Backward fly -5

 ചിന്തിക്കുന്നതിലും അപ്പുറമാണ് ജീവിതമെന്നു ഒരുപാട് വട്ടം എല്ലാവരും എന്നോട് പറഞ്ഞിട്ടുണ്ട്! പക്ഷെ അതൊന്നും വക വയ്ക്കാതെയാണ്  ഞാൻ ജീവിച്ചതും.

സത്യം പറഞ്ഞ  ഈ മേലെ ഉള്ള ട്രസ്റ്റി എന്നെ ബ്ലാക്‌മെയ്ൽ ചെയ്തില്ലേ  എന്റെ പഴയ റെക്കോർഡ്സ് വച്ചിട്ട്. ഹാ അതിൽ ഒന്നൂല്ല ആകെ ഉള്ളത് ഇച്ചിരി ഭാഗം അപ്പനെ ഒരുപാട് വെറുപ്പിച്ചിട്ടുണ്ട്  ജോലിക് പോവാൻ പറ്റാതെ അന്നും ഒരുപാട് ഞാൻ കരഞ്ഞിട്ടുണ്ട്.

നിങ്ങൾ വിചാരിക്കുന്ന പോലെ എനിക്ക് ഒരു അസുഖവും ഒന്നുമില്ല  ആകെ ഉള്ള ഒരു അസുഖം  "മടി " ആയിരുന്നു.

അത് പിന്നെ ചില ബിടെക്‌കാർക് ഉള്ളതാ ചരിത്രപരമായി ഞങ്ങൾ അങ്ങനെയാണ് പഠിച്ച ജോലി ആയിരിക്കില്ല നമ്മൾ ചെയുന്നത് അത് എന്റെ കാര്യത്തിലും അത് തന്നെ ആയിരുന്നു ശരി.

പഠിച്ചത് ബിടെക് (കംപ്ലീറ്റ് അല്ല ) എന്നാലും ബിടെക്...പക്ഷെ ചെയ്ത ജോലി വിട്ടിൽ കുത്തിയിരിപ്പും പിന്നെ മാസവസാനം  കടയിലേക്ക് പോവും അത് വേറെ ഒന്നും കൊണ്ട് അല്ല.
വാപ്പന്റെ  മില്ലിലെ പണിക്കാർക്ക് ശമ്പളം കൊടുക്കുമ്പോ  കുറച്ചു പൈസ അതിൽ നിന്ന് കയ്യിട്ടു വരാൻ പറ്റും അങ്ങനെ കുറെ നാൾ  പണിയെടുക്കാതെ ജീവിച്ചു പിന്നെ കൊച്ചു കൊച്ചു രാഷ്ട്രിയം ഒക്കെ ആയി ജീവിച്ചു.. പോയി.

അവസാനം  വാപ്പ എന്നെ പിടിച്ചു കെട്ടിച്ചു  അങ്ങനെ ലൈഫ് ഒക്കെ കുളം ആയി വാപ്പാന്റെ മില്ലും നോക്കി നടന്നു അവസാനം ഞാൻ മരിച്ചത് എങ്ങനെ എന്ന് അറിയണ്ടേ...?

അതിനു മുന്നേ വേറെ ഒരു സംഭവം അറിയണം അതായത് ന്റെ കോളേജ് കാലത്ത് പഠിച്ചില്ലേലും രാഷ്ട്രീയപരമായി കുറെ മുദ്രവാക്യങ്ങളും വിളിച്ചു സമരം നടത്തി വന്നിരുന്നു. എന്തിനാ ചോദിച്ചാൽ ഓരോ കാരണങ്ങൾ.

അങ്ങനെ ഒരിക്കൽ ഒരു സമരം പാതാള കുഴി (ഡ്രൈനേജ് ) മൂടാൻ ഉള്ളതിനെ പറ്റി നടന്നിരുന്നു അതിലെ നേതാവ് ഞാനും, അന്ന്  അവിടത്തെ സർക്കാരിനെ കൊണ്ട് അത് അടപ്പിച്ചു. അങ്ങനെ കാലം പോയി
മുദ്രവാക്യങ്ങളുടെ വിളി കുറഞ്ഞപ്പോ   എല്ലാം പഴയത് പോലെ ആയി...

അങ്ങനെ... വർഷങ്ങളുടേ പഴക്കത്തിൽ ഒരു ദിനം രാത്രിലെ  മഴയുടെ ഒഴുകിൽ വീട്ടിലേക് ഉള്ള വഴിയിൽ തെന്നി വീണത് മാത്രേ എനിക്ക് ഓർമ്മയുള്ളൂ.

ബാക്കി എല്ലാം ഞാൻ അറിഞ്ഞത് എന്റെ ആത്മാവ് ആയ ശേഷം ആണ്.  ഒന്നൂല്ല തെന്നി വീണത് ഡ്രൈനേജിലേക് ആയിരുന്നു അത്രേ തന്നെ. അങ്ങനെ സമരം ചെയ്ത് ഞാൻ തന്നെ അതിനു രക്തസാക്ഷി ആകേണ്ടി വന്നു.

ദേ ഇതാണ് എന്റെ റെക്കോർഡ്സ് ഇതിൽ ഒന്നൂല്ല... വെറുതെ പുളു അടിക്കുവാ ആ മേലെ ഉള്ള ആൾ. ഹാ അല്ല ഇതൊക്കെ ഞാൻ ഒറ്റയ്ക്കു പറഞ്ഞിട്ട് എന്തിനാ.

ഹ്മ്മ്!

ഉറങ്ങിയിരുന്നു പക്ഷെ വർഷം ഇങ്ങനെ കടന്നു പോകുന്നത് കൊണ്ട് എന്റെ മുഖത്തിലും, കയ്യും, കാലിലുമൊക്കെ ചർമം  അവിടെ ഇവിടെ ആയിട്ട് മാറുന്നുണ്ട്.

അതോണ്ട് എനിക്ക് ഉറക്കം വരുന്നില്ല.

മുന്നിൽ ഉള്ളതൊക്കെ മാറുന്നു, ചലിക്കുന്നു, പാറ്റകൾ ജനിക്കുന്നു മരിക്കുന്നു. നേർത്ത വെളിച്ചത്തിൽ  മരത്തിലെ കൂട്ടിൽ  ഉള്ള  എത്രെയോ കുഞ്ഞുങ്ങൾ കാണാതെ ആവുന്നു വീണ്ടും വരുന്നു പോവുന്നു.

എനിക്ക് ഇടയ്ക് ഇടയ്ക് തണുക്കുന്നു, ചിലപ്പോ ദേഹം മൊത്തം വിയർക്കുന്നു ചിലപ്പോ തണുത്തിട്ട് വിറച്ചുകൊണ്ട് ഒരു നിമിഷം പറ്റാതെ നിശബ്ദനായി പോവുന്നു.

ഞാൻ ഇതൊക്കെ പറയുന്നത് ഇരുന്നു കൊണ്ട് ഒന്നും അല്ല കേട്ടോ ഞാൻ ഓടുകയാണ് ഓരോ നിമിഷം കഴിയുമ്പോഴും ഞാൻ മാറി കൊണ്ടരിക്കുകയാണ്.

വേഷം മാറുന്നു , കഴിക്കുന്നു, പോവുന്നു, വരുന്നു, ബാത്‌റൂമിലേക് പോകുന്നു പോകുന്നു, കിടക്കുന്നു.. ഇടയ്ക്ക് എപ്പോഴോ എനിക്ക്  രണ്ടു മൂന്ന് വട്ടം എനിക്ക് വയർ ഇളകിയത് കൊണ്ട്  ഹോസ്പിറ്റൽ മാത്രം കണ്ടായിരുന്നു.

പിന്നെ റോഡ്, മല, ജീവിതം , അതിവേഗ ബുള്ളറ്റ് ട്രെയിൻ , മരങ്ങൾ ഉണങ്ങുന്നു, വീണ്ടും പുനർജനിക്കുന്നു.

എന്റെ പന്ത്രണ്ടുവർഷം കഴിഞ്ഞുള്ള  ഓട്ടത്തിന് ഇടയിൽ പെട്ടു കൊണ്ട് ഞാനും എങ്ങോട്ടാ തിരിയണ്ടേ എന്ന് പോലും അറിയണില്ല.

എത്രെയോ കല്യാണങ്ങൾ  അതിൽ ഒന്ന് മാത്രം ഞാൻ കൂടുതൽ നേരം നിന്നു അത് എന്റെ മോൻ ന്റെ ആയിരുന്നു...  ഓടി ഓടി

അവസാനം..... കറങ്ങി കറങ്ങി നിന്നു. നേരെ ശ്വാസം വിട്ടുകൊണ്ട് ഞാൻ ഒന്ന് നടുവ് നിവർത്തി.

ഇച്ചിരി വെള്ളം! ഹഹാ.. ലൈഫ് ബാക്കിലോട്ട് വരുന്നത് കൊണ്ട് ഉള്ള ഒരേ ഉപകാരം ഉണ്ടാലോ  അത് ഈ വെള്ളം കുടിക്കാം എന്ന് മാത്രം ആണ്.

അപ്പൊ ഉറപ്പിച്ചു. "2049 "കളിൽ വെള്ളം ഉണ്ട് എന്ന്. ഇനിം  അഞ്ചു വർഷങ്ങൾ  കഴിഞ്ഞ എന്റെ  ആദ്യത്തെ  22വർഷങ്ങൾ കഴിഞ്ഞു.
പെട്ടന്നായിരുന്നു വയർലെസ്സിൽ ശബ്‌ദം വന്നത്.

മ്മ്! പക്ഷെ അത് പറ്റില്ലലോ മോനെ ഞാൻ നിന്നെ ഇവിടേക്ക് വിട്ടത്  എന്നെ എന്റെർറ്റൈൻമന്റ് ചെയ്യിപ്പിക്കാൻ ആണ്.

നീ ചുമ്മാ കറങ്ങി കറങ്ങി  തിരിഞ്ഞ എനിക്ക് എങ്ങനെയാ ഒരു എന്ജോയ്മെന്റ് കിട്ടുക?

അതോണ്ട് ഇന്നലത്തെ പോലെ നിനക്ക് ഇച്ചിരി റിയൽ ലൈഫ് ടാസ്ക് തരുകയാണ്.

പക്ഷെ കൊഴപ്പമില്ല! അടുത്ത  അഞ്ചു വർഷം നീ  അഞ്ചു മണിക്കൂർ ആയിട്ട് ജീവിക്കണം. ബാക്കി ഒക്കെ വിധി പോലെ..

നിനക്ക് കിട്ടിയ സർപ്രൈസ് ലൈഫ് പല ടാസ്ക്കുകളും നിറഞ്ഞതാണ്  അതോണ്ട് നീ ചെയ്തേ പറ്റു.

പിന്നെ ഒരു കാര്യം എവിടേക്കും ആത്മഹത്യ ചെയ്യാ എന്ന് വിചാരിക്കണ്ട  അത് നടക്കില്ല അത്
"ഡെഡ് ഏൻഡ് " ആണ് നീ  ചെയ്താലും നീ എവിടെ ആണോ നില്കുന്നെ അവിടെ തന്നെ വീണ്ടും നിൽക്കും.

ഏറെ  കുറെ ഒരു ഗെയിം ആണ് എന്ന് കരുതിക്കോ. ഇത് എന്റെർറ്റൈൻമന്റ് മാത്രം അല്ല നിങ്ങളും അറിയണമല്ലോ.

ഒരു മനുഷ്യന്റെ ജനനം തൊട്ട് മരണം വരെ വിധി എഴുതുന്ന എന്റെ കഷ്ടപ്പാട്.  കാലും കയ്യും, ബുദ്ധിയും, കണ്ണും  എല്ലാം തന്നിട്ടും. ചിലപ്പോൾ.....

ഒന്ന് ചിന്തിക്കാതെ പോലും നിങ്ങൾ ആത്മഹത്യാ ചെയ്യില്ലേ എന്നിട്ടോ മേലെ വന്നിട്ട് വീണ്ടും ജനിക്കണമത്രേ. ഹും.

മനുഷ്യൻ മണ്ടൻ ആണ് എന്ന് നിങ്ങളൊക്കെ എപ്പോഴോ തെളിയിച്ചത് ആണ് അതോണ്ട് മാത്രമാണ് നിന്നെ ഇങ്ങനെ ഇട്ട് കളിപ്പിക്കുന്നത്  നീ ചെയ്യുന്നത് കണ്ട് എല്ലാവർക്കും ഒരു പാഠമാക്കണം.

ഇല്ലെങ്കിൽ.. ജനനമുണ്ടെങ്കിൽ ... മരണം ഉണ്ട് എന്നതിനെ ഞാൻ വെട്ടി മാറ്റി എഴുതും.

മരണമുണ്ടെങ്കിൽ.. ഒരു ജനനവും ഉണ്ട് എന്ന്. നിന്നെ പോലെ മരിച്ചു കഴിഞ്ഞത് തൊട്ട് വീണ്ടും എണിറ്റു കൊണ്ട് പിന്നിലോട്ട് ജീവിക്കട്ടെ അപ്പോഴേ നിങ്ങളൊക്കെ പഠിക്കു.

ജീവിതം എന്താ എന്ന്.

ഞാൻ വിധി മാത്രേ എഴുതുന്നുള്ളു പക്ഷെ ജനിപ്പിക്കുന്ന മാതാവിനെ പോലും ആട്ടി പുറത്തക്കുന്ന നിങ്ങളോട് എനിക്ക് പുച്ഛം ആണ്.. നിന്നെ ഞാൻ വന്നപ്പോഴേ നോട്ട് ചെയ്ത് വച്ചത് ആണ്.

എങ്ങനെ എങ്ങനെ.... നിന്റെ അമ്മ നിന്നോട് എന്താടാ ചെയ്തേ? ഞാൻ ഒന്നും പറയുന്നില്ല ബാക്കി..

നിർത്തി..  ശ്വാസം നേരെ വിട്ടു കൊണ്ട് ദൈവം ഒന്ന് നിർത്തി..

ആദ്യമായിട്ട് എന്തോ എനിക്ക്  ജീവിക്കാൻ കൊതി തോന്നി.

വീണ്ടും വയർലെസ് ശബ്ദിച്ചു.

"യുവർ ടൈം സ്റ്റാർട്സ് ഫ്രം നൗ"

പിന്നെ ഒരു നിശബ്ദതമായിരുന്നു.

ഇരുട്ട് മുടിയിരുന്ന ആകാശം പതിയെ  വെളിച്ചത്തിലേക് നീങ്ങി

പതിയെ കണ്ണുകൾ തുറന്നു.

ചുറ്റും വെളിച്ചം. കണ്ണുകൾ ഓടിച്ചു  നെറ്റിയിലൂടെ  വിയർപ്പ് ഒഴുക്കുന്നു  എന്റെ ഹൃദയം പതിയെ ഉയർന്നും താഴ്ന്നും മിടിക്കുന്നു.

എന്റെ സ്ഥിര കാല ബോധ മണ്ഡലത്തെ തിരികെ  വിളിക്കുവാൻ  ഇച്ചിരി വൈകിപ്പോയി.

ഞാൻ ഏതോ ഒരു ലാബ് ന്റെ ഉള്ളിൽ ആണ് എന്ന് മനസിലാക്കിയിരുന്നു.

"പെട്ടന്നായിരുന്നു ആ പൊട്ടിത്തെറി."

..................

Next part -6

വരാതെ എവിടെ പോകുവാൻ ആണ് 😇

[സ്റ്റോറി എങ്ങോട്ട് ആണ് പോകുന്നത് എന്ന് മനസിരുത്തി വായിച്ചാൽ മനസിലാവും. ഫാന്റസി ആണ് എങ്ങനെ വേണേലും മാറാം. ജീവിതം ഒരു മായാജാലം തന്നെയാണ് അതിനെ വേറെ ഒരു രൂപത്തിൽ എഴുതുവാൻ എനിക്ക് പറ്റുമെന്ന് തോന്നുന്നു. ഇത് വരെ വായിച്ചു സപ്പോർട്ട് ചെയ്ത എല്ലാവർക്കും നന്ദി ].

എന്ന്

©Aravinth Balakrishna

Comments

Post a Comment

Popular Posts