Unfilled Poetry's!.

 

Unfilled Poetry's!🙃


ഒരിഷ്ട്ടം 

ഇഷ്ടമാണെനൊക്കെ

പറഞ്ഞിരിക്കുവാനുയൊക്കെയും

എനിക്കുമി ഇഷ്ടമിത് തന്നെ.

പക്ഷെ നീ പറയുകയെല്ലാം ഞാൻ

ചെയ്തിടാമെന്നു ഒരിക്കലും നിനക്കി

ഇഷ്ടത്തിലും ഞാൻ പറഞ്ഞു കേൾപ്പിച്ചതായി ഓർക്കുന്നില്ലതാനും ന്റെ ഓർമ്മശകതിപോലും.

ഈ മനസിൽ ഇഷ്ടമാണിയൊരുപാടിഷ്ടമാണ്

നിന്നെ എന്നിരുന്നാലും നീ കേൾക്കവേ ഞാൻ വീണ്ടും ചൊല്ലുകയാണ് ഒരിക്കൽ കൂടെ നിൻ ഈ ചെവിയിൽ.

നീ ഒരിക്കലുമെങ്കിലും മറന്നിടുവാനെങ്കിൽ

ഉദ്ദേശമി മനസിലെങ്കിൽ നീ എന്നെയി മറന്നിടുക എന്നന്നേക്കുമായി ആ മനസിൽ നിന്നും.

.................................................

ഭ്രാന്ത്

എനിക്ക് ഭ്രാന്താണെന്നാണ്

എല്ലാരും പറയണ്.

ഉമ്മറ പടിയിലെ

ചാരുകസേരയിലിരുന്നു

അന്തം ഇല്ലാതെ നോക്കിയിരുന്ന

എന്നെ നോക്കി വഴിയേ പോവുന്ന

പെൺപിള്ളേർ തൊട്ട്

കുടുംബശ്രീ ചേച്ചി

വരെ പറയണ് നിക്ക് ഭ്രാന്താണെന്ന്.

ഇച്ചിരി മുടിയും, താടിയും വളർത്തി

ജോലി ഇല്ലാതെ എല്ലാം സിറ്റെയിലും

 കേറി റെസ്യുമെ അയച്ചു മടുത്തുകൊണ്ട്

ഉമ്മറപ്പടിയിലിരുന്നുകൊണ്ട്.. അന്തം

 ഇല്ലാതെ ഇരിക്കുന്ന ന്നെ നോക്കിട്ട ഇവര്

 ഭ്രാന്ത് എന്ന് പറഞ്ഞേ..


ഉളിനുള്ളിൽ... ആഗ്രഹങ്ങൾ

കൊണ്ട് മാറാല കെട്ടിയ ഒരു

ഭ്രാന്താണാനിന്നും.

..............................................


അകലെ

എനിക്ക് നിന്നെ ഇഷ്ടമാണ്
അതിൽ എന്നോളം ഉറപ്പു
തരുവാൻ ആർക്കുമാവില്ല!.

നിന്നോട് പൈങ്കളി പറയുവാൻ
തീരെ നേരമില്ല എനിക്ക്.

ന്റെ മെസ്സേജുകൾ നോക്കിയിലെന്നു പറഞ്ഞുകൊണ്ടൊന്നും വിലാപ
കവിതകൾ എഴുതി നിനക്ക് മാത്രമായി ഇടുകയില്ല ഞാനിന്നും.

കോളുകൾ കണ്ടില്ലെന്നു
നടിച്ചുകൊണ്ടെന്നും തർക്കിക്കുവാനോ, അന്ത്യയോളം മിണ്ടാട്ടം പറഞ്ഞിരിക്കുവാനോ സമമില്ലാത്തവനാണ് ഞാനിന്നും.

പക്ഷെ എന്നിരുന്നാലും..
പ്രിയേ..
അകലത്തിൽ നിന്ന് നീ ഒരു ദിനത്തിൽ ഒരു മാത്രയെങ്കിലും
 നീ എന്നെ നിനച്ചിടുവെങ്കിൽ
എനിക്ക് അത് ഗ്രഹിക്കുവാൻ
കഴിയുന്നുണ്ട് താനും.

അതെ.. നമ്മൾ.. സ്നേഹത്തിലാണ്.. അനശ്വര പ്രണയത്തിന്റെ ഇരു അറ്റങ്ങളിൽ കോർത്തു ഇണകിയത് പോലെ.....

......................................

ഓർമ


"ഓർമയിലേവിടയോ  അലഞ്ഞുതിരിഞ്ഞപ്പോൾ രണ്ടു വരി രചിച്ചിരുന്നു നിനക്കായി.

മരിച്ചീടാം ഞാനുമി അന്ത്യത്തിലും. എന്നിരുന്നാലും,ശവകൂടിരം മൂടിയ മണ്ണിൻ മേലെ നീ വീണ്ടും പൂവായി തഴച്ചു വളർന്നിടും."

........................


ഉള്ളിലെ ഒരു ഭ്രാന്തൻ

ഒരിക്കൽ എങ്കിലും നീ അങ്ങനെ ചിന്തിച്ചിട്ടുണ്ടെൽ എനിക്ക് ഇന്ന് ഇങ്ങനെ ഗതി വരില്ലായിരുന്നുവെന്ന് എന്ന് എനിക്ക് ഒന്ന് തോന്നി പോയി.

എങ്ങനെ ചിന്തിച്ചിട്ടുണ്ടെൽ .

അറിയത്തില്ല!

പിന്നെ എങ്ങനെ നീ എന്നോട് ചോദിക്കും അങ്ങനെ ചിന്തിച്ചിട്ടുണ്ടെൽ എന്ന്?

നിന്നോട് ചോദിക്കാൻ പാടില്ലേ.

പാടില്ലായിരുന്നു.

ന്തേ? ഒന്നുല്ല്യ  ഉള്ളു തുറന്ന് ഇങ്ങനെയൊക്കെ പറയുമ്പോ എല്ലാരും പ്രാന്ത് എന്ന് വിചാരിക്കും.
പക്ഷെ എനിക്ക് മാത്രേ അല്ലെ അറിയൂ നീ എന്റെ മുന്നിൽ ഉണ്ട് എന്ന്.

ചിലരൊക്കെ എന്നെ പ്രാന്ത് എന്ന് വിളിക്കുമ്പോ ഞാൻ അവരെ നോക്കി കളിയാകും . ശെരിക്കും ആർക്കാ ഭ്രാന്ത് എന്ന്?

പറയുന്ന എല്ലാർക്കും ഒരു ഭ്രാന്ത്‌ അത് ഇങ്ങനെ അലഞ്ഞു തിരിഞ്ഞു എന്നെ പോലെ ആർക്കും കാണാത്ത വിധം എല്ലാവരുടേം മുന്നിൽ അവരുടേതായ രൂപത്തിൽ ഇണ്ടാവും.

ഉള്ളു തുറന്നവരെ ഒക്കെ എല്ലാരും പ്രാന്തൻമാര് ആയിട്ട് ആണ് പറയാർ ഉള്ളു തുറക്കാത്തവരെ നല്ലവർ എന്നും. ശരിക്കും ഇവർ അല്ലെ ഭ്രാന്തൻമാർ.

അതെ അതെ.. നിന്നെ പോലെ സംസാരിക്കാൻ ആളു ഇല്ലാത്തവരും ഒരു ഭ്രാന്തൻ തന്നെ

ശരി ശരി ഇനി നാളെ സംസാരിക്കാം ഉള്ളിലേക്കു കേറിയട്ടെ.
ഒന്ന് ഉറങ്ങട്ടെ ഞാൻ....

......................................................

ഞാൻ


"ചില മൗനങ്ങൾ നല്ലതാണ് "

           "ചില ചിന്തകൾ നല്ലതാണ്"

"ചില വിചാരങ്ങളും നല്ലതാണ് " 

എന്തിനേറെ നമ്മൾ പോലും നല്ലതാണ്. 


കുറിച്ചിട്ട വരിയിൽ മാറ്റുവാൻ എനിക്ക് ആകില്ല  ചിലപ്പോൾ ആരോ എഴുതിയതാവും ഈ വരികൾ എല്ലാം. പക്ഷെ എന്റെ ജീവിതത്തിനോട് എപ്പോഴും ചേർന്ന് നില്കുന്നതാ എന്ന് എനിക്ക് എപ്പോഴും തോന്നും. 

ചില കുറവുകൾ പോലെ... 

 എന്റെ എഴുത്തുകൾ  പ്രണയത്തിനും, നിരാശയ്ക്കും, ഹൃദയത്തിന്റെ തട്ടിലേക് പോവുന്ന വരികൾക്ക് അപ്പുറം സഞ്ചരിക്കുകയാണ്. ഓരോ വട്ടവും വായിക്കുന്ന വരികളുടെ അർത്ഥം മനസിലാക്കി എഴുതുകാരെ അഭിനന്ദിക്കുമ്പോൾ അറിയാതെ ഞാൻ എന്നെ ഓർത്തു പോവാറുണ്ട് നിന്റെ എഴുത്തുകൾ എല്ലാം എവിടെയോ കാണാതെ പോയിട്ടുണ്ട് എന്ന്. 

പക്ഷെ അത് എന്റെ ഒരു പൊട്ടത്തരം ആയിരുന്നു. പത്താം ക്ലാസ്സ്‌ വരെ  എല്ലാത്തിലും തട്ടിം മുട്ടി പാസ്സ് ആയി മലയാളത്തിൽ മാത്രം നല്ല മാർക്ക്‌ വാങ്ങിയ ആ എന്നെ ഞാൻ മറന്നുവോ. 

എപ്പോ പഠിക്കുവാൻ പറഞ്ഞാലും മലയാള പാഠ പുസ്തകം എടുത്തു വായിക്കുന്ന എനിക്ക്  ദൈവം തന്ന ശ്വാസം തന്നെ ഓരോ എഴുത്തും. 

ഓരോ എഴുതിലും ഞാൻ എന്നെ വരച്ചു കാണിക്കും എന്റേതായ തനി എഴുത്തുകൾ എല്ലാത്തിനും അപ്പുറം കഥകൾ കൊണ്ട്  ചിന്തകൾ 

ഉണ്ടാക്കിയ ഒരു ജീവിതം എന്റെ. 

എന്റെ വരികൾ എന്റേത് മാത്രമാണ് ഞാൻ എന്ത് എഴുതുന്നുവോ അതാണ് ഞാൻ വരച്ചു കാട്ടുന്നതും!.


...............................

ഇനിയുമെത്രെ നാളുവഴികൾ..,.....

ഞാൻ ശരിക്കും ജീവിതം ആസ്വദിക്കുകുന്നത്
ഒന്ന് അമ്മ ആഹാരം വാരിതരുമ്പോഴും പിന്നെ ഒന്ന് എഴുതുമ്പോഴും.

Unfilled poetry's യുടെ അന്ത്യമില്ലതു.. ഇതും...




Comments

Popular Posts