The Day and Night!.

 ഇന്നലെയാരോ എന്നോടി ഒരു മുഴ നീളത്തിൽ ഒരു കഥ ചൊല്ലി. ആ കഥയി ലാകെ ഒരു ഇരുട്ടിയിരുന്നുവെന്ന് എനിക്ക് തോന്നിയതോ? ഇരുട്ടിനെ ഭയന്നുകൊണ്ടോ? എൻ്റെ കലുകളാകെ വിറച്ചുതുള്ളുന്നുവെന്ന്) ഒരു നിമിഷം തോന്നിയതോ?. നെഞ്ചിൻ മീതെ അറിയാതെയാരോ ഒരു തീകനൽ കൊരിയിരിയിട്ടപോലെ. വിയർത്തു മുഷിഞ്ഞ ദേഹത്തിൽ ചുട്ടു പൊള്ളുന്ന പേടിയുടെ അതിർവരമ്പുകൾ കടന്നു ചെല്ലുന്ന വാക്കുകളുടെ കുര കെട്ടാകെ എൻ്റെ ഉള്ളം വിറച്ചുവോ? പല കൈകൾ പതിയെ തടവി തഴുകിയനേരം.. ആരോ പണ്ടു പറഞ്ഞൊരു ഇച്ഛാശക്തി എന്നിൽ എവിടെ പോയി?.. ഞാൻ കണ്ടില്ല ഒന്നിനെയും, മാന്തിയപ്പോഴും, പിടിച്ചു വലിച്ചപ്പോഴും മൃഗത്തെകാൾ മൃഗമായ മനുഷ്യനെ ഞാൻ എന്ത് പറഞ്ഞു പിന്തിരിപ്പിക്കാനാണ് എന്ന് ഓർത്ത് ൻ്റെ കണ്ണുനീര് ഒരു പുഴയായി ഒഴുകി, അവസാനമായി കണ്ണുകൾ ചായുമ്പോൾ.. ഒരു കൂട്ടച്ചിരി ഞാൻ കേട്ടിരുന്നു കൂടെ ദൂരെ എവിടെയോ പിച്ചി ചീന്തി വീണ എൻ ഉടയാടകൾ ഒരു വട്ടമി വീശിയ കാറ്റിൽ പറന്നു ഉയരുന്നതും ഞാൻ കണ്ടുവോ?.

ആരോ, ഒരു നല്ല മനുഷ്യൻ എന്നെ കൈകൾകൊണ്ട് നീല നിറമുള്ള, നല്ല പരുത്തി കൊണ്ടുണ്ടാക്കിയ മെത്തയിൽ കിടത്തിയപ്പോൾ, എല്ലുകളെല്ലാം ഒടിഞ്ഞു തൂങ്ങിയിരുന്നുവെന്ന് വെള്ളകുപ്പയമിട്ടൊരു ഒരു കൂട്ടം മാലാഖമാർ പിറുപിറുത്തു.

ജീവൻ്റെ അവസാന നാമ്പുകളിൽ കടിച്ചു തൂങ്ങി, ഞാൻ തിരിച്ചുവരവിനായി കേഴുമ്പോൾ, പുറത്തൊരു ഒരു കൂട്ടം മഞ്ഞപത്രകർ എഴുത്തിയൊരു തലകെട്ടിന്നും എൻ്റെ ഓർമകളെ ചുട്ട്യേരികുന്നുണ്ട് താനും.

മാനുഷര്യല്ലേ "മറന്നിടുക തന്നെ ചെയ്യും" എന്ന് ഞാൻ പഠിച്ചു കഴിഞ്ഞിരുന്നു. നാളുകൾയേറെ കഴിഞ്ഞുവെന്ന് തോന്നുന്നു. തീകനൽ കെട്ടില്ല, ഒരു പെൺകൊടിയുടെ പ്രതികാരം അങ്ങനൊന്നും തീരുകയില്ലാലോ?. എൻ്റെ അച്ഛന് വേണ്ടിയെങ്കിലും? നാട്ടിൽ നിന്ന് നാടുകടത്തിയ സമൂഹത്തിനെയെതിരെയെങ്കിലും? ഞാൻ പെൺകോടിയാണെന്ന് കാണിച്ചു കൊടുക്കണ്ടേണ്ടത് എൻ്റെ ഒരു അവശ്യമായിപ്പോയില്ലേ?.

ഞാൻ ആരെയും മരണത്തിലേക്ക് നയിച്ചില്ല!. മനുഷ്യൻ്റെ ഭയത്തെ ഞാൻ അവർക്കൊരു അന്ത്യമായി ഞാൻ കൊടുത്തു. മരത്തിലേക്ക് അവർ തന്നെ നടന്നുകേറി. വർഷങ്ങളുടെ ഇടവേളയിൽ പല ഭാഗത്തായി ആത്മഹത്യ കുറിപ്പോടെ അവരുടെ ജഡം കണ്ടുകെട്ടി. ഞാൻ ചിരിതൂകിയില്ല, കരഞ്ഞതുമില്ല, അന്ത്യയാത്രയുടെ 

മുന്നിൽ കുറച്ചു പുഷ്പങ്ങൾയിട്ടുകൊണ്ട് ഞാനിങ്ങനെ ചൊല്ലി 

"മനുഷ്യ ഞാനും, നീയും മരിച്ചിരിക്കുന്നു. നീ ആറടി മണ്ണിൽ ഉറങ്ങുന്നു, ഞാൻ എന്ന ആത്മാവ് മരിച്ചിട്ടും ജീവനുള്ള ദേഹി മാത്രമായി ഞാൻ ഇവിടെയും, ഒരായിരം  അന്ത്യയാത്രകൾ നേരുന്നു നിനക്കായി".

ജീവനില്ലാമയിൽ നിന്നും കരകയറുവാൻ പതിയെ എന്നെ മറന്നു തുടങ്ങിയുവോ യെന്ന് പരതുമ്പോഴും എവിടെയോ ഞാൻ മറന്നുവച്ച ആ സ്നേഹം എന്നെ തേടിയെത്തി,  ആദ്യമൊരു പേടിയോടെ, പിന്നെയൊരു വർഷങ്ങളുടെ കുത്തൊഴുക്കിൽ ഞാൻ എവിടെയോ  ഇഷ്ടപെട്ടുപോയി. 

ഒരു ദിനത്തിൽ കടലമ്മയുടെ തട്ടകത്തിൽ വച്ചൊരു ആ മനുഷ്യൻ എൻ്റെ കൈകളെ ചേർത്തി പിടിച്ചുയൊരു മുത്തം നൽകി.

ചീഞ്ഞു നാറുന്ന ഓർമകളെ ഞാൻ അലറിയടികുന്ന ആ കടൽ കാറ്റിൽ ഏതോ ഒരു നിമിഷത്തിൽ കൈമാറിയിരുന്നു. 

എത്ര എത്ര ഓർമകൾ ഇങ്ങനെ കാറ്റിൽ പറന്നു ഉയരുന്നുണ്ടാവും?

"എല്ലാ പുഞ്ചിരിയും പൊന്നല്ല, എല്ലാ മാനുഷ്യരും ഒന്നല്ലതാനും!.


Comments

Popular Posts