിയിച്ചു കൊള്ളുന്നു.പിന്നെ എന്നെ കൊണ്ട് പറ്റും  എന്ന് പറഞ്ഞു ഇങ്ങോട്ട്  പറഞ്ഞു വിട്ട സിത ടീച്ചറെയും, നെയിം കൊടുക്കുവാൻ പോയപ്പോൾ  നിന്നെ കൊണ്ട് പറ്റുമോ എന്ന് പരിഹസിച്ച മാധവൻ മാഷിനെയും  മനസിൽ ധ്യാനിച്ചു കൊണ്ട് ഞാൻ എന്റെ പ്രസംഗം തുടങ്ങുകയാണ്.


"വരികൾ മരിക്കുന്നു ഇതാ

ഭാവങ്ങൾ ചിരിക്കുന്നു ഇതാ

പരിഹാസമായി പുഞ്ചിരിക്കുന്നു ഇതാ

ഈ ലോകം എൻ മുന്നിൽ തന്നെയിതാ...."


നാലുവരികളുടെ അർത്ഥങ്ങളിലേക് പോകുവാൻ എന്റെ മനസ് വല്ലാതെ തുടിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നുന്നു.ചിട്ടയോടെ പ്രസംഗികുവാൻ അല്ല ഞാൻ വന്നത്. എന്തെങ്കിലും പറയണം എന്ന് തോന്നി...

പക്ഷെ.. ദേ അവിടെ ഇരിക്കുന്ന മനുഷ്യന്റെ മുഖത്തിലെ പുച്ഛം കണ്ടപ്പോൾ പറയണം എന്ന് തോന്നി.

രൗദ്ര ഭാവങ്ങൾ ഞാൻ തന്നെയാവുന്നു ഇത്രയും കാലം ജീവിച്ചതിൽ എനിക്ക് എന്റെ മുഖം തന്നെയാണ് ഇന്നും ഭാവങ്ങളുടെ സൃഷ്ടി ആയി തോന്നുന്നത്.

സ്കൂളിന്റെ പടിയിലേക് ആദ്യമായി കയറി വന്നപ്പോൾ!.. അപ്പുറത്തെ വീട്ടിലെ ഒന്നാം ക്ലാസ്സ്കാരി  കുട്ടി എന്നെ നോക്കി വിളിച്ചത് എനിക്ക് ഇന്നും ഓർമയുണ്ട്.

നെല്ല്കുത്തി..എന്ന്  വാവിട്ട അക്ഷരങ്ങൾ മാറിപോയെങ്കിലും ലക്ഷ്യം തെറ്റിയില്ല അതേയാൾ ഇന്നും ദേ എന്റെ മുന്നിൽ കസേര വലിച്ചിട്ട് ഇരുന്നു എന്നെ നോക്കി പരിഹസിക്കുന്നു.

പക്ഷെ...ആന്ന് ഉന്നം തൊടുത്തു വിട്ട പരിഹാസത്തിന്റെ ചുള വിത്തുകൾ ഇന്ന് എന്റെ അടുത്ത് വേവില്ല കാരണം....

അമ്പലത്തോൽ തറവാട്ടിലെ നെല്ല്കുത്തിയുടെ മകൾ ഫയിസ ആണേലും  പരിഹാസങ്ങളുടെ മുഖത്തോട് നോക്കി പുഞ്ചിരിക്കുവാൻ...ആ നെല്ല്കുത്തി എന്നെ പഠിപ്പിച്ചിരുന്നു.

അതെ..എന്റെ അമ്മ തന്നെയാണ്.

ഫർഹാനാ...എന്താണ്  നെല്ല്കുത്തിക്ക് ഒരു ന്യൂജനറേഷൻ പേര് എന്ന് ആണ് ചിന്തിക്കുന്നതിൽ തെറ്റ് ഇല്ല.

അതെ..പതിനാറാം വയസിൽ ചോര കുഞ്ഞു മായി പുമുഖത്തുനിന്ന് ആട്ടി  ഇറക്കി വിട്ടപ്പോൾ അവൾക്  അകെ ഉണ്ടായിരുന്ന പിൻബലം  നാട്ടിൽ ഗുണ്ട എന്ന് അറിയപ്പെട്ടിരുന്ന തന്റെ ഭർത്താവ് മാത്രമായിരുന്നു.പ്രേമം ഇപ്പോ മുള്ളിലും മുളക്യ്ക്കും എന്ന് ആണലോ ചൊല്ല്.

അങ്ങനെ....കുന്ന് കേറിയ അവൾക്  രണ്ടാം നാൾ തന്നെ തന്റെ ഭർത്താവിനെ നഷ്ടപ്പെടുകയും...ഉച്ച വെയിലത്തു റോഡിൽ വെട്ട് ഏറ്റു കടക്കുന്ന ഭർത്താവും, കൈയിൽ രണ്ടു ദിവസം മാത്രമായ കുഞ്ഞും.

ഊഹിക്കാൻ പറ്റുന്നുണ്ടോ...ആ രൗദ്ര ഭാവം...

പിന്നീട് അങ്ങോട്ട്..ആട്ടലുകളും, കാറിച്ചു തുപ്പുന്ന വിധത്തിൽ ഉള്ള വാക്കുകളും കൊണ്ട്  അയൽക്കാരും, കവലകാരും ആഘോഷിച്ചപ്പോൾ എന്റെ...നെല്ല്കുത്തി അന്നും എന്നെ നെഞ്ചോട്ട് ചേർത്ത് പിടിച്ചു ഒരു നേരത്തെ ആഹാരത്തിനു വേണ്ടി തെണ്ടി തിരിഞ്ഞിട്ടുണ്ട്.

പ്രസംഗത്തിൽ എന്ത് കഥ എന്ന് വിചാരിക്കുന്നവർക്..ടോപ്പിക് നു വേറെ ഒരു എക്സാമ്പിൾ പറഞ്ഞു തരുവാൻ എനിക്ക് ആകില്ല..താനും.

പട്ടിണി കിടന്നപ്പോഴും ആരെയുംകൊണ്ട് ഒരു പിടി അരി വാങ്ങിട്ടു വരുവാൻ എന്റെ അമ്മ ഉപദേശിച്ചിട്ടില്ല ഇന്നും.

"ചോദിച്ചാലും തരില്ല.. നെല്ല്കുത്തിക്ക്  മോഷ്ടിച്ചുടെ "

മറ്റുള്ളവരുടെ പണം അപഹരിച്ചു  തിന്നുന്നവന്റെ ഭാര്യക്ക്  എന്തിനാണ്  ഒരു പിടി അരി.

ആരോ..തുപ്പിയ വെള്ളം കുടിച്ച എല്ലാം മാറും എന്ന് പറയുന്ന സമഹുത്തിന് മുന്നിൽ ഒരു പിടി അരി ചോദിച്ചാൽ അടിച്ചു കൊല്ലുന്ന സമഹുത്തിനെ എന്റെ  നെല്ല്കുത്തി നേരത്തെ തിരിച്ചു അറിഞ്ഞു കാണും.

വയസു പോലും നോക്കാതെ പിച്ചി ചിന്തി മൃഗങ്ങളെ പോലെ  പെൺകുട്ടിയെയും വലിച്ചു കീറുമ്പോഴും മനസിലെ ആധി ആണ് ഓരോ ഭാവവും  .ആ ഭാവമാണ്  എന്റെ അമ്മ.....എന്നെ ജനിപ്പിച്ചു കഴിഞ്ഞു  രണ്ടാം നാൾ അറിഞ്ഞു കാണും.

ഭർത്താവ് ഇല്ലാത്ത..വീടിന്റെ  കോലായിൽ അന്തിഉറങ്ങുവാൻ വരുന്ന പൂവാലന്മാരുടെ മുന്നിലേക് വാകത്തി നീട്ടി കൊണ്ട് എന്റെ അമ്മയുടെ ഒരു വചനമുണ്ട്.

"കറി കഷ്ണം അരിയുവാൻ ഇതിനു ഭാഗ്യം ഇല്ല പക്ഷെ  ചോരയുടെ മണം ഇതിന്റെ ആയുസ് ആണ് "

എന്ന്..രാന്തൽ വിളക്കിന്റെ നിലാവെളിച്ചതിൽ  വിളിച്ചു പറഞ്ഞു..കരഞ്ഞു കണ്ണ് കലങ്ങി നിൽക്കുമ്പോഴും  തലയിൽ മുണ്ട് ഇട്ട് ഓടുന്ന കുറെ ആൺ തരികളുടെ ശബ്‌ദം കേൾക്കാം"

എന്റെ അമ്മയുടെ രൗദ്രം തന്നെയാണ് ഞാൻ.

മനസിന്റെ ആഴത്തിലേക് ഇനി എത്രെ തന്നെ ആഴത്തിലേക് നിങ്ങൾ ശരം വിട്ടാലും എന്റെ  മനസ് പിടയ്ക്കില്ല.

വിശപ്പിന്റെ മുന്നിൽ മാത്രം തോറ്റു പോകുന്നവർ ആണ് ഞാനും എന്റെ നെല്ല്കുത്തിയും.

അതെ..അമ്പലത്തോൽ തറവാട്ടിലെ  നെല്ല്കുത്തിയുടെ മകൾ. "ഫയിസ ".

ജീവിതം രൗദ്രം കൊണ്ട് മാറ്റി എഴുതുന്നവൾ.

കലങ്ങിയ കണ്ണുകൾ..തുടച്ചു കൊണ്ട്.. വാക്കുകൾ കിട്ടാതെ പതറി ഞാൻ.

ഇതെല്ലാം കേട്ട് നിന്ന എല്ലാവർക്കും...നന്ദി അറിയിച്ചു കൊണ്ട് നിർത്തുന്നു.

ഫയിസ..... ഒൻപതാം ക്ലാസ് മലയാളം മീഡിയം.

വാക്കുകൾ നിർത്തി...ഇറങ്ങി...നിശബ്‌ദം പിന്നെ പതിയെ കൈ അടികൾ...ഉയർന്നു.

ഞാൻ അതൊന്നും നോക്കാതെ സീത ടീച്ചറുടെ അടുത്തേക് ഓടി..കെട്ടി പിടിച്ചു.

നന്നായി മോളെ ഇത് നിനക്കു പറയാൻ ഉള്ള അവസരം തന്നെയാണ്.അതിനു വേണ്ടി തന്നെയാണ് ഞാൻ നിന്നെ അയച്ചതും.

കലങ്ങിയ കണ്ണുകൾ തുടച്ചു കൊണ്ട് ടീച്ചറുടെ അടുത്തു നിന്ന് മാറി...പൈപ്പിലെ വെള്ളം കുടിക്കുവാൻ നീങ്ങി...

മാധവൻ മാഷ്! സ്റ്റേജിലേക് കേറി...

പ്രിയപ്പെട്ട സ്റ്റുഡന്റ്‌സ്.ഇവിടെ പ്രസംഗ മത്സരം അവസാനിച്ചിരിക്കുകയാണ്.ഇനി സമ്മാനധാനത്തിലേക് കടക്കുകയാണ് അതിനായി പ്രിയപ്പെട്ട. ഹെഡ്മിസ്റ്റേഴ്സ് നെ ക്ഷണിച്ചു കൊള്ളുന്നു.

ഫസ്റ്റ് പ്രൈസ്..ഗോസ് ടു.. ശരൺ ഫ്രം.. 9th സ്റ്റാൻഡേർഡ്  ഇംഗ്ലീഷ് മീഡിയം.

2nd പ്രൈസ് ഗോസ് ടു..ആര്യ.ഫ്രം..9th ഇംഗ്ലീഷ് മീഡിയം.

ആൻഡ് 3rd. പ്രൈസ് ഗോസ് ടു..ഫയിസ. ഫ്രം 9th മലയാളം മീഡിയം.

നിങ്ങളുടെ കൈഅടികൾ ആണ് അവരുടെ പ്രചോദനം. എല്ലാവരും അവർക്കു വേണ്ടി ക്ലാപ് ചെയ്യൂ............ .....

എന്താടോ മാധവ..ഇത്.

നീ ആ മൈക്ക് ഇങ്ങോട്ട് തന്നെ ഞാൻ പറയാം. എന്താ ചെയ്യണ്ടേ എന്ന്.

സങ്കേതിക തകരാറുകൾ മൂലം പ്രൈസ് ലിസ്റ്റ് മാറി പോയതാണ് എന്ന് അറിയിച്ചു കൊള്ളുന്നു.

എനിക്ക് അറിയാം നിങ്ങളുടെ മനസ്. ചെറിയ പ്രായത്തിൽ തന്നെ ഇങ്ങനെ പറയുവാൻ ഉള്ള അവളുടെ മനസ് അത്രേതോളം വലുതായിരിക്കണം.

ഒന്നാം സമ്മാനം വാങ്ങുന്നതിനായി....

ഫർഹാനയുടെ മകൾ ഫയിസയെ  സ്റ്റേജിലേക് ക്ഷണിക്കുന്നു.

കരഞ്ഞു കലങ്ങിയ കണ്ണുമായി അവൾ സ്റ്റേജിലേക്...കേറി  ഹെഡ്മാസ്റ്ററിൽ നിന്നും സമ്മാനം വാങ്ങുമ്പോൾ ഞാൻ വിറയ്ക്കുന്നുണ്ടോ എന്ന് എനിക്ക് തോന്നി പേടിയുടെ അല്ല.

ചിലപ്പോ ആദ്യമായി വാക്കുകളിലൂടെ ജയിച്ചപ്പോൾ ആയിരിക്കണം.

മോളെ..ഇതിൽ ക്യാഷ് പ്രൈസ് ഉണ്ട് അമ്മയുടെ കൈയിൽ  കൊടുക്കണം ട്ടോ.

ഞാൻ പതിയെ നേരെ പോയത് സീത ടീച്ചറുടെ അടുത്തേക് ആണ്.

ടീച്ചറെ...? ഇതിൽ എത്രെ രൂപ ഇണ്ട് എന്ന് നോക്കിയേ?

250 രൂപ!.

എന്നാ എത്രെ കിലോ അരി കിട്ടും..ടീച്ചറെ?


ടീച്ചറുടെ കണ്ണുകൾ കലങ്ങിയോ എന്തോ..എന്നെ കെട്ടി പിടിച്ചു കുറെ കരഞ്ഞു..ആദ്യമായി..വേറെ ഒരാൾ എന്നെ കെട്ടി പിടിച്ചു കരയുന്നു.


..............അവസാനിച്ചു............................


Comments

  1. Just awesome.....
    My dearest frnde 😘😘😘😘

    ReplyDelete
  2. Wow..... it's really Touching.......deep....and awesome 👌🏻👌🏻👌🏻🖤🖤🖤🖤🖤

    ReplyDelete

Post a Comment

Popular Posts