ആക്‌സ!

 

കണ്ണാടിയുടെ മുൻ വശം നന്നായി തേഞ്ഞിരിക്കുന്നു. എപ്പോ വേണമെങ്കിലും പൊട്ടിപോവാൻ ചാൻസ് ഉണ്ട്.

ഇത് ഞാൻ എത്രെ വട്ടമാണ് നിന്നോട് പറയുക നിന്റെ ചെവിക്കു ആണ് ആദ്യം മരുന്ന് ഒഴിക്കേണ്ടത്. സ്വയം പഴിക്കണോ എന്നോട് തന്നെ?

അമ്മ!!!!!

അച്ഛനോട് പറഞ്ഞു ഇതൊന്ന് ശരിയാക്കണം. ഉടുത്ത ഡ്രസ്സ്‌ പോലും നേരെ കാണാൻ പറ്റുന്നില്ല. പൊട്ട് ഒന്ന് നെറ്റിയിൽ വയ്ക്കുവാൻ പറ്റുന്നില്ല മൊത്തം  പൊട്ടി നിക്കുവല്ലേ ഇത്.

എങ്ങനെ കാണുവാൻ? ഹും! പുരാതന കണ്ടുപിടിത്തം അല്ലേ ഇത് മാറ്റാനും പറ്റാത്തില്ല, കളയാനും പറ്റത്തില്ല.

അമ്മ കേൾക്കുന്നുണ്ടോ?

അഹ് ഡി.. പെണ്ണെ!

നീ വല്ലോം വന്നു കഴിക്കുന്നുണ്ടോ?

ഇല്ല!

അച്ഛനോട് പറഞ്ഞു ഇത് ഒന്ന് ശെരിയാക്കാൻ പറഞ്ഞേക്ക്.

അഹ്.. പിന്നെ അമ്മേ  ഞാൻ പള്ളിയിൽ പോയിട്ട് അച്ഛനെ കണ്ടിട്ടേ വരു. ഇച്ചിരി നേരം വൈകും ട്ടോ.

ഹാ.. അച്ഛനോട് ചോദിച്ചു നോക്ക്  ആഹ്  ചിട്ടി ടെ കാര്യം.. മനസിലായോ?

അഹ്!

ബാഗും തൂക്കി ഇറങ്ങി.

അല്ല ഞാൻ ഇത് എങ്ങോട്ട് ആണ് പോവേണ്ടത്? ഞാൻ അത് ആലോചില്ല ലോ.

ഹാ സാരമില്ല എങ്ങോട്ട് എങ്കിലും പോവാം.

ബാഗ് നേരെ തോളിലേക്  ഇട്ട് വേഗത്തിൽ നടന്നു.

പെട്ടന്നു വെള്ള വസ്ത്രം ഇട്ട കുറെ ആളുകൾ വന്നു അവളെ പിടിച്ചു കൊണ്ട് പോയി.

വിടടോ.. വിടടോ.. എന്നെ. പ്ലീസ് എന്നെ വീടു ഞാൻ എന്താ ചെയ്തേ നിങ്ങളോട്..?

അവളുടെ ശബ്ദങ്ങൾ  ചിതറി!.

അവളേം കൂട്ടി അവർ ഏതോ റൂമിലേക്കു ചെന്നു!.

അച്ചോ! ഇത് കണ്ടോ  ഇവള് ബാഗും തൂക്കി രക്ഷപെടാൻ നോക്കി, കൈയോടെ പിടിച്ചു കൊണ്ട് വന്നു.

അതിനു അവൾ രക്ഷപെട്ടത് അല്ലാലോ.

ഹം! ശരി നിങ്ങൾ പോയിക്കൊള്ളൂ.

മയങ്ങി ടേബിളിൽ കിടക്കുന്ന അവളെ നോക്കികൊണ്ട് എന്തോ അച്ഛൻ  ചെറുതായിട്ട് ഒന്ന് വിതുമ്പി.

മെല്ലെ അവളുടെ അടുത്തേക് നീങ്ങി കൊണ്ട് അവളുടെ തലമുടിയിഴകൾ ഒതുക്കി കൊണ്ട് അവളെ എഴുനേൽപ്പിച്ചു.

അല്പ്പം വെള്ളം മുഖത്തിലേക് തെളിച്ചു.

ദേ മോളെ എണീക്.

ആക്‌സ!!  കവിളിൽ ഒന്ന് തട്ടിയപ്പോൾ ചെറുതായിട്ട് ഒന്ന് അവൾ അനങ്ങി കൊണ്ട് കണ്ണുകൾ തുറന്നു.

അച്ചോ! ഇത് ഞാൻ ഇവിടെ? എനിക്ക് എന്താ പറ്റിയെ? ഞാൻ ഇവിടെ കിടക്കുന്നെ?

അയ്യേ! ഞാൻ ഇത് എന്തിനാ ഈ വെള്ള ഡ്രസ്സ്‌ ഇട്ടിരിക്കുന്നെ?

അച്ചോ പറ എനിക്ക് എന്താ ഉണ്ടായേ? ചിരിച്ചു കൊണ്ട് എന്തോ.. അവൾ പതുങ്ങി.

എനിക്ക് അറിയാം!. ഞാൻ  രക്ഷപെടാൻ പോയത് ആണോ? ആയിരിക്കണം.

ദേ ഈ വെള്ള ഡ്രെസ്സും, പൊട്ടും കണ്ട മനസിലാവാത്തില്ലയോ എനിക്ക്! ഹ്ഹി.. ഹ്ഹി.

മോളെ ഒന്നുല്ല റൂമിലേക്കു പോയിക്കൊള്ളൂ. ഉച്ചയ്ക്ക് ഉള്ള കഞ്ഞി ഞാൻ കൊണ്ട് വരാം മോൾ പോയി കിടന്നോ.

ഇന്ന് ഞായറാഴ്ച ആണ്! പോയിക്കൊള്ളൂ.

ശെരി അച്ചോ! അഹ് പിന്നെ അമ്മ ചിട്ടി ടെ കാര്യം ചോദിക്കാൻ പറഞ്ഞിരുന്നു.

അതൊക്ക ഞാൻ ശരിയാക്കാം. മോൾ പോയി കിടന്നോളു.

പാവം അല്ലെ അച്ചോ!!

ഹാ നീ വന്നായിരുന്നോ? അതെ ഇപ്പോ.

എനിക്ക് അറിയത്തില്ല! ഞായറാഴ്ച പറഞ്ഞാൽ ഇപ്പോ എനിക്ക് പേടി ആണ് ഓരോ ദിനം കഴിയും തോറും അവളെ കുറിച്  ഓർത്തു ഉള്ള ഒരു വേവലാതി എന്റെ മനസിൽ എത്രെയോ വട്ടം മിന്നി മായുന്നുന്നുണ്ട്.

അല്ല അച്ചോ ശരിക്കും ആ കൊച്ചിന് എന്താ പറ്റിയത്?

അത് ഒരു കഥയാണ് അവൾക്കും എനിക്കും മാത്രം അറിയുന്ന ഒരു വേറിട്ട കഥ.

................
1997 ജൂൺ 22

പതിവ്  ഞായറാഴ്ച പോലെ രാവിലെ തന്നെ പലിശകാരുടെ നീണ്ട നിര തന്നെ ആയിരുന്നു  വീട്ടിന്റെ മുന്നിൽ.

അന്ന് ഞാൻ പള്ളിയിൽ തിരക്കുകൾ  നിന്ന് ഇറങ്ങി ഒരു ആവശ്യത്തിന് വേണ്ടി പുറത്തേക് നടന്നു. ഇട വഴിയിലൂടെ നടന്നു മെല്ലെ നടക്കുമ്പോഴാണ് പതിവ് കാഴ്ച പോലെ അല്ലാതെ ജോസഫിന്റെ വീടിന്റെ മുന്നിൽ ഒരു ആൾക്കൂട്ടം. മനസിന്റെ ആഴത്തിൽ ഒരു നോവ് പടർന്ന പോലെ ഞാൻ കുട മടക്കി കൊണ്ട് അങ്ങോട്ട് ചെന്നു പക്ഷെ അന്ന് എന്തോ അവിടെ നടന്നിരുന്നുവെന്ന് എനിക്ക് മനസിലായി.

പക്ഷെ എന്റെ മനസിന്റെ പരിമിതികൾക് അപ്പുറം ഉള്ളത് ആയിരുന്നു ആ കാഴ്ച.

കീറി പതിഞ്ഞ വസ്ത്രങ്ങളുമായി രണ്ടുപേർ ചോര വാർന്നു കിടക്കുന്നു.

അത് ആക്‌സയുടെ മമയും, പപ്പയും ആയിരുന്നു ദുരുഹ മരണത്തിൽ പോലീസും, സർക്കാർ പോലും ആത്മഹത്യയാക്കി അതിനെ തിരിച്ചു വിട്ടു. ഒരു പക്ഷെ അങ്ങനെ ആവണം കാരണം പലവരുടെയും നാവിൽ നിന്ന് ആ ശ്രുതി ഒഴുകുന്നുണ്ടായിരുന്നു.

കടം താങ്ങാനാവാതെ രണ്ടുപേരും വിഷം കുടിച്ചു മരിച്ചുവെന്ന് ആണ് അറിയപ്പെട്ടത് പക്ഷെ ആ വിഷം വേറെ ഒന്നും അല്ലായിരുന്നു.

"ഫോർമാലിൻ" പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വന്നതും സത്യമായിരുന്നു. എല്ലാം എല്ലാം സത്യമായിരുന്നു പക്ഷെ എനിക്ക് എന്റെ മനസിനെ വിശ്വസിക്കാൻ പാടായിരുന്നു അതിനു ഒരു ഉത്തരം സ്കൂളിലെ ബാഗും ചേർത്തി പിടിച്ചു ആരുടെ മുഖത്തു നോക്കണം എന്ന് പോലും അറിയാതെ കരയുന്ന ആ ചെറു ബാലിക തന്നെ ആയിരുന്നു.

ബോഡി കടന്നതിന്റെ ചുറ്റും രക്തം വാർന്നിരിക്കുകയാണ്. അവിടെയായി കുറെ കണ്ണാടി ചില്ലുകളും പൊട്ടി ചിതറിയിട്ടുണ്ട്.

മരണത്തിലേക് തള്ളിയിട്ട കാരണം എത്രെ തന്നെ ആലോചിച്ചിട്ടും ഒരു എത്തും പിടിയില്ലായിരുന്നു. ഒരുപാട് ചോദ്യങ്ങൾക് മറുപടി പോലെ.. കുറച്ചു ഡേയ്‌സ് മുന്നേ

ഞാൻ ജോസഫിനെ കണ്ടിരുന്നു. എന്തിനാണ് നീ ഇത്രേം കടം വാങ്ങി കൂട്ടുന്നത് എന്ന് ചോദിച്ചപ്പോഴും ഒരു പുഞ്ചിരിയോടെ തള്ളി കളഞ്ഞു കൊണ്ട് ഒരു ഉത്തരമായിരുന്നു.

അച്ചോ ഞങ്ങള്ക്ക്  ജീവിക്കണം എന്റെ മകളക്ക് വേണ്ടി.

വീണ്ടും വീണ്ടും ആ വാക്കുകൾ എന്തോ എന്നെ വേറെ ഒരു തലത്തിലേക് എത്തിച്ചിരുന്നു.

മരണത്തിനു ശേഷം ഒരു ദിവസം ആക്‌സയെ ഞാൻ പള്ളിയുടെ മഠത്തിലേക് കൊണ്ട് വന്നിരുന്നു.

അവളോട് ഞാൻ കാര്യം ചോദിച്ചു കൊണ്ടിരുന്നു. പലിശകാരുടെ ശല്യം കൊണ്ട് ആണോ എന്നൊക്കെ പക്ഷെ അവളുടെ മറുപടി വിത്യസ്തമായിരുന്നു.

അവരൊക്കെ  അപ്പാടെ  ഫ്രണ്ട്സ് അഹ്.. അതെ ഉത്തരം തന്നെ ആയിരുന്നു അവരുടെ പക്കൽ നിന്നും.

പക്ഷെ എന്തിനു വേണ്ടിയാണ് അവർ ആത്മഹത്യാ ചെയ്തത് എന്ന ചോദ്യത്തിന് ഉത്തരം ഞാൻ കണ്ടെത്താൻ അന്ന് തീരുമാനിച്ചു.

ആത്മഹത്യാ എന്ന് എഴുതി തള്ളിയ കേസ് ഫയൽ ഞാൻ തുറന്നു.
പക്ഷെ അവസാനം ഞാൻ അത് കണ്ടെത്തി അവരുടെ മരണം ആത്മഹത്യാ അല്ലെന്ന്.

അന്ന് മുതൽ ആക്‌സ അങ്ങനെ ആണ് ഓരോ ഞായറാഴ്ചയും ഇവൾ അവരോട് ആ ചില്ലു പൊട്ടിയ കണ്ണാടിയുടെ മുന്നിൽ നിന്ന് സംസാരിക്കും ഇറങ്ങി സ്കൂൾ ബാഗും ഇട്ടു പോവും വീണ്ടും വന്നു ഉള്ളിലേക്കു കേറി കരയും.
അപ്പനേം, മമ്മയെയും പൊതിഞ്ഞ വെള്ള വസ്ത്രം മാത്രേ അവൾ ഞായറാഴ്ച ധരിക്കു.

അവളുടെ കഥ വേറെ തന്നെയാണ് പേടിയോടെ കാണുന്ന എന്റെ ഓരോ വിചാരങ്ങളും.

അച്ചോ.. ശരിക്കും അവൾക് എന്താ പറ്റിയത് അച്ഛൻ എന്തോ മറയ്ക്കുന്നുണ്ട്! അച്ചോ കള്ളം പറയുന്നത് ബൈബിൾ നു ചേരാത്തതാണ്. ഈ തിരു വസ്ത്രവും ഇട്ടു കൊണ്ട് അച്ഛൻ പറയുന്ന ആ കള്ളം എനിക്ക് മനസിലാവും.

കള്ളം! അതെ ഞാൻ തെറ്റുകാരനാകുന്നു സത്യം തന്നെ എല്ലാവരുടേം മുന്നിൽ നിന്ന് മറച്ച എല്ലാം സത്യങ്ങൾ തന്നെ ഒരു പക്ഷെ നിന്നോട് ഇത് പറഞ്ഞിരിക്കണം എന്ന് എനിക്ക് തോന്നി.

അങ്ങയെ യേശുവേ അങ്ങയുടെ മുന്നിൽ കള്ളം പറയുവാൻ എനിക്ക് ആകില്ല.

അന്ന് അന്നത്തെ മരണം ആത്മഹത്യാ അല്ലായിരുന്നു. സ്വയം മരണം തന്നെ ആയിരുന്നു.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വന്ന ഫോർമാലിൻ ന്റെ അളവ് കുറവ് ആയിരുന്നു  ആ അളവ് മനുഷ്യ ശരീരത്തെ കൊല്ലാൻ ഉള്ള അത്രേ ഇല്ലായിരുന്നു,ജോസഫ് കഴിച്ച മീനിൽ നിന്നാവാം അത്. പക്ഷെ മരണം നടന്നത് ഒരു ചെറിയ ചില്ലു കഷ്ണം മാത്രമായിരുന്നു.

അന്ന് ആക്‌സ രാവിലെ പൊട്ടിയ ചില്ലു മാറ്റാൻ പറഞ്ഞിട്ട് പോയത് കൊണ്ട്  അവളുടെ അമ്മയും പപ്പയും ചേർന്ന് ചില്ലു മാറ്റാൻ നോക്കിയതായിരുന്നു പക്ഷെ കണ്ണാടി ചില്ലു പൊട്ടി തട്ടി കൈ മുറിഞ്ഞു പോവുകയും പിന്നീട് മരണം സംഭവിക്കുക ആയിരുന്നു.

"ഹെമോഫിലിയ "

രക്തം കട്ട പിടിക്കാത്ത അവസ്ഥ അത് രണ്ടുപേർക്കും ഉണ്ടായിരുന്നു. അച്ഛന്റെ ഒരു കരൾ അമ്മക് മാറ്റി വച്ചപ്പോ വന്നതാവും ആ ഒരു രോഗവും കൂടെ എന്നതായിരുന്നു എന്റെ നിഗമനം.

ചില്ലു പൊട്ടി അവരുടെ മേലെലിലേക് വീണതാവം.അന്ന് മുതൽ അവൾ അങ്ങനെയാണ് ഒരു പക്ഷെ വൈകി ആണ് ഞാൻ എല്ലാം തിരിച്ചു അറിഞ്ഞത് എന്ന് മാത്രം.

വർഷങ്ങൾ കഴിഞ്ഞു ഒരു ഞായറാഴ്ച പതിവ് പോലെ അവൾ ഓടി അവളെ പിടി കൂടാൻ പോയപ്പോൾ അവളുടെ കൈ എവിടെയോ  തട്ടി ചോര പൊടിഞ്ഞിരുന്നു അത് പിന്നീട് അവളെ മയക്കത്തിലേക്കും കൊണ്ട് പോയി.

അപ്പാടെ അതെ അസുഖം അവൾക്കും വന്നിരുന്നു. വീണ്ടും വീണ്ടും അവളെ തട്ടി ഉണർത്താൻ പപ്പയും, അമ്മയും അവളുടെ വേറെ ഒരു സ്വാഭാവം ആയി മാറി.

കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന് അവൾ ആ ദിവസത്തെ വീണ്ടും ക്രീയേറ്റ് ചെയ്യും.

സ്വയം ഇറങ്ങി നടക്കും ആ ദിവസം മാത്രം ബാക്കി എല്ലാ ദിവസവും അവൾ നോർമൽ ആണ്.

ആർക്കും അറിയാത്ത ഈ സംഭവം ആണ് ഞാൻ അവളെ ഇത്രേതോളം പൊന്നു പോലെ നോക്കുന്നത്.

പക്ഷെ എനിക്ക് നേരിട്ട പ്രശ്നങ്ങൾ ഒരുപാട് ആണ്. പ്രായപൂർത്തി ആയ ഒരു പെൺകുട്ടിയെ  ഹ്മ്മ്.. ആ പിതാമഹാന് എല്ലാം മനസിലാവും.

അവൾക് ഉള്ള കഞ്ഞി ഉണ്ടക്കട്ടെ നീ പോയിക്കൊള്ളൂ..അവൾ ഒന്ന് ഉറങ്ങിക്കൊള്ളട്ടെ.
...............

ഉറക്കത്തിന്റെ ഇടയിലും.... കണ്ണാടിയുടെ ചില്ലുകൾ അവൾ വാരുകയാണ് ചോര ചിന്നി ചിതറിയ.. ആ കണ്ണാടി ചില്ലുകൾ.

(ഒരു കഥ തന്നെയാണ് പക്ഷെ തികച്ചും ഒരു പെൺകുട്ടിയുടെ കഥയാണ്. ഏത് രീതിയിൽ എടുകുമെന്നു അറിയുകിയില്ല പക്ഷെ ഒരു ജീവിതം ഇങ്ങനെയേയും ഉണ്ട്.)

നിങ്ങളുടെ സ്വന്തം
Aravinth Balakrishna


Comments

Post a Comment

Popular Posts