Forgive Me

 നീ എന്നെ മറന്നിടണം, ഞാനും.പക്ഷേ എന്നെങ്കിലുമൊരുനാൾ നീയെന്നെ ഓർത്തിടുമ്പോൾ നിനക്കായി പുഞ്ചിരി തൂവി ഞാനിവിടെയുണ്ടാവും. 

നീ എന്നെ സ്നേഹിച്ചു എന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്നു വിശ്വസിച്ചുപോയി എന്നൊരു തെറ്റ് ഞാൻ ചെയ്തുവെന്ന് അറിയാം. ജീവിതത്തിലുടനീളം ആരോരുമില്ലാതെ തീർത്ത അഴിക്കുള്ളിൽ കിടന്നു ശ്വാസമില്ലാതെ പിടഞ്ഞു മരിച്ചു ദേഹിമത്രമായി ജീവിച്ചൊരുനാൾ എനിക്കുമില്ലാതില്ലതാനും.

അവിടെയാണ് ഞാൻ നിന്നെ കണ്ടത്, ഒരു ഇളം നിറമുള്ള മഞ്ഞ ചുരിദാറിൽ നീ അങ്ങനെ. കണ്ട നിമിഷത്തിൽ നീ തന്നെയാണ് ൻ്റെ സൗഹൃദത്തിലെ അവസാന വാക്കെന്ന് കരുതിപോയത് ഒരു തെറ്റാണോ? അതോ നിൻ്റെ ഇഷ്ടങ്ങൾക്ക് വേണ്ടി ഞാൻ മാറ്റിവച്ച ൻ്റെ ജീവിതമാണോ നിനക്കായി തെറ്റ് ചെയ്തത്?. അതോ നിൻ്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഞാൻ കാണിച്ചുകൂട്ടിയ അഭ്യാസങ്ങൾ ആണോ നിൻ്റെ ഓർമയിൽ ഞാൻ കാണിച്ച ഒരു തെറ്റായി നീ ധരിക്കുന്നെങ്കിൽ നിനക്ക് തുടരാം. നീ എന്നെ മറന്നിടുക.

ഭൂതകാലത്തെ ഇന്നലെയെന്നവണം മറന്നിടുവാനും വയ്യെൻ്റെ ഈ തലച്ചോറിനിയിന്നും.

"മറന്നിടുവാനും വയ്യ ഒഴിഞ്ഞുപോവനൊരിടം വേറെയില്ലതാനുമെനിക്ക്യിന്ന്. കഴിഞ്ഞതും എന്നെങ്കിലും ഓർത്തിടുകയിന്നെ, പുഞ്ചിരി തൂവി ഇവിടെയുണ്ടാകും ഈ മനുഷ്യനെന്ന ഈ ഞാൻ".


               - അരവിന്ദ് ശശികല ബാലകൃഷ്ണൻ

Comments

Popular Posts