13th Year!

 

"എനിക്കായി മുറവിളികൂട്ടിയവരൊക്കെയും

കഥയുടെ അന്ത്യത്തിൽ

മാറാലപിടിച്  മുക്കിൽ പഞ്ഞി വച്ച നിലയിൽ ആറടി മഞ്ഞിൽ നിലം പതിച്ചപ്പോൾ ചിലരൊക്കെ വാചാലനായി ചിന്നി ചിതറി ബാക്കിയായത് ഞാനും... എന്റെ ചിലകാല ആചാര എതിർപ്പുകളുടെ സാക്ഷി പത്രവും..".

കഥയുടെ തുടക്കവും, ഒടുക്കവും  വിത്യസ്തമാവം പറയുന്നത് എന്റെ കഥയായത് കൊണ്ട് ഒരു പക്ഷെ ഇതിന്റെ അന്ത്യം എങ്ങനെയാണ് എന്ന് ഇന്നും തീർച്ച ഇല്ലാതെ പതറുകയാണ്.

ലോകം പുരോഗതിയിൽ ഓടുമ്പോഴും മാറ്റമില്ലാത്ത ഒന്നേ ഒന്ന്..അന്ധവിശ്വാസം തന്നെയാണ് അത് ഇങ്ങു കേരളത്തിൽ പോലും മതി മറന്നു ആഘോഷിക്കുകയാണ് എന്ന് എനിക്ക് എപ്പോഴും തോന്നും. ഒരു പക്ഷെ ഞാൻ മുന്നേ ആരുടെയൊക്കെയോ കഥകളിൽ വായിച്ച ചില കഥകൾ ഉണ്ട് അതെല്ലാം എന്റെ ജീവിതത്തിലും വരുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല.

ഇത് പറയുമ്പോൾ വായിക്കുന്നവർക് തോന്നാം.

ഒരു നോർമൽ.. സങ്കട കഥകൾ എന്ന്.. പക്ഷെ അനുഭവിക്കുന്നവരുടെ വേദന അത് അറിഞ്ഞു തന്നെ കൊള്ളണം എന്നെ എനിക്ക് പറയാൻ പറ്റു... തോന്നിയത് ഇച്ചിരി എഴുതണം എന്ന് കരുതി. അത് എന്റെ കഥ തന്നെയാവട്ടെ.

ഞാൻ "റെയ്‌സ "

13/7/2013

...........

ഇന്ന് രാവിലെ എണീറ്റത് മുതൽ നല്ല വയറു വേദന ആയിരുന്നു. ഒരുപക്ഷെ ഇന്നലെ ഉപ്പ കൊണ്ട് വന്ന ഉണ്ടംപൊരിടെ പണിയാവും എന്ന തോന്നണേ... അല്ല... ചിലപ്പോ  നാല് ഉണ്ണിയപ്പത്തിന്റെ ആവോ? ഏയ്‌.. ചിലപ്പോൾ പത്തിരിടേം.. കോയികറിടേം ആവും...

കുറെ വെള്ളം കുടിച്ചു.. വയറു വേദന ഉണ്ടെന്ന് പറഞ്ഞ ഉമ്മ എന്ന് അടിക്കുമെന്ന് ഉറപ്പാ.. പക്ഷെ.. എനിക്ക് അറിഞ്ഞൂടാ.. പറയണോ.. എന്നൊരു തോന്നൽ മനസിൽ നീണ്ടു.

പറഞ്ഞേക്കാം.. ചില്ലപ്പോ ഇത്ത ടെ.. അരിഷ്ടം കുടിച്ച  ശ്.. നു മാറും ല്ലാം.

ഉമ്മ... ഉമ്മ.. എനിക്ക് വയറു വേദനിക്കുന്നു നല്ലോണം...

നീ ആ വല്ലോം അരിഷ്ടം എടുത്ത് കുടിക്ക്

ഇല്ല ഉമ്മ ഇത് നല്ലോണം വേദനിക്കുന്നു.

പടച്ചോനെ... ആയോ! ഇജ്ജ് നീ വേഗം വാ..

ഉമ്മാടെ ഉമ്മടെ അടുത്തേക്ക പോയത്.. എന്നെ നോക്കിട്ട്..എന്തൊക്കെയോ ശരീരത്തിൽ തൊട്ട് നോക്കിട്ട്.. ഇച്ചിരി മാറി  നിന്നിട്ട് ന്റെ ഉമ്മാടെ കാതിൽ വന്നു മെല്ലെ പറയണത് ഞാൻ കേട്ട്.

ആയി എന്ന തോന്നണേ...

എല്ലാരും പറയണ്..ആയി ആയി.. അല്ല എനിക്ക് എന്താപ്പാ ഇണ്ടായേ.. എനിക്ക് വയറു വേദിക്കുന്നു.. ആ അരിഷ്ടമെങ്കിലും താ ഉമ്മ.

ഇജ്ജ് കരയണ്ട.. ഇജ്ജ് വലിയ കുട്ടി ആയി അതാ.. നീ ന്റെ കൂടെ വാ..

പിന്നെ ന്തൊക്കെയോ ബഹളമായിരുന്നു... കുളിപ്പികലും, കുപ്പായം പുതിയത് കിട്ടി ആ സന്തോഷത്തിൽ ന്റെ വയറു വേദയൊക്കെ എങ്ങോട്ടാ പോയി എന്ന തോന്നണേ.

ഉമ്മാടെ ഉമ്മ ഇക്ക് ന്തോ തന്ന്.. അത് കഴിച്ചപ്പോ ശ്.. വേദന ഒക്കെ മാറി.. ആരൊക്കെയോ വന്നു.. ആരൊക്കെയോ പോയി.. ആ ചെറിയ ഓട് ഇട്ട വീട്ടിൽ തിങ്ങി നിറഞ്ഞ ആളുകൾക്കിടയിൽ.

ഇത് വരെ ഇടാത്ത.. വലിയ പാവാടയും ഇട്ട് ഞാൻ അങ്ങനെ നിലത്തു ചമഞ്ഞു ഇരുന്ന്.

പിന്നെ അവിടെ നടന്നതൊന്നും എനിക്ക് അറിഞ്ഞില്ല. അപ്പർത്തെ വീട്ടിൽ അമ്മാളുമ്മ പറഞ്ഞപോലെയാണ് ന്റെ കാര്യമൊക്കെ നടന്നത്.

ന്റെ നാട്ടിൽ അങ്ങനെ.. ഒന്നൂല്ല എവിടേം ചാടി നടക്കാം, ഓടി പായാം.. ചങ്ങായി മാരോട് കളിക്കാം.. രാവിലെ.. കാപ്പി കുടിച്.. അങ്ങോട്ട് ഇറങ്ങിയ പിന്നെ.. ഉച്ചക്ക് ചോറ് ഉണ്ണാൻനെ കേറൂ.. അങ്ങനെ നടന്ന എന്നോടാ.. എത്തിയ കൊള്ളാത്ത പാവാടയും, അത് തൂകി നടക്കാൻ ഒരു വയ്യായ, അത് ഇങ്ങനെ നിലത്തു ഇഴയുമ്പോ... അകത്തളത്തിലെ ചവർ ഒക്കെ ന്റെ കൂടെ പോന്നു..

ഇക്ക് ഈ കുപ്പായം വേണ്ട നു പലവട്ടം പറഞ്ഞതാ.. പിന്നെ നീളത്തിൽ ഒരു ചീത്ത കിട്ടി.. ഇനി നീ ഇതേ ഇടാൻ പാടുള്ളുന്നു.

ആഹ്.. അമ്മാളുമ്മ നെ വിട്ട്.. അവര് എന്തൊക്ക്വയോ പറഞ്ഞു ന്നെ കൊണ്ട് ന്തൊക്കെയോ തീറ്റിപ്പിച്.

പിശാശ് അമ്മുമ്മ! ഹും. ഇക്ക് അവരടെ മോഗറ് കാണുന്നതേ ഇഷ്ടം.. അല്ല  ഇപ്പോ എന്നെ എപ്പോ കണ്ടാലും അങ്ങനെ നട, ഇങ്ങനെ നട എന്നൊക്കെയാണ് ചൊല്ല്.

മടുത്തു.. എങ്ങനെയോ.. ആ ആഴ്ച തീർത്തു കൊണ്ട്.. ഒരു ദിവസോം.. കാപ്പിയും കുടിച്.. കളിക്കാൻ ഓടാൻ നിന്നതാ.. അന്ന് ആദ്യം ആയിട്ട് ന്റെ ഇപ്പ ന്നെ തടഞ്ഞു.

ഇജ്ജ് ന് കളിക്കാൻ പോണ്ട.. അവിടെ എങ്ങാനും ഒതുങ്ങി ഇരുന്ന് കളിച്ച മതി.

കരയാൻ മാത്രം അറിയണ എനിക്ക് വേറെ എന്ത് ചെയ്യാൻ.. കരഞ്ഞിട്ട് ഒന്നൂല്ല. റൂമിലെ  കട്ടിലിന്റെ മേലെ ഇരുന്ന് മോങ്ങി.. ആരെങ്കിലും വന്നു ന്നെ കളിക്കാൻ വിടും എന്ന് ഒരു പ്രതിഷ ഇണ്ടാർന്നു അത് പോയി കയിഞ്ഞു.. ആരും വിളിച്ചില്ല..

സമയം ഏതാണ്ട്.. ഒരു മണി ടെ അടുത്ത് എത്തിയപ്പോൾ ..അടുക്കളെ കേറി...അമ്മ ന്തോ പൊരിക്കുന്നുണ്ടായിരുന്നു.

അയ്! കോയി.. പറഞ്ഞു എടുത്തതും ഒരു അടി ആയിരുന്നു കയ്യിലെക്..

ന്റെ മനസ് അങ്ങനെ വല്ലാണ്ട് ആയി പിന്നേം കരച്ചിലായി.. അപ്പൊ തുടങ്ങിയതാ അമ്മടെ കുറ്റം പറച്ചിലെ...

ആണുങ്ങൾ എല്ലാം കയിച്ചു കയിഞ്ഞിട്ട് മതി പെണ്ണുങ്ങൾ കഴിക്കണത്. ഇല്ലേ.. വേറെ വീട്ടിലെ ചെന്ന് കേറുമ്പോ ഇയ്യ് ഈ മുഷിപ്പ് തന്നെ അവിടെ കാട്ടും.

എനിക്ക് ഒന്നും മനസിലായില്ല കരഞ്ഞോണ്ട്.. ഉമ്മാടെ അടുത്ത് കൂട്ടില്ല എന്ന് പറഞ്ഞു ബെഡിലേക് ചാഞ്ഞു.

ഒരു പക്ഷെ.. ആ ചായലുകൾ ഒക്കെ കുറച്ചു ദിനമേ ബെഡിൽ തുടർന്നുള്ളു. പതിയെ പതിയെ അത് വീടിന്റെ റൂമിൽ അറ്റത്തു കുട്ടിയിട്ടിരിക്കുന്ന ഒരു പായയുടെ  കൂടെ ആയി...

കരച്ചിലുകൾക്ക് മാത്രം ഒരു മാറ്റവും ഉണ്ടായില്ല. ഞാൻ വലിയ കുട്ടി ആയതിൽ ഞാൻ എന്നെ തന്നെ പ്രാകി കൊണ്ട്.. ഓരോ ദിനവും കയിഞ്ഞു പോയ്‌.

ഏകദേശം.. ഞാൻ വലിയ കുട്ടി ആയിട്ട്  ഒരു മാസം കൈഞ്ഞിട്ടുണ്ടാവും. ഒരു ദിവസോം  ഉച്ചയ്ക്ക് ഉപ്പ ന്റെ അടുത്ത് വന്നു  നിട്ട്  ന്താ...

ന്റെ കയ്യില്ലേക് ഒരു പൊതി വച്ച് തന്നു.. ഞാൻ ഉപ്പാനെ നോക്കി.. ഉപ്പ കണ്ണുരുട്ടി സ്നേഹത്തോടെ  കൈച്ചോ എന്ന് പറഞ്ഞു.

പിന്നെ ഒന്നും നോക്കില്ല.. എടുത്തിട്ട് ഒരു അലക്കായിരുന്നു കുറെ നാളുകൾക്കു ശേഷം.. വീട്ടിലെ നായക് ഒരു എല്ലുകിട്ടിയെ പോലെ ആയിരുന്നു എന്റെ അവസ്ഥ.

അവസ്ഥ അത്രയ്കും മോശമായിരുന്നു.. വീട്ടിലെ.. കോയി ഒക്കെ കിട്ടണം എങ്കിൽ പെരുന്നാൾ വരണം. ഇല്ലേൽ ഉമ്മാടെ ഇത്ത വരണം  അവര് വരുമ്പോ കോയി കൊണ്ട് വരും.

ആദ്യമായിട്ടാ ഉപ്പ നിക്ക് മാത്രമായിട്ട് കോയി കൊണ്ടുവരണ

എന്നെ തലോടി കൊണ്ട്.. മെല്ലെ എണീറ്റു പോയി.. പിന്നെ ഉമ്മ വന്നു ഒരു കാര്യം എന്നോട് മെല്ലെ പറഞ്ഞു.

നിയെ.. ആ പുതിയ കുപ്പായം ഒന്ന് ഇട്ട് നിക്ക്!.     ന്തിനാ ഉമ്മ?

ഇയ്യ് പറയണത് കേകില്ലെന്നുണ്ടോ? ഇണ്ടേൽ പറയണം.. ഇവിടെ ചോർ തിന്നാൻ   വഴി ഇല്ല അപ്പോഴാ അവള്ടെ ഒരു മുഷിപ്പ്.

അടിക്കുന്ന പോലെ ന്റെ മുഖത്തു നോക്കി പറഞ്ഞിട്ട് പോയി.

വേറെ വഴി ഇല്ലാണ്ട് പുതിയ കുപ്പായം ഇട്ട് നിന്നും..ഉമ്മാടെ ഇത്ത വന്നിട്ട് നിക്ക് മുഖത്തിലൊക്കെ പൌഡർ, കണ്മഷി ഒക്കെ  ഇട്ട് തന്ന്.

അല്ല ഇത്ത.. ഇത് ഇപ്പോ ന്തിനാ എന്നെ മേക്കപ്പ് ഇടണേ?

അതോ.. നിന്നെ കാണാൻ ഒരു ചെറുക്കൻ വരുണ്ട് റെയ്‌സ!.

ന്നെ  കാണാനോ? ഹാ അല്ലാണ്ട്?

നിക്ക് പതിമൂന്ന് വയസ് ആയിട്ടുള്ളു എന്നെ  എങ്ങനെ നിക്കാഹ് കയിക്കാൻ?

സ്കൂളിൽ.. ടീച്ചർമ്മ പറഞ്ഞിണ്ട്.. പതിനെട്ടു വയസു ഒക്കെ കയ്യണം എന്ന് ഒക്കെ.

ഉപ്പ കേക്കണ്ട.. ഇവിടയൊക്കെ ഇങ്ങനാ റെയ്‌സ... നേം, നിന്റെ ഉമ്മാനേം ഒക്കെ അങ്ങനെയാ കെട്ടിയെ.. അറിയോ.. നിന്നേം അങ്ങനെയാ..

ഏ! പതിമൂന്ന് വയ്‌സിലോ..ഞാൻ സമ്മതിക്കൂല.

ശരി.. ഉപ്പാന്റെന് അടി കൊണ്ടോ.. എന്ന് പറഞ്ഞിട്ട് ഇത്ത പോയി.. ന്താ ചെയ്യാ ന്റെ വിധി.. പക്ഷെ ഞാൻ സമ്മതിക്കൂല എന്ന് പറഞ്ഞു.. മനസിൽ ഉറപ്പിച്ചിരുന്നു.

ചെക്കൻ.. വന്നു.. അധികം ചന്തം ഒന്നുമില്ല, നല്ല വണ്ണം ഉണ്ട്.. ഉപ്പ എന്നെ അറിയാതെ കൊണ്ട് വന്ന പലഹാരം ഒക്കെ നിരത്തി വച്ചിണ്ട്. കുറച്ചു കഴിഞ്ഞപ്പോ ഇത്ത വന്നു എന്നെ വിളിച്ചു കൊണ്ട് പോയി..

അവയ്ക്ക് എന്നെ കണ്ടപ്പോഴേ ഉപ്പാന്റെൽ കയ്യ് കൊടുത്ത്.. ഉറപ്പിച്ചു.

ഒരു ബാല്യനിക്കാഹിനു ഞാൻ ഇര ആവത്തില്ല. മനസിൽ പറഞ്ഞുകൊണ്ടിരുന്നു.

പെട്ടന്നു ഞാൻ കേറി പറഞ്ഞു.. നിക്ക് ഒന്ന് സംസാരിക്കണം.

എടി ഒരുമ്പട്ടവളെ! നിന്നെ ഞാൻ.. എന്നെ അടിക്കാൻ കയ്യാങ്ങി കൊണ്ട്.. ഉപ്പ വന്നു.

പെട്ടന്നു ചെക്കൻ ശരിന് പറഞ്ഞിട്ട് ന്റെ മുന്നിൽ വന്നു.

നിനക്ക് എന്താ സംസാരിക്കേണ്ടേ? വാ.. എന്ന് പറഞ്ഞു എന്നെ കൊണ്ട് പോയി. വീടിന്റെ പിന്നാലെ തൊഴുത്തിന്റെ അവിടെ കൊണ്ട് പോയി.. നിർത്തി  ചോദിച്ചു.

ന്താ പറ?

നിക്ക്....ഈ നിക്കാഹിൽ ഇഷ്ടമില്ല.. ടീച്ചർമ്മ പറഞ്ഞിണ്ട് പതിനെട്ടു ആവണം എന്ന്.

എടി..എന്നെ ഇപ്പോഴെനെ നിനക്ക് ധിക്കരിക്കാൻ തുടങ്ങി ലെ.. ന് പറഞ്ഞു ന്റെ  ചെവിട്ടിലേക്ക് ഒറ്റ അടി ആയിരുന്നു.. ഞാൻ നിലത്തു വീണുകൊണ്ട്.. വിറച്ചു നിന്നു..

ചെക്കൻ കലി.. തുള്ളി ഉപ്പനേം.. ചീത്ത പറഞ്ഞു.. പ്രശ്നം ആയി.. അവര് ഇറങ്ങി പോയി.. നിക്കാഹ്‌ മുടങ്ങി.. പക്ഷെ.. ഞാൻ പിന്നെ അവിടെ നിന്നില്ല..

ഒറ്റ ഓട്ടമായിരുന്നു.. പുഴക്കരയിലെക്.. അവിടേം ഉപ്പ വരില്ല.. കാരണം ന്തോ അറിയോ.. ഉപ്പാന് കടം കൊടുത്തവരൊക്കെ അവിടെ ആണേ.. അത് നിക്ക് നേരത്തെ  അറിയാവുന്നത് കൊണ്ട് അടി കിട്ടിയ അങ്ങോട്ട് ഓടും.. ആരും അവിടേക്കു എന്നെ അടിക്കാൻ വരത്തില്ല ലോ..

നേരം ഇരുട്ടി തുടങ്ങിയിരുന്നു പതിയെ.. പിൻ വഴിയിലൂടെയാണ് കേറിയത്. പക്ഷെ ഒന്നും അറിയാത്ത എനിക്ക്.. നിക്കാഹ് കഴിക്കാൻ ഒക്കെ പറഞ്ഞ ഞാൻ ന്താ ചെയ്യാ..

എന്നാലും ആ അടി.. എന്ന ഒരു അടി ആയിരുന്നു ഇപ്പോഴും തിണർത്ത് നിൽക്കുന്നുണ്ട്. ഇനിയും വാങ്ങേണ്ടാതല്ലേ......

പിൻ വാതിൽ.. തുറന്ന് ഉടനെ അടി ആയിരുന്നു.. ആദ്യം ഉമ്മാടെ, പിന്നെ.. അങ്ങനെ തുടങ്ങി.. ഉപ്പാടെ ബെൽറ്റ്‌ ന്റെ അടി , ഉമ്മാടെ അടി.. എല്ലാം കയിഞ്ഞു.. ഉമ്മ കരയുന്നു, ഉപ്പ എങ്ങോട്ടോ പോയി.. ഇത്ത അവിടെ ഇരുന്ന് മോങ്ങുന്നു ഞാൻ കരഞ്ഞോണ്ട്..

ന്റെ പായന്റെ കൂടെ.. കഥ പറയാനും.. കേൾക്കാനും.. എല്ലാം അവസാനമായി സ്കൂൾ ലൈബ്രറി ന് എടുത്ത.. മാധവികുട്ടി ടെ  "ന്റെ കഥ " മാത്രം. വലിയകുട്ടി ആയത് തൊട്ട്.. സ്കൂൾ പോവാൻ പറ്റിട്ട് ഇല്ല.

നമ്മടെ അങ്ങനെയൊക്കെയാണ്.. ഞാൻ പറഞ്ഞില്ലേ ലോകമേ പുരോഗതി നേടിട്ടുള്ളു ന്റെ ഗ്രാമം ഒക്കെ ഇപ്പോഴും അങ്ങ്.. തൊണ്ണൂറിൽ ആണേ..

രാത്രി കടന്നു.. പകലായി.. വീണ്ടും രാത്രി യായി.. വെള്ളം മാത്രം ഭക്ഷണം.. തിന്നാൻ ഒന്നും തന്നില്ല എനിക്ക്.. പ്രതികാരം ആയിരുന്നുവെന്ന് പിന്നീട് അറിഞ്ഞു. അന്ന് കരഞ്ഞു ഒരുപാട് പിന്നെ കരഞ്ഞാൽ വിശക്കുമെന്ന്  ഓർത്തപ്പോ നിർത്തി.

(ഇതൊക്കെ ന്റെ ഓർമകൾ മാത്രം ആണേ.. അനുഭവിച്ചവർക്ക് മാത്രേ ആ വേദന  അറിയൂ ).

നാട്ടിൽ പാട്ടായി.. എപ്പോഴേലും തേടി വരുന്ന ചങ്ങായിമാരെയും.. തുരത്തി വിട്ടു ന്റെ അഹങ്കാരത്തിന്റെ മുന ഓടിക്കാൻ ആണ് എന്ന് ഉമ്മ ഒരിക്കൽ ന്റെ മുഖത്തു നോക്കി പറഞ്ഞു..

പിന്നേം പായയും.. റൂമും... മാത്രം.. ജനൽ വഴി വേറെ പെൺകുട്ടികളൊക്കെ  നല്ല കുപ്പായവും ഇട്ട് സ്കൂൾ പോവുമ്പോ.. കൊതി ആയിണ്ട്.

.........

വയസു പതിനാലു കടന്നു.. മുടങ്ങിയത്  എട്ടു നിക്കാഹുകൾ.. എല്ലാം എങ്ങനെ മുടങ്ങിയത് എന്ന് എനിക്ക് അറിയില്ല ആദ്യത്തെ ഞാൻ ആയിരുന്നു കാരണം പിന്നെ പിന്നെ...

അത്.. നാട്ടുകാരും.. വീട്ടുകാരും.. സദാചാരന്മാരും ഒക്കെ ആയി തീർന്നു. ന്റെ നാട്ടിൽ.. പതിനഞ്ചു വയസു കഴിഞ്ഞിട്ടും കെട്ടിയിലേൽ ശാഭം കിട്ടിയവൾ ആണ്.

(അതായത്.. ഒരു പാലത്തിന്റെ അറ്റം മറ്റൊരു ലോകം , വേറെയൊരു അറ്റം മറ്റൊരു ലോകം ആണ്. മാലാലാ ചേച്ചിയുടെ കഥ ഒക്കെ വായിച്ചപ്പോ നമ്മടെ നാട്ടില്ലൊന്നും അങ്ങനെ ഇല്ലെന്നു പറഞ്ഞു നടന്നവൾ ആണേ ഈ ഞാൻ.. പിന്നെ അത് അങ്ങനെ ന്റെ ജീവിതത്തെ മാറ്റി മാറിക്കുന്നതായി ഞാൻ കണ്ടു.)

ശാഭം.. അതൊരു ആചാരമാണ്.. പതിനഞ്ചുനുള്ളിൽ കെട്ടി.. പതിനേഴാം വയസിൽ ഒക്കെ പ്രസവിക്കണം ഇല്ലേൽ.. അവൾ വന്നു വീട്ടിൽ ഇരിക്കും..

മൂന്നു വാക്ക് പറഞ്ഞു മൊഴിഞ്ഞു കൈഞ്ഞ പിന്നെ പെണ്ണ് വീട്ടിൽ ആണേ.. ജീവിതം ആരുടെയൊക്കെയോ ആട്ടും തുപ്പും കേട്ട് പിന്നെ ജീവിക്കണം..

ഇപ്പൊ.. എനിക്ക് പതിനഞ്ചു അടുത്ത് എത്തിരിക്കുന്നു പക്ഷെ എന്നെ കെട്ടിക്കാൻ വേണ്ടി.. ഉമ്മയും ഉപ്പയും ചേർന്ന് ആചാരങ്ങളും, പ്രതിവിധികളും  കൊണ്ട് എന്നെ ഒരു വിധം വിവശനാക്കി.

ഓരോ ആചാരം ചെയ്യുമ്പോഴും.. ഓരോ ഓരോ രീതി ആണേ. ചിലത് ചിലപ്പോൾ.. അടി ആയിരിക്കും  ചിലത് ചിലപ്പോൾ എന്റെ ശരീരത്തിൽ ആരൊക്കെയോ.. കൈ കടത്തും.. ഒരിക്കൽ ന്റെ മേൽ ആചാര പ്രകാരം.. വസ്ത്രം മുഴുവനും അഴിച്ചുകൊണ്ട്.. പൂജ ചെയ്യുവാൻ.. സ്വാമി ഉത്തരവ് ഇട്ടു.. കൂട്ടിനു.. ഉമ്മയും, ഉപ്പയും.

... കത്തിയേരിയുന്ന വിളക് എടുത്ത് എറിഞ്ഞു ഒരു പ്രാന്തിയെ പോലെ ഞാൻ അവിടുന്ന് ഇറങ്ങി ഓടി.. നാട്ടുകാരും,  സദാചാരൻമാരും ഒക്കെ..  അടി കൊണ്ട് കീറിയ വസ്ത്രം നോക്കി.. ചുഴ്ന്ന കണ്ണുകൾ കൊണ്ട് എന്നെ അളന്നു.

ഓടി ഓടി.. വീണ്ടും എന്റെ പായയുടെ അടുത്ത്.. കുറെ ദിനങ്ങൾ വീണ്ടും രാത്രിയിൽ മുങ്ങി താഴ്ന്നു.. പതിനഞ്ചു കഴിഞ്ഞു.. ശാഭം മുഴുവനായും ഏറ്റു വാങ്ങാൻ എന്റെ ശരീരം എന്നെ പഠിപ്പിച്ചിരുന്നു. പഴയ പോലെ സംസാരിക്കാനും ഓടി നടക്കാനും ഒന്നും വയ്യ.. ശരീരം ആകെ.. ഒരു മരവിപ്പ് നേർത്ത ഒരു ഉണക്ക ചൂലിന്റെ അകൃതിയിൽ ഞാൻ മാറി കൊണ്ടിരിക്കുന്നു.

നിക്കാഹിന്റെ ഒഴുക് എല്ലാം തീർന്നു ഇനി ആരും തേടി വരത്തില പക്ഷെ.. എന്നെ വിലയ്ക് വാങ്ങുവാൻ കുറേപേർ തേടി നടക്കുന്നുണ്ട് എനിക്ക് മനസിലായി.

ഉപ്പയും ഉമ്മയും ഇല്ലാത്ത നേരം.. കുറെ തേടലുകൾ വന്നിരുന്നു... പക്ഷെ ഞാൻ..കുറ്റി ചൂൽ ആണേലും.അരിവാൾ ന്റെ ബലത്തിൽ ശരീരത്തിൽ തൊടുവാൻ.. സമ്മതിച്ചില്ല.

വെളിയിലോട്ട് ഇപ്പോ അങ്ങനെ ഇറങ്ങാറില്ല , വെളിച്ചം അധികം കാണില്ല... ശാഭം കിട്ടിയവൾ ഇറങ്ങി നടന്നാൽ നിക്കാഹ് കഴിയാത്തവരൊക്കെ അങ്ങനെയായി മാറുമെന്ന മണ്ട ചിന്തകളിൽ മുഴുകി നാട്ടുകാരും...

കാലം മാറി... സമയവും ഇന്ന് എനിക്ക്  പതിനെട്ടു വയസു കഴിഞ്ഞിരിക്കുന്നു.

അതെ പോലെ എന്റെ നിക്കാഹ് ഉറപ്പിച്ചുട്ടുണ്ട്.

ചെക്കന് നാൽപതിയെട്ടു വയസ് ആയിട്ടുണ്ട്..3 നിക്കാഹ് കഴിഞ്ഞിട്ടുണ്ട് എന്ന് ആണ്  ഉമ്മ പറഞ്ഞത് ഇനി ആരും തേടി വരില്ല എന്ന് എനിക്ക് അറിയാം അതോണ്ട് എന്റെ തല ഒന്നും മിണ്ടാതെ ഞാൻ താഴ്ത്തി നിന്നു.. പക്ഷെ ന്റെ മൗനം വേറെ ഏതോ ഒരു വഴിയിൽ... ഒഴുകുകയാണ്. ഇതിന്റെ അവസാനം എങ്ങനെ ആവണം എന്നതിൽ ഒരു തറക്കമില്ല.. ഞാൻ തീരുമാനിച്ചു കഴിഞ്ഞു.

ഒരു മാറ്റം എനിക്കും വേണം ഞാൻ പോകുകയാണ് പുതിയ ജീവിതത്തിലേക്കു  ഇനി  ഇത് തുടർച്ച ഇല്ലാത്ത ഒരു കഥ പോലെ മാറട്ടെ..

......

ഡയറിയുടെ അന്ത്യം അങ്ങനെ കുറിച് കൊണ്ട് ഡയറിയുടെ മേലെ തിയ്യതി ഒന്ന് കുറിച്ചു.

........

   13/7/2018

.....

ഇനി എന്നെ ആരും തേടി വരരുത്.. ഈ ഡയറി എഴുതുവാൻ എങ്ങനെ പറ്റിയെന്നു ചോദിക്കരുത്.. എന്നെ തൂകി വിൽക്കുവാൻ പോകുവല്ലേ ആ ആഗ്രഹത്തിന്റെ മേലെ ചോദിച്ച ഒന്ന് ആയിരുന്നു ഡയറി.. അതിൽ ആണ്  എന്റെ എല്ലാം കഥയും, ജീവിതവും.

എന്നെ തേടിയാലും ഇനി നിങ്ങൾ കാണുക എന്റെ ശരീരം മാത്രമാണ്, ജീവനില്ലാത്ത ശരീരം മാത്രം.


                         എന്ന് : റെയ്‌സ.

...........................

പിന്നെ നാട്ടുകാർ കണ്ടത് ഒരു കാഴ്ച മാത്രമായിരുന്നു.. അവൾക് സൂക്ഷിച്ചു വച്ച പതിമൂന്നാം വയസിൽ കിട്ടിയ പുതിയ കുപ്പായത്തിൽ  കഴുത്തിൽ കുരുക്കിട്ട്  തൂങ്ങികിടക്കുന്ന.. അവളെയാണ്!. പോലീസ്കാർ വന്നു അവളെ താഴെ ഇറക്കി ശരീരം കൊണ്ട് പോവുമ്പോൾ...

നാട്ടുകാരും ,... അമ്മച്ചിമാരും പറഞ്ഞത് ഒരു കാര്യമായിരുന്നു.

"നല്ലയൊരു കൊച്ചയായിരുന്നു  എന്ത് പറ്റി ആവോ ഇങ്ങനെ മരിക്കുവാൻ ".

............


*The Dream End Is Here... *

.............


(വായിക്കുന്നവരുടെ ഒരു അപേക്ഷയാണ്.. ഇത് വെറും ഒരു ഇമേജിനാഷണൽ കഥ മാത്രമാണ്. റീസെന്റ് ആയിട്ട് അറിഞ്ഞ വാർത്തകളിൽ നിന്ന് ചിന്തി എടുത്ത കാര്യങ്ങൾ. റെയ്‌സ ന്റെ ക്രീയേഷൻ മാത്രമാണ്. കഥയിൽ ഉടനീളം  വാക്കുകളും വിത്യസ്തമാവും )


വായിച്ചിട്ട് അഭിപ്രായം പ്രതീഷിക്കുന്നു.

എന്ന്  ഒരു ചെറിയ എഴുതുകാരൻ..


- Aravinth Sasikala Balakrishna


Comments

Post a Comment

Popular Posts