The story of unopened laughter

 

Dedicated to all dear smiley(Emoji) for creating virtual fake smile in face ( Not a comedy).

"The story of unopened laughter"

-----------
ഡോക്ടർ, ഡോക്ടർ...

ഞാൻ.!.

മനസിലായി ആ അമ്മയുടെ മകൻ അല്ലെ? എന്തെ വരാൻ താമസിച്ചേ?

അത് അത് പിന്നെ ഇച്ചിരി വർക്ക്‌ ഉണ്ടാർന്നു..

തന്റെ അമ്മയുടെ മീതെ ആണോ തന്റെ വർക്ക്‌? ആണോ?

അല്ല!

ഹ്മ്മ്! ഇനി താമസിച്ചാൽ എന്റെ തനി സ്വാഭാവം അറിയും... പറഞ്ഞേക്കാം.

ഇല്ല ഡോക്ടർ!.

അമ്മയ്ക്ക് എന്ത് പറ്റി എന്ന് പറഞ്ഞില്ല.

അമ്മയ്ക്ക് ഒരു കുഴപ്പവുമില്ല പക്ഷെ ഒരു ആറു മാസം ഇവിടെ ചെക്കപ്പിന് വരേണ്ടി വരും.

അത് എന്തിനാ?

എടൊ തന്റെ അമ്മ മയങ്ങി വീണത് ബിപിയിലും, ബോഡിയിലെ ഷുഗർ ലെവൽ തീരെ കുറവായിരുന്നു അത് കൊണ്ടാവണം. കുറച്ച് വേറെ ഡൌട്ട്കളും ഉണ്ട് സൊ രണ്ട് ഡേയ്‌സ് കഴിഞ്ഞിട്ടേ ഞാൻ ഡിസ്ചാർജ് ലെറ്റർ തരുകയുള്ളു. ആറു മാസവും ഏതേലും രണ്ടീസം ഇങ്ങോട്ട് അഡ്മിറ്റ്‌ ചെയ്ത് കൊണ്ട് പോവണം.

ബോഡിയിൽ വേരിയഷൻസ് അങ്ങനെ മനസിലാക്കാൻ പറ്റത്തുള്ളൂ.

അത് എന്താ എല്ലാ മാസവും?

തന്റെ കയ്യിന്നു പൈസ വാങ്ങി നിറച്ച വയ്ക്കാൻ അല്ല ഞാൻ ഇവിടെ ഇരിക്കുന്നെ പ്രൈവറ്റ് ഹോസ്പിറ്റൽ ആണേലും എനിക്കും ഉണ്ട് അന്തസ് കേട്ടോ.

സമ്മതിച്ചു!. എന്ന താൻ അമ്മടെ അടുത്തേക് വിട്ടോളു. താൻ ഇവിടെ ഇരിക്കണം എന്നില്ല. തനിക് കുറെ വർക്ക്‌ ഇല്ലേ വീട്ടിലെ സെർവെൻറ്സ് ആരേലും വിട്ട മതി കൂട്ടിനു ഇരിക്കാൻ.

വേറെ ആരുമില്ല എന്ന് അമ്മ പറഞ്ഞു.

അതെ. ഞാൻ വിടാം ഡോക്ടർ.

ഒക്കേ!.

അല്പനേരത്തിനു ശേഷം ജനറൽ വാർഡ് ലേക്ക് റൗണ്ടിനു പോയ ശേഷം അമ്മടെ അടുത്തേക് ഡോക്ടർ നടന്നു.

ഇപ്പോ എങ്ങനെ ഉണ്ട്? കൊഴപ്പമില്ല കൊച്ചേ!.

അവനെ പറഞ്ഞു അയച്ചത് നന്നായി.

എന്താ അങ്ങനെ പറഞ്ഞെ?.

അത് ഒരു മികച്ച കഥയാണ് കൊച്ചേ!. കാര്യമില്ലാത്തൊരു കഥ. പറയാം

...

.......

ദിവസങ്ങൾ പോലെ മാസങ്ങൾ കടന്നു പോയി.. ആറാം മാസത്തിലെ ചെക്കപ്പ് കഴിഞ്ഞു ഡിസ്ചാർജും കഴിഞ്ഞു ഇറങ്ങുമ്പോൾ.

അതെ അമ്മയെ രണ്ട് മാസം കൂടെ കൊണ്ട് വരേണ്ടി വരും?

എന്തിനാ ഡോക്ടർ വീണ്ടും ? ഇത് തീരണില്ലല്ലോ ഡോക്ടറെ.. നമ്മടെ കയ്യിലെ പൈസ തീർത്തിട്ടെ നിർത്തുകയുള്ളോ?

ഞാൻ മെഡിക്കൽ എത്തിക്കൽ എതിരെ ഒന്നും ചെയ്തിട്ടില്ല മിസ്റ്റർ.

താൻ ഇങ്ങോട്ട് ഒന്ന് വന്നേ കുറച്ച് സംസാരിക്കാൻ ഉണ്ട്.

ഇവിടെ ഇരിക് എനിക്ക് തന്നോട് ഒരു കഥ പറയാൻ ഉണ്ട് ഒരു മികച്ച കഥയാണിത്.

ഒരു ഡോക്ടർക്ക് പണി അല്ല ഇത് പക്ഷെ താൻ അറിയണം താൻ അമ്മടെ മകൻ ആണല്ലോ..

കഥയുടെ തുടക്കം ഒരു ആറുമാസം മുന്നേ ആണ് അതായത് തന്റെ അമ്മ ഇവിടെ അഡ്മിറ്റ് ആയ ആദ്യ ഡേയ്‌സ്. അവരിവിടെ വന്നപ്പോൾ ഇവിടെ എന്താ ഉണ്ടായേ എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു.

നാളെ മരിക്കും, ഇന്ന് മരിക്കും എന്ന് പറഞ്ഞു ജീവിച്ചുകൊണ്ടരിന്നുന്നവർ തന്റെ അമ്മയുടെ കോമഡിയും കെട്ടു കിടന്ന് കൊണ്ട് അവർക്ക് പറ്റുന്ന രീതിയിൽ ചിരിക്കുന്നു.

ഞാൻ വരുമ്പോൾ എല്ലാവരുടെയും മുഖത്തും ചിരിയായിരുന്നു.. കുറേനാളുകളായി ഇരുട്ടിൽ മാറാല പിടിച്ചു വച്ചിരുന്ന ഒരു പുസ്തകം പൊടി തട്ടി കളഞ്ഞു കൊണ്ട് തുടച്ചു വൃത്തിയാക്കിയെടുത്ത ഒരു പുതിയ പുസ്തകത്തെ പോലെ അവർ പുഞ്ചിരിക്കുന്നു.

അവരുടെ പുഞ്ചിരി കണ്ട് എന്റെ കയ്യിലെ സയൻസ് പോലും ഒരു നിമിഷം നിന്ന് പോയിട്ടുണ്ടാവണം എന്ന് എനിക്ക് തോന്നി.

ഇതിന്നെല്ലാം കാരണം തന്റെ അമ്മയാണ് ആ അമ്മയുടെ ഫലിതങ്ങൾ ആവാം അവരെ ചിരിപ്പിച്ചത് എന്ന് പക്ഷെ... അവിടെ പറഞ്ഞത് അവരുടെ ജീവിതം ഒരു തമാശ രൂപത്തിൽ ആയിരുന്നു. ആ ഹാളിൽ പൊട്ടിച്ചിരിക്കാൻ

പറ്റുന്നവരൊക്കെ നല്ലോണം ചിരിച്ചു.. ഞാൻ പോലും.
ഉള്ളിൽ  വേദന ഒതുക്കി ഇത് വരെ ആരോടും പറയാതെ ബാക്കി വച്ച ആഗ്രഹങ്ങളും, സ്വപ്നങ്ങളും... ബാക്കിയായ ഓർമകളും വേദനകളും എല്ലാം അതിൽ ഉണ്ടായിരുന്നുവെന്ന്.. എനിക്ക് മനസിലായി.

ഞാൻ അവിടെ കണ്ടത് ഇത് വരെ ചിരിക്കാത്ത ഒരു മനുഷ്യനെ ആയിരുന്നു.

ആ കഥ...


"The story of unopened laughter" എന്ന് പറയാം.

ഒരു പക്ഷെ ഇനിയും തന്റെ അമ്മ ഇവിടെ വന്നാൽ ഇവിടെ ഉള്ളവർക് കുറച്ച് കാലം കൂടെ ജീവിതം കിട്ടിയേക്കാം.

ഇനി അല്ലെങ്കിൽ താങ്കൾക് പോവാം...

അമ്മ തിരിച്ചു വരും ഡോക്ടറെ... എന്ന് പറഞ്ഞുകൊണ്ട് അയാൾ പടിയിറങ്ങി പോയി..

ഒരു പക്ഷെ

"The story of unopened laughter"

കേൾക്കാനായി..........


A  "Aravinth Sasikala Balakrishna" Story!

©ab


Comments

Popular Posts